Home
Recharge plans

BSNL അ‌മ്മാ ''പാസം''! ഒന്നുകിൽ ഡിസ്കൗണ്ട്, അ‌ല്ലെങ്കിൽ എക്സ്ട്രാ വാലിഡിറ്റി; ഏത് വേണേലും എടുക്കാം

മേയ് 11 ലോകം മാതൃദിനമായി (MOTHER'S DAY 20225) ആചരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളിൽ ഒന്നായ ബിഎസ്എൻഎൽ തങ്ങളുടെ മാതൃദിന ഓഫറുകൾ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസങ്ങളിൽ രംഗത്ത് എത്തിയിരുന്നു. മേയ് 7 മുതൽ മേയ് 14 വരെയുള്ള 7 ദിവസം മാത്രമാണ് ബിഎസ്എൻഎൽ മാതൃദിന ഓഫറുകൾ ലഭ്യമാകുക. ആകെ 5 ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകൾക്കാണ് ഈ പ്രത്യേക ഓഫർ ലഭിക്കുക. അ‌തിൽ 2399 രൂപ, 997 രൂപ, 599 രൂപ, 1499 രൂപ, 1999 രൂപ പ്രീപെയ്ഡ് പ്ലാനുകൾ ഉൾപ്പെടുന്നു.

ഈ അ‌ഞ്ച് ബിഎസ്എൻഎൽ പ്ലാനുകളിൽ മൂന്ന് പ്ലാനുകൾക്കൊപ്പം 5 ശതമാനം ഡിസ്കൗണ്ടും മറ്റ് രണ്ട് പ്ലാനുകൾക്കൊപ്പം എക്സ്ട്രാ വാലിഡിറ്റിയും ആണ് മാതൃദിന ഓഫറിന്റെ ഭാഗമായി ബിഎസ്എൻഎൽ ലഭ്യമാക്കിയിരിക്കുന്നത്. 2399 രൂപ, 997 രൂപ, 599 രൂപ എന്നിവയാണ് 5 ശതമാനം ഡിസ്കൗണ്ട് ലഭിക്കുന്ന പ്ലാനുകൾ.

BSNL അ‌മ്മാ പാസം! ഡിസ്കൗണ്ട്, അ‌ല്ലെങ്കിൽ എക്സ്ട്രാ വാലിഡിറ്റി കിട്ടും

ബിഎസ്എൻഎൽ മാതൃദിന ഓഫറുകൾ വിശദമായി പരിചയപ്പെടാം: 2399 രൂപയുടെ പ്ലാൻ ആണ് റീച്ചാർജിനായി തെരഞ്ഞെടുക്കുന്നത് എങ്കിൽ 5 ശതമാനം ഡിസ്കൗണ്ടിന് ശേഷം 2279 രൂപ നൽകിയാൽ മതി (120 രൂപ ലാഭം). 997 രൂപയുടെ പ്ലാൻ തെരഞ്ഞെടുത്താൽ, ഡിസ്കൗണ്ടിന് ശേഷം 947 രൂപ നൽകിയാൽ മതി (50 രൂപയുടെ ലാഭം). 599 രൂപയുടെ പ്ലാൻ തെരഞ്ഞെടുത്താൽ 569 രൂപ നൽകിയാൽ മതി (30 രൂപയുടെ ലാഭം).

ബിഎസ്എൻഎൽ 2399 രൂപ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: ഇത് ഒരു വാർഷിക പ്രീപെയ്ഡ് പ്ലാനാണ്. ഇന്ത്യയിലെ ഏറ്റവും വാലിഡിറ്റി കൂടിയ റീച്ചാർജ് പ്ലാൻ എന്നതാണ് ഇതിന്റെ പ്രത്യേകത. അ‌ൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 395 ദിവസ വാലിഡിറ്റിയിൽ ഇതിൽ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നു.

BSNL അ‌മ്മാ പാസം! ഡിസ്കൗണ്ട്, അ‌ല്ലെങ്കിൽ എക്സ്ട്രാ വാലിഡിറ്റി കിട്ടും

ബിഎസ്എൻഎൽ 997 രൂപ പ്രീപെയ്ഡ് പ്ലാൻ: അ‌ൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 160 ദിവസ വാലിഡിറ്റിയിൽ ആണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. പ്രതിദിനം 6.23 രൂപയാണ് ഈ പ്ലാനിന്റെ ചെലവ്.

ബിഎസ്എൻഎൽ 599 രൂപ പ്രീപെയ്ഡ് പ്ലാൻ: 3ജിബി എക്സ്ട്രാ ഡാറ്റ ലഭിക്കുന്ന രണ്ട് ബിഎസ്എൻഎൽ പ്ലാനുകളിൽ ഒന്ന് എന്നതാണ് ഈ പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകത. മറ്റൊന്ന് ബിഎസ്എൻഎല്ലിന്റെ 3ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാനുകളിൽ ഒന്നാണ് ഇത് എന്നതാണ്. ഡാറ്റയ്ക്ക് പുറമേ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയും 84 ദിവസ വാലിഡിറ്റിയിൽ ഇതിൽ ലഭിക്കും.

ബിഎസ്എൻഎൽ മാതൃദിന സ്പെഷൽ ഓഫറിൽ പിന്നെയുള്ളത് എക്സ്ട്രാ വാലിഡിറ്റി ഓഫറാണ്. ഇതിൽ 1999 രൂപയുടെ പ്ലാൻ യഥാർഥത്തിൽ 365 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ നൽകിയിരുന്നത്. എന്നാൽ ഓഫറിന്റെ ഭാഗമായി മേയ് 14ന് ഉള്ളിൽ ഈ പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവർക്ക് 380 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭിക്കും.

BSNL അ‌മ്മാ പാസം! ഡിസ്കൗണ്ട്, അ‌ല്ലെങ്കിൽ എക്സ്ട്രാ വാലിഡിറ്റി കിട്ടും

ബിഎസ്എൻഎൽ 1999 രൂപയുടെ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, ആകെ 600ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുക. മാതൃദിന ഓഫറിന്റെ ഭാഗമായി എക്സ്ട്രാ വാലിഡിറ്റി കിട്ടുന്ന മറ്റൊരു പ്ലാൻ 1499 രൂപ വിലയിൽ എത്തുന്നു.

1499 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ യഥാർഥ വാലിഡിറ്റി 336 ദിവസമാണ്. എന്നാൽ മാതൃദിന ഓഫറിന്റെ ഭാഗമായി 365 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകും. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, ആകെ 24ജിബി ഡാറ്റ എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി ഇതിൽ ലഭിക്കുക.

More from GizBot

Best Mobiles in India

English summary
BSNL Mother's Day offers are available for those who recharge using selected plans between May 7 and May 14. This special offer is available on prepaid plans of Rs 2399, Rs 997, Rs 599, Rs 1499 and Rs 1999. Three of these plans are offering a 5 percent discount and two other plans are offering extra validity.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X