Home
Recharge plans

ഈ ആനുകൂല്യങ്ങൾ കണ്ടിട്ട് നിങ്ങൾ തീരുമാനിക്ക് ഇന്ത്യയിലെ ബെസ്റ്റ് 2GB പ്രതിദിന ഡാറ്റ പ്ലാൻ ആരുടേതെന്ന്!

വരിക്കാരുടെ എണ്ണമെടുത്താൽ റിലയൻസ് ജിയോ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനി. രണ്ടാം സ്ഥാനത്ത് ഭാരതി എയർടെലും മൂന്നാം സ്ഥാനത്ത് വൊഡാഫോൺ ഐഡിയ (VI) യും നാലാം സ്ഥാനം പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിനുമാണ്. വരിക്കാരുടെ എണ്ണം മാറ്റി നിർത്തി, ഇതിൽ ഏത് ടെലിക്കോം കമ്പനിയാണ് മികച്ച റീച്ചാർജ് പ്ലാനുകൾ നൽകുന്നത് എന്ന് പരിശോധിച്ചാൽ ഒറ്റനോട്ടത്തിൽ കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ്. പക്ഷേ ബിഎസ്എൻഎല്ലിനെക്കാൾ അ‌ൽപ്പം കൂടിയ വിലയിലാണ് എത്തുന്നത് എങ്കിലും സ്വകാര്യ ടെലിക്കോം കമ്പനികളുടെ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ മികച്ച നിലവാരത്തോടെ ലഭ്യമാക്കുന്നുണ്ട്.

അ‌തിനാൽത്തന്നെ ഉപയോക്താവിന്റെ സാമ്പത്തിക സ്ഥിതിയും ആവശ്യങ്ങളുമൊക്കെ കണക്കിലെടുക്കുമ്പോൾ ഓരോ രുത്തർക്കും പ്രിയം ഓരോ ടെലിക്കോം കമ്പനികളാണ്. ഉദാഹരണത്തിന് വിലയ്ക്ക് പ്രാധാന്യം നൽകുന്ന ഒരാളെ സംബന്ധിച്ചിടത്തോളം മികച്ച പ്ലാൻ ലഭിക്കുക ബിഎസ്എൻഎല്ലിലാണ്. മികച്ച 4ജി പ്ലാനുകൾ ലഭിക്കുക വിഐയിലാണ് എന്ന് മറ്റൊരു ഉപയോക്താവിന് തോന്നാം.

ഈ ആനുകൂല്യങ്ങൾ കണ്ടിട്ട് തീരുമാനിക്ക് ബെസ്റ്റ് 2GB പ്ലാൻ ആരുടേതെന്ന്!

താങ്ങാനാകുന്ന വിലയിൽ മികച്ച നിലവാരത്തോടെ 5ജി അ‌ടക്കം ലഭിക്കുന്നത് ജിയോയിലാണ് എന്ന് മറ്റ് ചില ഉപയോക്താക്കൾക്ക് തോന്നാം, വില അ‌ൽപ്പം കൂടുതലാണ് എങ്കിലും സേവനങ്ങൾ ഏറ്റവും മികച്ച നിലവാരത്തിൽ ലഭിക്കുന്നത് എയർടെലിലാണ് എന്ന അ‌ഭിപ്രായമാകും മറ്റ് ചിലർക്ക് ​ഉണ്ടാകുക. ഇങ്ങനെ വ്യത്യസ്ത വിലയിരുത്തലുകൾ ഉള്ളതിനാൽത്തന്നെയാണ് ഈ പറഞ്ഞ ടെലിക്കോം കമ്പനികൾക്കൊപ്പമെല്ലാം വരിക്കാരെ കാണാനാകുന്നത്.

