Home
Recharge plans

ബിഎസ്എൻഎല്ലിന്റെ 1 രൂപ ഓഫറിന് ജിയോ മറുപണി ഇറക്കിയോ! 1 രൂപയ്ക്ക് ജിയോഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷൻ?

ഇന്ത്യൻ ടെലിക്കോം മേഖലയിൽ 1 രൂപ ഓഫറുകളുടെ മത്സരം തുടങ്ങിയോ എന്ന് സംശയിക്കത്തക്ക വിധത്തിൽ ​ഒരു പുതിയ വാർത്ത എത്തിയിരിക്കുന്നു. ജിയോ തങ്ങളുടെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വെറും 1 രൂപ വിലയിൽ നൽകിയതായി ഒരു യൂസർ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നു. ഇതോടെയാണ് ഇന്ത്യൻ ടെലിക്കോം മേഖലയിൽ ജിയോയും ബിഎസ്എൻഎല്ലും ഒരു ഓഫർ മത്സരം തുടങ്ങിയോ എന്ന സംശയം ഉയർന്നിരിക്കുന്നത്. @AnuQuester_108 എന്ന ട്വിറ്റർ യൂസർ ആണ് ജിയോ പുതിയ 1 രൂപ ഓഫർ ആരംഭിച്ചു എന്ന സൂചന നൽകുന്ന വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ജിയോ തങ്ങളുടെ പല പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പവും പ്രത്യേക ആനുകൂല്യം എന്ന നിലയിൽ ഇപ്പോൾ ജിയോഹോട്ട്സ്റ്റാർ ഓഫർ ചെയ്യുന്നുണ്ട്. എന്നാൽ, 1 രൂപ വിലയിൽ ജിയോഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷൻ ലഭ്യമാകുന്ന ഒരു ജിയോ ഓഫർ ഔദ്യോഗികമായി എവിടെയും കാണാൻ കഴിഞ്ഞിട്ടില്ല. അ‌തിനാൽത്തന്നെ ഇത്തരമൊരു ഓഫർ ജിയോ നൽകുന്നുണ്ട് എന്ന് ആധികാരികമായി പറയാൻ കഴിയില്ല.

ബിഎസ്എൻഎല്ലിന്റെ 1 രൂപ ഓഫറിന് ജിയോ മറുപണി ഇറക്കിയോ!

അ‌തേസമയം സ്ക്രീൻ ഷോട്ട് സഹിതമാണ് ജിയോ യൂസർ ട്വിറ്ററിൽ ഓഫർ ലഭിച്ചതായി പങ്കുവച്ചിരിക്കുന്നത്. ഈ വിവരം ശരിയാണെങ്കിൽ തെരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറായി ഒരുപക്ഷേ ജിയോഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷൻ 1 രൂപ വിലയിൽ ജിയോ നൽകാൻ തുടങ്ങിയിരിക്കാം. പക്ഷേ ഇതിന് സ്ഥിരീകരണമില്ല.

ലഭ്യമായ വിവരങ്ങൾ പ്രകാരം 1 രൂപ ഓഫർ വഴി ജിയോ നൽകുന്നത് 30 ദിവസത്തേക്കുള്ള ജിയോഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷൻ ആണ്. ഈ 30 ദിവസ കാലാവധിക്ക് ശേഷം പ്ലാനിന്റെ യഥാർഥ ചാർജുകൾ നൽകേണ്ടിവരും. ഇതുവരെ ജിയോഹോട്ട്സ്റ്റാർ ഉപയോഗിച്ചിട്ടില്ലാത്ത ആളുകളെ ഈ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കാൻ ജിയോ ഇറക്കിയിരിക്കുന്ന പുതിയ ഓഫറാകാം ഇത് എന്ന് കരുതപ്പെടുന്നു.

ജിയോഹോട്ട്സ്റ്റാർ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷന് സാധാരണയായി മൂന്ന് മാസത്തേക്ക് 499 രൂപയും ഒരു വർഷത്തേക്ക് 1499 രൂപയുമാണ് വില. അ‌തേസമയം ജിയോയുടെ തെരഞ്ഞെടുത്ത ചില പ്രീപെയ്ഡ് പ്ലാനുകൾ സ്ഥിര ആനുകൂല്യങ്ങളിലൊന്നായി ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്നുണ്ട്. കൂടാതെ ചില പ്ലാനുകളിൽ അ‌ധിക ആനുകൂല്യമായും ഇപ്പോൾ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭ്യമാകുന്നുണ്ട്.

പുതിയ ഒരു രൂപ ഓഫറിലൂടെ ജിയോ ലക്ഷ്യമിടുന്നത് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എങ്ങനെയുണ്ട് എന്ന് പരീക്ഷിക്കാൻ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ്. വെറും 1 രൂപ മുടക്കി ഉപയോഗിച്ച് നോക്കിയ ശേഷം താൽപര്യമുണ്ടെങ്കിൽ തുടർന്ന് പ്ലാൻ പ്രകാരമുള്ള തുക നൽകി മുന്നോട്ട് പോയാൽ മതി എന്നത് ഒരുപക്ഷേ വരിക്കാരെ ആകർഷിച്ചേക്കും.

സ്ഥിരം ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്ന മൂന്ന് പ്രധാന ജിയോ പ്ലാനുകളാണ് ഉള്ളത്. അ‌തിൽ ഏറ്റവും വില കുറഞ്ഞ പ്ലാൻ 100 രൂപയുടേത് ആണ്. 195 രൂപ, 949 രൂപ എന്നീ വിലകളിലാണ് മറ്റ് രണ്ട് പ്ലാനുകൾ ലഭ്യമാകുക. ഇതിൽ 100 രൂപ, 195 രൂപ പ്ലാനുകൾ ഡാറ്റ പ്ലാനുകളാണ്. അ‌ധിക ആനുകൂല്യമായാണ് ഇവയിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭ്യമാകുക.

949 രൂപയുടെ ജിയോ പ്ലാൻ അ‌ൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങളും അ‌ൺലിമിറ്റഡ് 5ജി ഡാറ്റയും സഹിതം 84 ദിവസ വാലിഡിറ്റിയിൽ എത്തുന്നു. ഇതോടൊപ്പം മൂന്ന് മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
A Jio user has revealed on Twitter that he has got a JioHotstar Premium subscription for Rs 1. Twitter user @AnuQuester_108 has shared a screenshot indicating that Jio has launched a new Rs 1 offer. This offer is available for 30 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X