Home
Recharge plans

തുടരെ തുടരെ ഓഫർ പൂരം! രണ്ട് റീച്ചാർജ് പ്ലാനുകൾക്ക് 5% ഡിസ്കൗണ്ട് പ്രഖ്യാപിച്ച് BSNL

സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് സ്വകാര്യ കമ്പനികൾക്ക് എതിരേയുള്ള തങ്ങളുടെ മത്സരം കടുപ്പിച്ചുകൊണ്ട് തുടരെ തുടരെ ഓഫറുകൾ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. 1 രൂപയുടെ ബിഎസ്എൻഎൽ ദീപാവലി ബൊണാൻസ, 1812 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ, 225 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ തുടങ്ങി നിരവധി പ്രഖ്യാപനങ്ങൾ അ‌ടുത്തകാലത്ത് ബിഎസ്എൻഎൽ നടത്തിയിരുന്നു. ബിഎസ്എൻഎല്ലിന്റെ ഈ ഓഫറുകളെല്ലാം കൂടുതൽ വരിക്കാരെ സ്വന്തമാക്കാനും അ‌തുവഴി കമ്പനിയുടെ ഭാവി സുരക്ഷിതമാക്കാനും ലക്ഷ്യമിട്ടാണ് അ‌വതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ദീപാവലി ഫെസ്റ്റിവൽ സീസൺ ഒരുക്കിയ അ‌വസരം മുതലെടുത്ത് തുടർച്ചയായി ഓഫറുകൾ പ്രഖ്യാപിക്കുന്ന ബിഎസ്എൻഎൽ ഇപ്പോൾ പുതിയൊരു ഓഫർകൂടി മുന്നോട്ട് വച്ചിരിക്കുന്നു.

രണ്ട് പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പം 5 ശതമാനം ഡിസ്കൗണ്ട് എന്നതാണ് ബിഎസ്എൻഎല്ലിന്റെ പുതിയ ഓഫർ. ​നേര​ത്തെ സെപ്റ്റംബറിൽ ബിഎസ്എൻഎൽ ചില പ്ലാനുകളുടെ വാലിഡിറ്റി കുറച്ചിരുന്നു. ഇതിന് പ്രായശ്ചിത്തമായി അ‌ധി​കം ​വൈകാതെ തന്നെ ചില പ്ലാനുകൾക്ക് 2 ശതമാനം ഡിസ്കൗണ്ട് ബിഎസ്എൻഎൽ പ്രഖ്യാപിച്ചു. എന്നാൽ ഒക്ടോബർ 15 വരെയായിരുന്നു ആ ഓഫറുകൾ ലഭ്യമാക്കിയിരുന്നത്.

രണ്ട് റീച്ചാർജ് പ്ലാനുകൾക്ക് 5% ഡിസ്കൗണ്ട് പ്രഖ്യാപിച്ച് BSNL

ഒക്ടോബർ 15 പിന്നിട്ടതോടെ 2 ശതമാനം ഡിസ്കൗണ്ട് പിൻവലിക്കപ്പെട്ടു. എന്നാൽ ബിഎസ്എൻഎൽ വ​രിക്കാർക്ക് കമ്പനിയുടെ ഈ നീക്കത്തിൽ ഒട്ടും നിരാശരാകേണ്ടിവന്നില്ല. കാരണം ഒരു ഓഫർ പിൻവലിച്ചതിന് പിന്നാലെ തന്നെ മുൻപ് ലഭ്യമായിരുന്നതിനെക്കാൾ മികച്ച ഓഫർ ബിഎസ്എൻഎൽ പ്രഖ്യാപിച്ചിരിക്കുന്നു. അ‌തായത് രണ്ട് പ്രീപെയ്ഡ് പ്ലാനുകളിൽ 5 ശതമാനം ഡിസ്കൗണ്ട് എന്നതാണ് പുതിയ ഓഫർ.

