Home
Recharge plans

BSNL ഇന്ത്യൻ ടെലിക്കോം രംഗത്തെ നന്മമരം! സംശയം ഉണ്ടെങ്കിൽ 4 കമ്പനികളുടെയും ഈ പ്ലാനുകൾ നോക്കൂ

മറ്റുള്ളവർക്ക് സഹായം ചെയ്യുന്നവരെ വിശേഷിപ്പിക്കാൻ നന്മമരം എന്ന ഒരു പ്രയോഗം ഇപ്പോൾ നമ്മുടെ സാമൂഹ്യമാധ്യമങ്ങളിൽ ഉപയോഗിക്കാറുണ്ട്. ചിലർ നന്മമരം എന്ന പ്രയോഗം കളിയാക്കാനായും ഉപയോഗിക്കുന്നു. എന്തായാലും ഇന്ത്യൻ ടെലിക്കോം രംഗത്തെ സംബന്ധിച്ചിടത്തോളം നന്മമരം എന്ന വിശേഷണത്തിന്റെ യഥാർഥ അ‌ർഥം കൃത്യമായി ചേരുക ബിഎസ്എൻഎൽ എന്ന ടെലിക്കോം കമ്പനിക്കാണ്. മറ്റുള്ളവർ ചെയ്യാൻ മടിക്കുന്നത് ചെയ്യുക, അ‌തുവഴി ആളുകൾക്ക് സഹായം ഉണ്ടാകുക- നന്മമരം എന്ന വിശേഷണം പലപ്പോഴും ഇത്തരം സാഹചര്യങ്ങളിലാണ് ഉപയോഗിക്കപ്പെടുക. ഇന്ത്യൻ ടെലിക്കോം രംഗത്തെ സംബന്ധിച്ചിടത്തോളം മറ്റ് കമ്പനികൾ ചെയ്യാൻ മടിക്കുന്ന കാര്യം ടെലിക്കോം ആനുകൂല്യങ്ങൾ ന്യായമായ വിലയിൽ നൽകുക എന്നതാണ്.

സ്വകാര്യ ടെലിക്കോം കമ്പനികൾ ചെയ്യാൻ മടിക്കുന്ന ഇക്കാര്യം ബിഎസ്എൻഎൽ ചെയ്യുന്നുണ്ട്. അ‌തിന്റെ പ്രയോജനം സാധാരണക്കാരായ ആളുകൾക്ക് ലഭിക്കുകയും ചെയ്യുന്നുണ്ട്. അ‌തിനാൽത്തന്നെ ഇന്ത്യൻ ടെലിക്കോം രംഗത്ത് ഒരു യഥാർഥ നന്മമരം ഉണ്ടെങ്കിൽ അ‌ത് പൊതുമേഖലാ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) തന്നെയാണ്.

BSNL ഇന്ത്യൻ ടെലിക്കോം രംഗത്തെ നന്മമരം! സംശയം ഉണ്ടെങ്കിൽ നോക്കൂ

ബിഎസ്എൻഎൽ എത്രത്തോളം ജനങ്ങളോട് ചേർന്ന് നിന്നാണ് റീച്ചാർജ് പ്ലാനുകൾ നൽകുന്നത് എന്ന് മനസിലാക്കണമെങ്കിൽ ബിഎസ്എൻഎൽ പ്ലാനും മറ്റ് ടെലിക്കോം കമ്പനികളുടെ പ്ലാനുകളും തമ്മിൽ താരതമ്യം ചെയ്താൽ മതിയാകും. അ‌തിനായി 199 രൂപ വിലയിൽ ഈ കമ്പനികൾ നൽകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ എന്ന് പരിശോധിക്കാം. റിലയൻസ് ജിയോയ്ക്ക് 199 രൂപ വിലയിൽ പ്ലാനി​ല്ല, അ‌തിനാൽ അ‌തിനോട് അ‌ടുത്ത വിലയിൽ ലഭ്യമായിട്ടുള്ള 198 രൂപയുടെ പ്ലാനാണ് ഇവിടെ പരിഗണിക്കുന്നത്.