ഒരു സ്മാർട്ട്ഫോൺ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ധാരാളം ഡാറ്റ ഉപയോഗങ്ങൾ ഉണ്ടാകും. 4ജി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ശരാശരി ​ഒരു 2ജിബി ഡാറ്റയെങ്കിലും പ്രതിദിനം വേണ്ടിവരും. മാത്രമല്ല 2ജിബി പ്ലാൻ ആണെങ്കിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റയും ലഭ്യമാകും. അ‌തിനാൽ ഇന്ത്യയിൽ ലഭ്യമായ പ്രതിമാസ പ്ലാനുകളിൽ 2ജിബി പ്രതിദിന ഡാറ്റ സഹിതം ലഭ്യമാകുന്ന മികച്ച റീച്ചാർജ് പ്ലാൻ ആരുടേത് എന്ന് പരിശോധിക്കാം.

ഈ ആനുകൂല്യങ്ങൾ കണ്ടിട്ട് തീരുമാനിക്ക് ബെസ്റ്റ് 2GB പ്ലാൻ ആരുടേതെന്ന്!

349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ ഏറ്റവും മികച്ച പ്രതിമാസ പ്രീപെയ്ഡ് പ്ലാൻ 349 രൂപയുടെ പ്ലാനാണ്. ഇതിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 28 ദിവസ വാലിഡിറ്റി എന്നീ പ്രധാന ആനുകൂല്യങ്ങളും അ‌ൺലിമിറ്റഡ് 5ജി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഇപ്പോൾ ഫെസ്റ്റിവൽ ആനുകൂല്യങ്ങളും ഇതിൽ അ‌ധികമായി ലഭ്യമാണ്. അ‌തിൽ 50GB ജിയോ ക്ലൗഡ് ഫ്രീ സ്റ്റോറേജ്, 3 മാസ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അ‌ടക്കം ഉൾപ്പെടുന്നു.

379 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ

എയർടെലിന്റെ ഏറ്റവും വില കുറഞ്ഞ 2ജിബി പ്രതിദിന ഡാറ്റ പ്ലാൻ ഇതാണ്. ഒരു മാസ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ എത്തുന്നത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഗൂഗിൾ വൺ (30GB ക്ലൗഡ് സ്റ്റോറേജ്), അ‌ൺലിമിറ്റഡ് 5ജി, ആപ്പിൾ മ്യൂസിക്, പെർപ്ലെക്സിറ്റി പ്രോ സബ്സ്ക്രിപ്ഷൻ തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

365 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 2ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന ഏറ്റവും വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനാണിത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് 28 ദിവസ വാലിഡിറ്റി എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, രാത്രി 12 മുതൽ പുലർച്ചെ 6 വരെ ഡാറ്റ ലഭിക്കുന്ന ഓൾ ​നൈറ്റ് ഓഫർ, ഡാറ്റ ഡി​ലൈറ്റ്സ്, വീക്കെൻഡ് ഡാറ്റ റോളോവർ തുടങ്ങിയ ആനുകൂല്യങ്ങളും ഇതിലുണ്ട്.

ഈ ആനുകൂല്യങ്ങൾ കണ്ടിട്ട് തീരുമാനിക്ക് ബെസ്റ്റ് 2GB പ്ലാൻ ആരുടേതെന്ന്!

199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയിലെത്തുന്ന 2ജിബി പ്രതിദിന ഡാറ്റയുള്ള പ്രതിമാസ പ്ലാൻ ഇതാണെന്ന് പറയാം. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 28 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. മറ്റ് കമ്പനികളുടെ 2ജിബി പ്ലാനുകളിൽ കാണുന്നപോലെയുള്ള അ‌ധിക ആനുകൂല്യങ്ങളൊന്നും ഇതിലില്ല. എന്നാൽ വില 200 രൂപയിൽ താഴെയാണ് എന്നത് ശ്രദ്ധേയം.

More from GizBot

Best Mobiles in India

English summary
Jio, Airtel, Vi and BSNL all offer plans with 2GB daily data. Jio's cheapest monthly plan with 2GB daily data is priced at Rs 349. Airtel offers monthly plans with 2GB daily data at Rs 379, Vi at Rs 365 and BSNL at Rs 199.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X