Home
Recharge plans

തികച്ചും സ്വാഭാവികം! വർഷങ്ങളായി ജിയോ പ്ലാനുകളിൽ ലഭ്യമായിരുന്ന ആ സൗജന്യ ആനുകൂല്യം പിൻവലിച്ചു

റിലയൻസ് ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളിലെ സജീവ സാന്നിധ്യമായിരുന്ന ജിയോസിനിമ ഇനി അ‌ധിക ആനുകൂല്യമായി പ്ലാനുകളിൽ ലഭ്യമാകില്ല (Reliance Jio removed JioCinema from its mobile plans). ജിയോ പ്രീപെയ്ഡ് പ്ലാനുകളിലെ പ്രധാന ആനുകൂല്യം എന്തൊക്കെയായിരുന്നാലും ജിയോസിനിമ, ജിയോടിവി, ജിയോക്ലൗഡ് എന്നീ ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് അ‌വയിലെല്ലാം പൊതുവായി ലഭ്യമായിരുന്നു. എന്നാൽ അ‌ടുത്തിടെ ജിയോസിനിമ ഡിസ്നി+ ഹോട്ട്സ്റ്റാറുമായി ലയിച്ച് ജിയോഹോട്ട്സ്റ്റാർ എന്ന പേരിലാണ് ഇപ്പോൾ എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത്. ജിയോസിനിമ ഒരു തനി പ്ലാറ്റ്‌ഫോം അല്ലാത്തതിനാൽ കമ്പനി ഇനി അതിന്റെ സബ്സ്ക്രിപ്ഷൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.

ജിയോസിനിമ ഉണ്ടായിരുന്നപ്പോൾ അ‌ത് പ്രയോജനപ്പെടുത്തിയിരുന്ന ആളുകളും കുറവാണ്. കാരണം, ജിയോസിനിമകൊണ്ട് ഉപഭോക്താക്കൾക്ക് വലിയ നേട്ടമൊന്നുമുണ്ടായിരുന്നില്ല. ജിയോസിനിമ പ്രീമിയം സബ്സ്ക്രിപ്ഷനല്ല, മറിച്ച് സാധാരണ ജിയോസിനിമ സബ്സ്ക്രിപ്ഷൻ മാത്രമാണ് എല്ലാ പ്ലാനുകളിലും പൊതുവായി ലഭ്യമായിരുന്നത്. ഇപ്പോൾ പുതിയ പ്ലാറ്റ്ഫോം എത്തിയതോടെ അ‌ത് പിൻവലിക്കപ്പെട്ടത് ഒരു സ്വാഭാവിക നടപടി മാത്രമാണ്.

വർഷങ്ങളായി JIO പ്ലാനുകളിൽ ലഭ്യമായിരുന്ന ആ സൗജന്യ ആനുകൂല്യം പിൻവലിച്ചു

ജിയോയുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ജിയോസിനിമ, ജിയോടിവി, ജിയോക്ലൗഡ് എന്നിവയിൽ ജിയോസിനിമ മാത്രമേ നീക്കം ചെയ്തിട്ടുള്ളൂ. ഇപ്പോഴും ജിയോയുടെ പ്ലാനുകളിൽ മറ്റ് രണ്ട് ജിയോ ആപ്പുകളായ ജിയോടിവി, ജിയോക്ലൗഡ് എന്നിവയുടെ സബ്സ്ക്രിപ്ഷൻ അധിക ആനുകൂല്യങ്ങളായി ലഭ്യമാണ് എന്നതും ശ്രദ്ധിക്കുക.

ജിയോയുടെ കീഴിലുള്ള മറ്റൊരു ഒടിടി പ്ലാറ്റ്ഫോം ആണ് ജിയോടിവി. ജിയോടിവിക്ക് കീഴിൽ, ഉപയോക്താക്കൾക്ക് തത്സമയ ടിവി കണ്ടന്റുകൾ കാണാനും നിരവധി ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് ആക്‌സസ് ലഭിക്കുന്നതിന് അതിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങാനും കഴിയും. വാസ്തവത്തിൽ, ഉപഭോക്താക്കൾക്കായി രണ്ട് ജിയോടിവി ​​പ്രീമിയം ബണ്ടിൽഡ് പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാണ്.

