Home
Recharge plans

ബിഎസ്എൻഎൽ വരിക്കാർ ഒന്ന് ഞെട്ടും! വെറും 123 രൂപയ്ക്ക് 28 ദിവസം അ‌ൺലിമിറ്റഡ് കോളിങ്

ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ടെലിക്കോം സേവനങ്ങൾ ലഭ്യമാക്കുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ആണ് എന്ന് ഏതാണ്ട് എല്ലാവർക്കും അ‌റിയാവുന്ന കാര്യമാണ്. എന്നാൽ ​സാക്ഷാൽ ബിഎസ്എൻഎല്ലിനെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലുള്ള വിലക്കുറവിൽ ടെലിക്കോം സേവനങ്ങൾ നൽകുന്ന ഒരു വിഭാഗം പ്ലാനുകൾ റിലയൻസ് ജിയോയ്ക്ക് (Reliance Jio) ഉണ്ട്. ജിഫോഫോൺ ഉപയോക്താക്കൾക്കായി ഇറക്കിയിട്ടുള്ള ജിയോഭാരത് പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകളാണ് (JioBharat Prepaid Recharge Packs) അ‌വ. അ‌ധികം ഡാറ്റ ആവശ്യങ്ങൾ ഒന്നും ഇല്ലാതെ ​പ്രധാനമായും കോളിങ് ആനുകൂല്യം മാത്രം വേണ്ട ഉപയോക്താക്കൾക്ക് അ‌നുയോജ്യമാണ് ജിയോഭാരത് പ്ലാനുകൾ.

സാധാരണക്കാരെയും ടെലിക്കോം സേവനങ്ങളിലേക്ക് ബന്ധിപ്പിക്കു എന്ന ലക്ഷ്യം കൂടി മുൻ നിർത്തി ജിയോ വളരെ കുറഞ്ഞ വിലയിൽ ജിയോഭാരത് സീരീസ് ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. ആമസോണിലും ജിയോമാർട്ടിലും വെറും 699 രൂപയ്ക്ക് പോലും ജിയോഭാരത് (ജിയോഭാരത് കെ1 കാർബൺ 4G) ഫോണുകൾ ലഭ്യമാണ്.

വെറും 123 രൂപയ്ക്ക് 28 ദിവസം അ‌ൺലിമിറ്റഡ് കോളിങ്

ഇത്തരം 4ജി ഫോണുകൾ കോളിങ് ആവശ്യങ്ങൾ മുൻ നിർത്തി പുറത്തിറക്കിയിരിക്കുന്നവയാണ്. ഈ ജിയോഭാരത് സീരീസിൽപ്പെട്ട ഫോണുകളുടെ പ്രത്യേകത അ‌വയിൽ ജിയോ സിം മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ എന്നതാണ്. ജിയോഭാരത് ഫോണുകൾക്കായി ജിയോ പ്രത്യേകം റീച്ചാർജ് പ്ലാനുകളും ലഭ്യമാക്കിയിട്ടുണ്ട്. ഇവ വളരെ കുറഞ്ഞ വിലയിലാണ് എത്തുന്നത്.

ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് ലഭ്യമായതും വളരെ താങ്ങാനാവുന്ന വിലയിൽ ലഭിക്കുന്നതുമായ ജിയോഭാരത് പ്രീപെയ്ഡ് റീചാർജ് പായ്ക്കുകൾ പ്രധാനമായും മൂന്ന് എണ്ണമാണ് ഉള്ളത്. അ‌വ 123 രൂപ, 234 രൂപ, 1234 രൂപ വിലകളിൽ എത്തുന്നു. സാധാരണക്കാരായ ഉപയോക്താക്കൾക്ക് കോളിങ് ആവശ്യങ്ങൾക്കായി ജിയോഭാരത് ഫോണും ഈ പ്ലാനുകളും ഉപയോഗപ്പെടുത്താവുന്നതാണ്.

വെറും 123 രൂപയ്ക്ക് 28 ദിവസം അ‌ൺലിമിറ്റഡ് കോളിങ്

123 രൂപയുടെ ജിയോഭാരത് പ്രീപെയ്ഡ് പ്ലാൻ: ജിയോഭാരത് പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും വിലകുറഞ്ഞ പ്ലാൻ ഇതാണ്. 28 ദിവസത്തെ സേവന വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. അ‌ൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 0.5 ജിബി പ്രതിദിന ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ജിയോസാവ്ൻ, ജിയോസിനിമ, ജിയോടിവി ​​എന്നീ ജിയോ ആപ്പുകളുടെ സബ്സ്ക്രിപ്ഷനും ഇതിലുണ്ട്.

234 രൂപയുടെ ജിയോഭാരത് പ്രീപെയ്ഡ് പ്ലാൻ: അ‌ൺലിമിറ്റഡ് വോയ്സ് കോളിങ്, 0.5 ജിബി പ്രതിദിന ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 56 ദിവസ വാലിഡിറ്റിയിൽ ആണ് ഈ ജിയോഭാരത് പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. ഇതിലെ അധിക ആനുകൂല്യങ്ങളിൽ ജിയോസാവൻ, ജിയോസിനിമ, ജിയോടിവി എന്നിവ ഉൾപ്പെടുന്നു.

1234 രൂപയുടെ ജിയോഭാരത് പ്രീപെയ്ഡ് പ്ലാൻ: ജിയോഭാരത് ഫോൺ ഉപയോക്താക്കൾക്ക് ലഭ്യമായിട്ടുള്ള ഏറ്റവും വാലിഡിറ്റി കൂടിയ പ്രീപെയ്ഡ് പ്ലാൻ ഇതാണ്. അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 0.5GB ഡാറ്റ, 300 SMS/ 28 ദിവസത്തേക്ക് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. 336 ദിവസത്തെ സർവീസ് വാലിഡിറ്റിയാണ് ഈ പ്ലാനിൽ ലഭ്യമാകുക.

വെറും 123 രൂപയ്ക്ക് 28 ദിവസം അ‌ൺലിമിറ്റഡ് കോളിങ്

തങ്ങൾക്ക് മാത്രമാണ് ഏറ്റവും കുറഞ്ഞ വിലയിൽ ടെലിക്കോം ആനുകൂല്യങ്ങൾ ലഭ്യമാകുക എന്ന് ഏതെങ്കിലും ബിഎസ്എൻഎൽ വരിക്കാർ വിചാരിക്കുന്നുണ്ട് എങ്കിൽ അ‌ത് തെറ്റാണ് എന്ന് ഈ ജിയോഭാരത് പ്രീപെയ്ഡ് പ്ലാനുകൾ പറയും. പക്ഷേ ജിയോഭാരത് ഫോൺ ഉപയോഗിക്കുന്നവർക്ക് മാത്രമേ ഈ പ്ലാനുകൾ ലഭ്യമാകൂ എന്നതാണ് ഒരു പോരായ്മ.

More from GizBot

Best Mobiles in India

English summary
JioBharat Phone users are getting telecom services at a low price. The special feature of the JioBharat series of phones is that they can only use Jio SIM. Jio has also made special recharge plans available for JioBharat phones. JioBharat prepaid recharge plans are available at prices of Rs 123, Rs 234 and Rs 1234.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X