Home
Recharge plans

ഏറ്റവും മികച്ച 299 രൂപ റീച്ചാർജ് പ്ലാൻ: ബെസ്റ്റ് BSNL, രണ്ടാമത് ജിയോ, എയർടെലും വിഐയും ഒരുപോലെ!

ഇന്ത്യൻ ടെലിക്കോം മേഖല കഴിഞ്ഞ ദിവസങ്ങളിൽ കണ്ട പ്രധാന മാറ്റങ്ങളിലൊന്ന് ജിയോ, എയർടെൽ എന്നിവയുടെ 249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പിൻവലിക്കപ്പെട്ടു എന്നതായിരുന്നു. ഡാറ്റ ഉപയോഗിക്കണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും ഉയർന്ന വില നൽകാൻ കഴിയാത്തതിനാൽ പലരും 1ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ ഉപയോഗിച്ച് അ‌ഡ്ജസ്റ്റ് ചെയ്യാറുണ്ടായിരുന്നു. അ‌ത്തരം ആളുകളുടെ പ്രധാന ആശ്രയമായിരുന്നു 249 രൂപ വിലയുള്ള പ്ലാനുകൾ. ജിയോയുടെ 249 രൂപ പ്ലാൻ ഉപയോക്താക്കൾക്കും 28 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ നൽകിയപ്പോൾ, എയർടെൽ പ്ലാൻ 24 ദിവസം മാത്രം വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ നൽകിയിരുന്നത്.

299 രൂപ പ്ലാനിൽ ആരാണ് മികച്ചത്

ജിയോയും എയർടെലും 249 രൂപയുടെ പ്ലാൻ പിൻവലിച്ചതോടെ ഈ കമ്പനികളുടെ വരിക്കാർക്ക് ലഭ്യമായ തൊട്ടടുത്ത ഓപ്ഷൻ 299 രൂപയുടെ റീച്ചാർജ് പ്ലാനുകളായിരുന്നു. മുൻപ് നൽകിയിരുന്നതിനെക്കാൾ തുക കണ്ടെത്തിവേണം ഈ കമ്പനികളുടെ വരിക്കാർക്ക് ഈ 299 രൂപ പ്ലാൻ ഉപയോഗിച്ച് മുന്നോട്ട് പോകാൻ. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ ഏത് ടെലിക്കോം കമ്പനിയാണ് ഏറ്റവും മികച്ച 299 രൂപ പ്ലാൻ വാഗ്ദാനം ചെയ്യുന്നത് എന്ന് അ‌റിയാൻ പലർക്കും ആഗ്രഹം കാണും.

ബെസ്റ്റ് BSNL, രണ്ടാമത് ജിയോ, എയർടെലും വിഐയും ഒരുപോലെ!

299 രൂപയുടെ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ

ഒരു മാസത്തെ റീച്ചാർജിനായി 299 രൂപ മുടക്കുക എന്നത് പലരെയും സംബന്ധിച്ച് വളരെ വലിയ ബാധ്യതയാണ്. എന്നാൽ ഡാറ്റ കുറച്ചെങ്കിലും വേണം എന്നുള്ള സ്വകാര്യ കമ്പനികളുടെ വരിക്കാർക്ക് കുറഞ്ഞത് ഇത്രയെങ്കിലും മുടക്കിയാലേ ദിവസം ഒരു ജിബി ഡാറ്റയെങ്കിലും വച്ച് ഒരു മാസത്തിനടുത്ത് വാലിഡിറ്റിയിൽ കിട്ടൂ എന്ന അ‌വസ്ഥയിലെത്തിയിരിക്കുന്നു. ഇന്ത്യയിലെ എല്ലാ ടെലിക്കോം കമ്പനികൾക്കും 299 രൂപ വിലയിൽ റീച്ചാർജ് പ്ലാനുണ്ട് എന്നത് ശ്രദ്ധേയമാണ്.

ജിയോ 299 രൂപ പ്രീപെയ്ഡ് പ്ലാൻ

ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയുടെ 299 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 1.5ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, ജിയാടിവി, ജിയോ ക്ലൗഡ് എന്നീ ആനുകൂല്യങ്ങൾ സഹിതം 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമാണ്.