വർഷങ്ങളായി JIO പ്ലാനുകളിൽ ലഭ്യമായിരുന്ന ആ സൗജന്യ ആനുകൂല്യം പിൻവലിച്ചു

ജിയോ ടിവി ആപ്പ് വഴി സോണിലൈവ്, ZEE5, ലയൺസ്ഗേറ്റ്പ്ലേ, ഡിസ്കവറി+, സൺനെക്സ്റ്റ്, കാഞ്ച ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഫാൻകോഡ്, ഹോയ്ചോയ് തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് ആക്‌സസ് ലഭിക്കുന്നുണ്ട്. അ‌തിന് പ്രീമിയം പ്ലാനുകൾ ഉപയോഗിക്കണം. ഈ പ്ലാനുകൾ 445 രൂപയ്ക്കും 175 രൂപയ്ക്കും ലഭ്യമാണ്.

ഇനിയും ജിയോസിനിമയുടെ ഉള്ളടക്കത്തിലേക്ക് ആക്‌സസ് ലഭിക്കാൻ താൽപ്പര്യമുള്ള ഉപയോക്താക്കൾക്ക്, ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നതാണ്. ഡിസ്‌നി+ ഹോട്ട്സ്റ്റാറിന്റെയും ജിയോസിനിമയുടെയും കണ്ടന്റുകൾ ജിയോഹോട്ട്സ്റ്റാറിന് കീഴിൽ ലയിപ്പിച്ചിരിക്കുന്നു. രണ്ട് ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭ്യമാണ്. അ‌വ 949 രൂപ, 195 രൂപ വിലകളിലുള്ള പ്ലാനുകൾക്കൊപ്പമാണ് എത്തുന്നത്.

195 രൂപയുടെ ജിയോ പ്ലാൻ: ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞ പ്ലാൻ ഇതാണ്. ഇത് ഒരു ഡാറ്റ പ്ലാൻ ആണ്. ആകെ 15ജിബി ഡാറ്റയാണ് ഇതിൽ ജിയോ വാഗ്ദാനം ചെയ്യുന്നത്. അ‌ധിക ആനുകൂല്യമായി ജിയോഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷനും ഉൾപ്പെടുത്തിയിരിക്കുന്നു. 90 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ സേവനങ്ങൾ ലഭ്യമാകുക.

വർഷങ്ങളായി JIO പ്ലാനുകളിൽ ലഭ്യമായിരുന്ന ആ സൗജന്യ ആനുകൂല്യം പിൻവലിച്ചു

949 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ഡാറ്റ, കോളിങ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് ഒപ്പം ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആഗ്രഹിക്കുന്നു എങ്കിൽ ഈ ജിയോ പ്ലാൻ തെരഞ്ഞെടുക്കേണ്ടതുണ്ട്. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 2GB ഡാറ്റ (ആകെ 168GB), പ്രതിദിനം 100 SMS എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.

84 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ അ‌ധിക ആനുകൂല്യങ്ങൾക്ക് ഒപ്പം ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ലഭ്യമാണ്. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഉള്ളതിനാൽ 5ജി ഫോൺ ഉള്ള ജിയോ ഉപയോക്താക്കൾക്ക് ക്രിക്കറ്റ് സീസൺ മികച്ച രീതിയിൽ ആസ്വദിക്കാൻ ഇത് പ്രയോജനപ്പെടും.

More from GizBot

Best Mobiles in India

English summary
Reliance Jio has removed JioCinema from its mobile plans. JioCinema has merged with Disney+ Hotstar and now offers entertainment benefits under the name JioHotstar. Meanwhile, Reliance Jio still offers two Jio apps, JioTV and JioCloud, as additional benefits in its plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X