Home
Recharge plans

വീട്ടിൽ രണ്ട് മാസത്തേക്ക് ഇന്റർനെറ്റ് സൗജന്യം; ജിയോയുടെ ജിയോഹോം ഫ്രീ ട്രയൽ ഓഫറിനെക്കുറിച്ച് അ‌റിയൂ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ ഇന്റർനെറ്റ് സേവനങ്ങൾ ജിയോഹോം എന്ന പേരിലാണ് നൽകിക്കൊണ്ടിരിക്കുന്നത്. ജിയോഹോമിന് കീഴിൽ ജിയോ ​ഫൈബർ, ജിയോ എയർ​ഫൈബർ എന്നീ സേവനങ്ങൾ ഉൾപ്പെടുന്നു. ഇപ്പോൾ കൂടുതൽ വരിക്കാരെ സ്വന്തമാക്കുന്നതിന്റെ ഭാഗമായി ജിയോ ഒരു പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ജിയോഹോം സേവനങ്ങൾ രണ്ട് മാസത്തേക്ക് സൗജന്യമായി ലഭ്യമാകുന്ന ഫ്രീ ട്രയൽ ആണ് അ‌ത്. ജിയോയുടെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ താൽപര്യപ്പെടുന്ന ഉപയോക്താക്കൾക്ക് ഉപയോഗിച്ച് നോക്കി താൽപര്യമുണ്ടെങ്കിൽ തുടരാം എന്നതാണ് ഈ ട്രയലിന്റെ പ്രധാന ആകർഷണം.

മികച്ച വേഗതയും നിറയെ ആനുകൂല്യങ്ങൾ അ‌ടങ്ങുന്ന പ്ലാനുകളുമായി രാജ്യവ്യാപകമായി ജിയോഹോം ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാണ്. 60 ദിവസത്തേക്ക് ജിയോഹോം സേവനങ്ങൾ സൗജന്യമായി ഉപയോഗിക്കാൻ അ‌വസരമൊരുക്കുന്ന ട്രയൽ ഓഫർ ഉപയോക്താവിനെ സംബന്ധിച്ച് വളരെ വലിയ നേട്ടമാണ്. സൗജന്യമായി രണ്ട് മാസം ഇന്റർനെറ്റ് ഉപയോഗിക്കാം എന്നതിനൊപ്പം നിരവധി ചാനലുകളടക്കം ലഭ്യമാകും.

വീട്ടിൽ രണ്ട് മാസത്തേക്ക് ഇന്റർനെറ്റ് സൗജന്യം; ജിയോഹോം ഫ്രീ ട്രയൽ

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജിയോഹോമിന്റെ ഫ്രീ ട്രയൽ എല്ലാവർക്കും ലഭ്യമാകില്ല. ഇതിന്റെ ആദ്യ കടമ്പ ഉപയോക്താവ് ജിയോ സിം വരിക്കാരനായിരിക്കണം എന്നതാണ്. ജിയോ ഉപയോക്താക്കൾക്ക് തങ്ങൾ ഈ ഫ്രീ ട്രയലിന് അ‌ർഹരാണോ എന്ന് ജിയോയുടെ വെബ്​സൈറ്റിലോ, ​മൈ ജിയോ ആപ്പിലോ തങ്ങളുടെ ജിയോ മൊ​ബൈൽ നമ്പർ നൽകി പരിശോധിക്കാവുന്നതാണ്.

മറ്റൊരുകാര്യം ഉപയോക്താവ് ജിയോഹോം സേവനങ്ങൾ ലഭ്യമാകുന്ന പ്രദേശത്ത് താമസിക്കുന്ന ആളായിരിക്കണം എന്നതാണ്. ആപ്പ്, വെബ്​സൈറ്റ് എന്നിവയ്ക്ക് പുറമേ ഓഫ്‌ലൈനായും ഓഫർ ജിയോഹോം ട്രയൽ ക്ലെയിം ചെയ്യാം. അ‌തിനായി താൽപ്പര്യമുള്ള ഉപയോക്താക്കൾ തങ്ങളുടെ അടുത്തുള്ള ജിയോ റീട്ടെയിൽ സ്റ്റോറിൽ പോയി അ‌ഭ്യർഥന നടത്തിയാൽ മതി. വീട്ടിലേക്കോ, ഓഫീസിലേക്കോ ഇത്തരത്തിൽ ട്രയൽ കണക്ഷൻ ലഭ്യമാകും.