5 ശതമാനം ഡിസ്കൗണ്ട് ലഭിക്കുന്ന ബിഎസ്എൻഎൽ പ്ലാനുകൾ

ബിഎസ്എൻഎല്ലിന്റെ ഏറ്റവും പുതിയ ദീപാവലി ഓഫറുകളിലൊന്ന് രണ്ട് പ്രീപെയ്ഡ് പ്ലാനുകൾക്ക് 5 ശതമാനം ഡിസ്കൗണ്ട് ലഭ്യമാകും എന്നതാണ്. 485 രൂപ, 1999 രൂപ എന്നീ പ്ലാനുകൾക്കാണ് 5 ശതമാനം ഡിസ്കൗണ്ട് ലഭ്യമാകുക. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്യുമ്പോഴാണ് ഈ ഡിസ്കൗണ്ട് ലഭ്യമാകുക.

രണ്ട് റീച്ചാർജ് പ്ലാനുകൾക്ക് 5% ഡിസ്കൗണ്ട് പ്രഖ്യാപിച്ച് BSNL

ഡിസ്കൗണ്ട് കാലാവധി

2025 ഒക്ടോബർ 18 മുതൽ പ്രാബല്യത്തിൽ വന്ന 5 ശതമാനം ഡിസ്കൗണ്ട് ഓഫർ 2025 നവംബർ 18 വരെയാണ് ലഭ്യമാക്കിയിരിക്കുന്നത്. അ‌തായത് നവംബർ 18 അ‌വസാനിക്കും മുമ്പ് ഈ രണ്ട് പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് യഥാർഥ വിലയ്ക്ക് പകരം നിശ്ചിത ശതമാനം ഡിസ്കൗണ്ട് കഴിഞ്ഞുള്ള തുക നൽകിയാൽ മതി.

5 ശതമാനം ഡിസ്കൗണ്ടിന്റെ കണക്കുകൾ

ബിഎസ്എൻഎൽ ആപ്പിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന 5 ശതമാനം ഡിസ്കൗണ്ടിന്റെ നേട്ടം വരിക്കാരനും അ‌നാഥാലയങ്ങൾക്കും ലഭ്യമാകും. അ‌തായത് 2.5 ശതമാനം ഡിസ്കൗണ്ട് വരിക്കാരനും 2.5 ശതമാനം ഡിസ്കൗണ്ട് അ‌നാഥാലയങ്ങൾക്ക് സംഭാവനയായും നൽകുമെന്ന് ബിഎസ്എൻഎൽ അ‌റിയിച്ചിരിക്കുന്നു. ഇനി ഈ പ്ലാനുകളുടെ ഡിസ്കൗണ്ട് വിലയും ആനുകൂല്യങ്ങളും കൂടി പരിചയപ്പെടാം.

485 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ ഡിസ്കൗണ്ട്

പുതുക്കിയ പ്ലാൻ ആനുകൂല്യങ്ങൾ പ്രകാരം, 72 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇപ്പോൾ 2.5 ശതമാനം ഡിസ്കൗണ്ടിന് ശേഷം 472 രൂപ 88 ​പൈസ മാത്രം ഈ പ്ലാനിനായി അ‌ടച്ചാൽ മതി.

രണ്ട് റീച്ചാർജ് പ്ലാനുകൾക്ക് 5% ഡിസ്കൗണ്ട് പ്രഖ്യാപിച്ച് BSNL

1999 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ ഡിസ്കൗണ്ട്

ഇപ്പോൾ ഈ പ്ലാൻ 2.5 ശതമാനം ഡിസ്കൗണ്ടിന് ശേഷം 1949 രൂപ 03 ​പൈസ വിലയിൽ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ ലഭ്യമാകുന്നു. 330 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 1.5ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭ്യമാകുന്നു.

More from GizBot

Best Mobiles in India

English summary
According to the latest BSNL offer, you can now get a 2.5 percent discount on the Rs 485 and Rs 1999 plans. The total discount announced is 5 percent. Out of this, the subscriber will get 2.5 percent discount. The remaining 2.5 percent discount amount will be given to orphanages. This discount is available only to those who recharge through the BSNL Self Care app.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X