ബെസ്റ്റ് BSNL, രണ്ടാമത് ജിയോ, എയർടെലും വിഐയും ഒരുപോലെ!

എയർടെൽ 299 രൂപ പ്രീപെയ്ഡ് പ്ലാൻ

രാജ്യത്തെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെലിന്റെ 299 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 1ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് കോളിങ് എന്നീ ആനുകൂല്യങ്ങൾ 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്നു. സ്പാം വാണിങ്, പെർപ്ലെക്സിറ്റി, ഹലോ ട്യൂൺസ് എന്നീ ആനുകൂല്യങ്ങളും ഇതിലുണ്ട്.

വിഐ 299 രൂപ പ്രീപെയ്ഡ് പ്ലാൻ

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയും കേരളത്തിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനിയുമായ വൊഡാഫോൺ ഐഡിയയുടെ 299 രൂപ പ്ലാനിൽ 1ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകും. വിഐ 5ജി ലഭ്യമായ നഗരങ്ങളിലെ 5ജി ഫോണുള്ള ഉപയോക്താക്കൾക്ക് ഈ പ്ലാൻ അ‌ൺലിമിറ്റഡ് 5ജി നൽകിയിരുന്നു. എന്നാൽ ഇത് നീക്കിയതായി ചില റിപ്പോർട്ടുകളുണ്ട്.

ബിഎസ്എൻഎൽ 199 രൂപ പ്രീപെയ്ഡ് പ്ലാൻ

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ 299 രൂപ പ്ലാനിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 3ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 30 ദിവസ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു. മുൻപ് 3ജിബി എക്സ്ട്രാ ഡാറ്റ കൂടി ഇതിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് അ‌ത് നിക്കി.

ബെസ്റ്റ് BSNL, രണ്ടാമത് ജിയോ, എയർടെലും വിഐയും ഒരുപോലെ!

ബെസ്റ്റ് ബിഎസ്എൻഎൽ, രണ്ടാമത് ജിയോ

299 രൂപ വിലയിൽ എത്തുന്ന ഈ നാല് പ്രീപെയ്ഡ് പ്ലാനുകളും പരിശോധിച്ചാൽ, ഏറ്റവും മികച്ച പ്ലാൻ ബിഎസ്എൻഎല്ലിന്റേത് ആണ്. മറ്റ് കമ്പനികൾ ഡാറ്റയുടെ അ‌ളവിൽ പിശുക്കുമ്പോൾ ബിഎസ്എൻഎൽ ഒന്നല്ല, രണ്ടല്ല... 3ജിബി പ്രതിദിന ഡാറ്റയാണ് ഇതിൽ നൽകുന്നത്. മാത്രമല്ല വാലിഡിറ്റിയും 30 ദിവസം തികച്ചുണ്ട്.

മറ്റ് ടെലിക്കോം കമ്പനികളിൽ ജിയോയാണ് തമ്മിൽ മികച്ചത്. ജിയോ 1.5ജിബി പ്രതിദിന ഡാറ്റ നൽകുന്നു. എയർടെലിന്റെയും വിഐയുടെയും പ്ലാനുകൾ 1ജിബി പ്രതിദിന ഡാറ്റ ഉൾപ്പെടെ ഒരേ ആനുകൂല്യങ്ങൾ തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ മൂന്ന് സ്വകാര്യ കമ്പനികളിൽ 4ജി ഫോൺ ഉപയോഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം ലാഭം ജിയോയുടെ 299 രൂപ പ്ലാനാണ്.

More from GizBot

Best Mobiles in India

English summary
All four telecom companies, Jio, Airtel, VI and BSNL, have made recharge plans available at a price of Rs 299. The best plan out of these is BSNL. Because BSNL offers 3GB daily data and 30 days validity. Among other companies, Jio offers 1.5GB and Airtel and VI offer 1GB and daily data. The plans of these private companies are available with a validity of 28 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X