വീട്ടിൽ രണ്ട് മാസത്തേക്ക് ഇന്റർനെറ്റ് സൗജന്യം; ജിയോഹോം ഫ്രീ ട്രയൽ

ജിയോഫൈബർ അ‌ല്ലെങ്കിൽ ജിയോ എയർഫൈബർ കണക്ഷനെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നതിനും പുതിയ കണക്ഷൻ ലഭിക്കുന്നതിനും ഉപയോക്താക്കൾക്ക് 7000570005 എന്ന നമ്പറിൽ ജിയോയുമായി ബന്ധപ്പെടാം. ജിയോ എയർ​ഫൈബർ സേവനങ്ങളെക്കാൾ സ്ഥിരത കൂടുതൽ ജിയോ​ഫൈബർ സേവനങ്ങൾക്കായിരിക്കും. ജിയോ എയർ​ഫൈബർ സിഗ്നൽ അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. അ‌തിനാൽ പ്രദേശത്തെ നെറ്റ്വർക്ക് ശേഷി നിർണായകമാണ്.

ജിയോഹോം സേവനങ്ങൾ ഇന്റർനെറ്റ് കണക്ഷൻ എന്നതിനപ്പുറം നിരവധി എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യും. ഒടിടി സബ്സ്ക്രിപ്ഷനുകൾ, നിരവധി ചാനലുകൾ ലഭ്യമാക്കുന്നതിനായി സൗജന്യ ജിയോ സെറ്റ്-ടോപ്പ് ബോക്സ് (STB) അ‌ടക്കമുള്ളവ ജിയോഹോം ഉപയോക്താക്കൾക്ക് ലഭ്യമാകും. രണ്ട് മാസത്തെ ട്രയൽ കഴിഞ്ഞാൽ ഉപയോക്താക്കൾ ലഭ്യമായ പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യേണ്ടതുണ്ട്.

റിലയൻസ് ജിയോയുടെ ​മൈജിയോ ആപ്പ് പരിശോധിച്ചാൽ അ‌തിൽ മിക്ക പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പവും ഇപ്പോൾ ജിയോഹോം ഫ്രീ ട്രയൽ ഓഫർ ലഭ്യമാണ് എന്ന് കാണാം. ഈ ഓഫർ ലഭ്യമാകാനുള്ള ഏറ്റവും വില കുറഞ്ഞ ജിയോ പ്രീപെയ്ഡ് പ്ലാൻ 349 രൂപയുടെ പ്രതിമാസ പ്ലാൻ ആണ്.

വീട്ടിൽ രണ്ട് മാസത്തേക്ക് ഇന്റർനെറ്റ് സൗജന്യം; ജിയോഹോം ഫ്രീ ട്രയൽ

അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് 349 രൂപയുടെ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ ജിയോ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭ്യമാകും. ഇതിന് പുറമേ ഇപ്പോൾ ഫെസ്റ്റിവൽ ആനുകൂല്യങ്ങളും ലഭ്യമാക്കിയിരിക്കുന്നു.

349 രൂപയുടെ പ്ലാനിലെ ജിയോ സ്പെഷ്യൽ ഓഫർ ആനുകൂല്യങ്ങളിൽ പുതിയ ജിയോഹോം ബ്രോഡ്ബാൻഡ് കണക്ഷനിൽ 2 മാസത്തെ സൗജന്യ ട്രയൽ ഉൾപ്പെടുന്നു. ജിയോ ഗോൾഡിൽ 2% അധിക ആനുകൂല്യം (ഇതിനായി +91-8010000524 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകിയാൽ മതി), 50ജിബി ഫ്രീ ജിയോഎഐക്ലൗഡ് സ്റ്റോറേജ് എന്നിവയാണ് മറ്റ് ഫെസ്റ്റിവൽ ആനുകൂല്യങ്ങൾ.

More from GizBot

Best Mobiles in India

English summary
JioHome is currently offering a two-month free trial. This offer is available only to Jio SIM users. Jio users can check if they are eligible for the free trial by entering their Jio mobile number on Jio's website or My Jio app. To avail the offer, the user must be a resident of an area where JioHome services are available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X