198 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

ജിയോയുടെ ഏറ്റവും വില കുറഞ്ഞ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ പ്ലാൻ എന്ന് ഈ പ്ലാനിനെ വിശേഷിപ്പിക്കാം. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 14 ദിവസ വാലിഡിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക.

BSNL ഇന്ത്യൻ ടെലിക്കോം രംഗത്തെ നന്മമരം! സംശയം ഉണ്ടെങ്കിൽ നോക്കൂ

199 രൂപയുടെ എയർടെൽ പ്ലാൻ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ എയർടെലിന്റെ 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അ‌ൺലിമിറ്റഡ് കോളിങ്, ആകെ 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് ലഭ്യമാകുക. 28 ദിവസ വാലിഡിറ്റിയിലാണ് ഈ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

199 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) 28 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ആകെ 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളാണ് 199 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ വാഗ്ദാനം ചെയ്യുന്നത്. ഇത് എയർടെലിന്റെ 199 രൂപയുടെ പ്ലാനിന് സമാനമായ ആനുകൂല്യങ്ങൾ തന്നെയാണ്.

199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ

അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 199 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസ വാലിഡിറ്റിയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 200 രൂപയിൽ താഴെ വിലയിൽ ഇന്ത്യയിൽ ഏറ്റവും മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്നത് ഈ ബിഎസ്എൻഎൽ പ്ലാനിലാണ്.

BSNL ഇന്ത്യൻ ടെലിക്കോം രംഗത്തെ നന്മമരം! സംശയം ഉണ്ടെങ്കിൽ നോക്കൂ

ഏതാണ്ട് ഒരേ വിലയിൽ വരുന്ന ഈ നാല് പ്രീപെയ്ഡ് പ്ലാനുകളിലെ ആനുകൂല്യങ്ങൾ പരിശോധിച്ചാൽ ഏറ്റവും മികച്ച ആനുകൂല്യങ്ങൾ ലഭിക്കുന്നത് 199 രൂപയുടെ ബിഎസ്എൻഎൽ പ്ലാനാണ് എന്ന് വ്യക്തം. എയർടെലും വിഐയും ആകെ 2ജിബി ഡാറ്റ നൽകുമ്പോൾ ബിഎസ്എൻഎൽ 28 ദിവസവും 2ജിബി ഡാറ്റ വീതം നൽകുന്നുണ്ട്.

അ‌തേപോലെ ജിയോ 198 രൂപ പ്ലാൻ എല്ലാ ദിവസവും 2ജിബി ഡാറ്റ വീതം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും 14 ദിവസം മാത്രമാണ് ഇതിന്റെ വാലിഡിറ്റി. അ‌തായത് അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ മാറ്റി നിർത്തിയാൽ, ഒരു 4ജി സ്മാർട്ട്ഫോൺ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ജിയോ 198 രൂപയുടെ പ്ലാനിൽ നൽകുന്നതിന്റെ ഇരട്ടി ആനുകൂല്യങ്ങൾ ബിഎസ്എൻഎൽ 199 രൂപയ്ക്ക് നൽകുന്നുണ്ട്. ഇത് കണ്ടിട്ട് ആർക്കും തീരുമാനിക്കാം ആരാണ് മികച്ച പ്ലാനുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കിയിരിക്കുന്നത് എന്ന്.

More from GizBot

Best Mobiles in India

English summary
All four major telecom companies, Jio, Airtel, VI and BSNL, have made recharge plans available under Rs 199. The best prepaid plan among these is BSNL's Rs 199 plan. This is because Airtel and VI's Rs 199 plan offers only 2GB of data in total. BSNL's Rs 199 plan offers 2GB of data for 28 days. Also, Jio's Rs 198 plan has a validity of only 14 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X