ഡാറ്റയ്ക്കും കോളിങ്ങിനുമായി റീച്ചാർജ് ചെയ്ത് മുടിയേണ്ട! ഈ പ്ലാൻ എന്തുകൊണ്ടും ഭേദമാണ്
ഇന്ത്യക്കാരുടെ സ്മാർട്ട്ഫോൺ ഉപയോഗം വർധിച്ചതോടെ ഡാറ്റ ഉപയോഗവും വർധിച്ചിട്ടുണ്ട്. സ്മാർട്ട്ഫോണിൽ ചെലവഴിക്കുന്ന സമയം കൂടുന്നതോടൊപ്പം തന്നെ ഉപയോഗിക്കുന്ന ഡാറ്റയുടെ അളവും വർധിച്ചിരിക്കുന്നു. 2ജിബി പ്രതിദിന ഡാറ്റ തികയാത്ത നിലയിലേക്ക് പലരുടെയും ഡാറ്റ ഉപയോഗവും ആവശ്യങ്ങളും എത്തിയിട്ടുണ്ട്. ഈ ഘട്ടത്തിൽ കൂടുതൽ ഡാറ്റയ്ക്കായി 3ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ തേടുന്നവർ നിരവധി. ഇന്ത്യയിൽ റീച്ചാർജ് പ്ലാനുകളുടെ കാര്യത്തിൽ മാന്യമായ ഡീൽ വാഗ്ദാനം ചെയ്യുന്നതിൽ മുന്നിലുള്ളത് സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമായ ബിഎസ്എൻഎൽ ആണ്. ജിയോ, എയർടെൽ, വിഐ എന്നിവ മികച്ച സേവനം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും നിരക്കൽപ്പം കൂടുതലാണ്.
ഏറ്റവും കുറഞ്ഞ വിലയിൽ 3ജിബി പ്രതിദിന ഡാറ്റയുള്ള ഏറ്റവും മികച്ച പ്രതിമാസ പ്ലാൻ ബിഎസ്എൻഎല്ലിന്റേത് ആണ്. 299 രൂപ വിലയിൽ ആണ് ഈ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. അതേസമയം ജിയോ, എയർടെൽ, വിഐ എന്നീ മൂന്ന് കമ്പനികളുടെയും 3ജിബി പ്രതിദിന ഡാറ്റയുള്ള പ്രതിമാസ പ്ലാൻ ഒരേ വിലയിൽ എത്തുന്നു- 449 രൂപ ആണത്.

ദിവസം മുഴുവൻ ഇന്റർനെറ്റ് ബ്രൗസിംഗ്, ഒടിടി സ്ട്രീമിംഗ് അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ ഉപയോഗവുമായി മുന്നോട്ട് പോകുന്ന സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് 3ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനാണ് അനുയോജ്യം. എന്നാൽ 5ജി ഫോണുള്ള ജിയോ, എയർടെൽ വരിക്കാർക്ക് 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ മതി. കാരണം 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിൽ ഈ കമ്പനികൾ അൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ ഡാറ്റ ക്ഷാമം ഉണ്ടാകില്ല.
299 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: 3ജിബി പ്രതിദിന ഡാറ്റയുള്ള ആകെ രണ്ട് പ്ലാനുകൾ മാത്രമാണ് ബിഎസ്എൻഎല്ലിന് ഉള്ളത്. അതിൽ ഏറ്റവും വില കുറഞ്ഞതും പ്രതിമാസ വാലിഡിറ്റിയിൽ ലഭ്യമാകുന്നതുമായ പ്ലാൻ ആണ് ഇത്. 3ജിബി പ്രതിദിന ഡാറ്റയ്ക്ക് പുറമേ അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും 30 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകും.

449 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ജിയോയ്ക്ക് 3ജിബി പ്രതിദിന ഡാറ്റയുള്ള ആകെ മൂന്ന് പ്ലാനുകളാണ് ഉള്ളത്. അതിൽ ഏറ്റവും കുറഞ്ഞ വിലയുള്ള പ്ലാൻ ഇതാണ്. അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 3ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഇതിലുണ്ട്.
449 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് കോളിങ്, ദിവസം 3ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. അൺലിമിറ്റഡ് 5ജി ഡാറ്റ, 22 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ അടങ്ങുന്ന എയർടെൽ എക്സ്ട്രീം പ്ലേ പ്രീമിയം, അപ്പോളോ 24/7സർക്കിൾ തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഇതിലുണ്ട്.
449 രൂപയുടെ വൊഡാഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് കോളിങ്, 3ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ViMTV സബ്സ്ക്രിപ്ഷൻ, രാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാക്കുന്ന ഹാഫ് ഡേ അൺലിമിറ്റഡ് ഡാറ്റ, വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ് എന്നീ വിഐ സൂപ്പർ ഹീറോ ആനുകൂല്യങ്ങളും ഇതിലുണ്ട്.

ഈ നാല് ടെലിക്കോം കമ്പനികളുടെയും 3ജിബി പ്രതിദിന ഡാറ്റയുള്ള പ്രതിമാസ പ്ലാനുകൾ പരിശോധിച്ചാൽ ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച പ്ലാൻ നൽകുന്നത് ബിഎസ്എൻഎൽ ആണ്. എന്നാൽ ജിയോ, എയർടെൽ പ്ലാനുകളിൽ അൺലിമിറ്റഡ് ഡാറ്റ അടങ്ങുന്നുണ്ട്. അതേപോലെ വിഐ പ്ലാനിൽ രാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെ അൺലിമിറ്റഡ് ഡാറ്റ ലഭിക്കും. അതിനാൽ നാല് പ്ലാനുകളും മികച്ചത് തന്നെ. ഉപയോക്താക്കളുടെ സാഹചര്യത്തിന് അനുസരിച്ച് ഇവ പ്രയോജനപ്പെടുത്താം.


Click it and Unblock the Notifications