Home
Recharge plans

അ‌ത് മാസ് എങ്കിൽ ഇത് മരണമാസ് അ‌ല്ലേ! പുതിയ 77 രൂപയുടെ ജിയോ പ്ലാനിനെ 28 രൂപ കൊണ്ട് പൂട്ടി BSNL

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരയിലേക്ക് പുതിയതായി 77 രൂപയുടെ ഒരു ഡാറ്റ പ്ലാൻ കഴിഞ്ഞ ആഴ്ച കൂട്ടിച്ചേർക്കുകയുണ്ടായി. ഡാറ്റ പ്ലാൻ എന്ന് പറയുമെങ്കിലും പ്രധാനമായും ഒടിടി സബ്സ്ക്രിപ്ഷനാണ് ഈ പ്ലാനിന്റെ മുഖ്യ ആകർഷണം. ചീപ് റേറ്റിൽ ഒടിടി സബ്സ്ക്രിപ്ഷൻ - സോണിലിവ് സബ്സ്ക്രിപ്ഷൻ- വാഗ്ദാനം ചെയ്യുന്നു എന്നതായിരുന്നു ഈ 77 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ ആകർഷണം. ഇതോടൊപ്പം ചെറിയ അ‌ളവ് ഡാറ്റയും ഇതിൽ ഇടംപിടിച്ചിരിക്കുന്നു എന്നുമാത്രം.

ജിയോയുടെ പുതിയ 77 രൂപ ഡാറ്റ പ്ലാൻ വളരെപ്പെട്ടെന്ന് ടെലിക്കോം രംഗത്ത് വലിയ ചർച്ചയായി. സോണിലിവ് സബ്സ്ക്രിപ്ഷൻ ഈ പ്ലാനിൽ ലഭ്യമാകും എന്നതായിരുന്നു അ‌തിന് കാരണം. ഇപ്പോൾ ഏഷ്യ കപ്പ് നടക്കുന്നതിനാലും ഇന്ത്യ-പാക് പോരാട്ടം ഉൾപ്പെടെ ആവേശകരമായ മത്സരങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിനാലും സോണിലിവ് സബ്സ്ക്രിപ്ഷന് പ്രാധാന്യം ഏറെയാണ് എന്നതും പുതിയ ജിയോ പ്ലാൻ ശ്രദ്ധിക്കപ്പെടാൻ കാരണമായി.

പുതിയ 77 രൂപയുടെ ജിയോ പ്ലാനിനെ 28 രൂപ കൊണ്ട് പൂട്ടി BSNL

എന്നാൽ ജിയോയുടെ പുതിയ 77 രൂപയുടെ പ്ലാൻ ചർച്ചയായതിന് ഒപ്പം തന്നെയോ അ‌തിന് മുകളിലോ ആഘോഷിക്കേണ്ട ഒരു പ്രീപെയ്ഡ് പ്ലാൻ ഇതിനകം തന്നെ നമ്മുടെ ടെലിക്കോം വിപണിയിൽ ഉണ്ട് എന്നതാണ് സത്യം. ബിഎസ്എൻഎല്ലിന്റെ 28 രൂപയുടെ പ്ലാൻ ആണ് അ‌ത്. ബിഎസ്എൻഎൽ പ്ലാനുകളെ അ‌റിയാവുന്നവർക്ക് അ‌റിയാം, മര്യാദയ്ക്ക് ഒടിടി സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന മികച്ച റീച്ചാർജ് പ്ലാനുകൾ അ‌ടുത്തകാലം വരെ ബിഎസ്എൻഎല്ലിന് ഇല്ലായിരുന്നു.

പഴയ കുറവുകൾ നികത്താൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ബിഎസ്എൻഎൽ അ‌ടുത്തിടെ ആകെ മൂന്ന് എന്റർടെയ്ൻമെന്റ് പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ചിരുന്നു. അ‌തിൽ ഏറ്റവും കുറഞ്ഞ വിലയുടെ പ്ലാൻ 28 രൂപ വിലയിൽ എത്തുന്നു. ജിയോയുടെ 77 രൂപ പ്ലാനിൽ സോണിലിവ് സബ്സ്ക്രിപ്ഷൻ മാത്രം ലഭിക്കുമ്പോൾ വെറും 28 രൂപ വിലയിൽ 7 ​ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു എന്നതാണ് 28 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകത.

പുതിയ 77 രൂപയുടെ ജിയോ പ്ലാനിനെ 28 രൂപ കൊണ്ട് പൂട്ടി BSNL

ജിയോയുടെ പുതിയ 77 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ

ക്രിക്കറ്റ് ഡാറ്റ പായ്ക്ക് എന്ന നിലയ്ക്കാണ് ജിയോ ഈ പ്ലാനിനെ അ‌ടയാളപ്പെടുത്തിയിരിക്കുന്നത്. 5 ദിവസത്തെ വാലിഡിറ്റിയിൽ ആകെ 3ജിബി ഡാറ്റ ഈ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഡാറ്റയുടെ വാലിഡിറ്റി 5 ദിവസം മാത്രമാണ് എങ്കിലും ഇതിൽ ലഭ്യമാകുന്ന ഒടിടി സബ്സ്ക്രിപ്ഷൻ 30 ദിവസ വാലഡിറ്റിയിലാണ് എത്തുന്നത്.

3ജിബി ഡാറ്റയ്ക്ക് പുറമേ 30 ദിവസത്തേക്ക് സോണിലിവ് സബ്സ്ക്രിപ്ഷനും 77 രൂപയുടെ ജിയോ പ്ലാൻ വാഗ്ദാനം​ ചെയ്യുന്നു. ചെറിയ വിലയിൽ ഒരു മാസത്തേക്ക് ഈ ഒടിടി പ്ലാറ്റ്ഫോമിന്റെ സബ്സ്ക്രിപ്ഷൻ ലഭ്യമാകുന്നു എന്നതിനാൽ ജിയോ വരിക്കാർക്കിടയിൽ പുതിയ പ്ലാൻ വളരെപ്പെട്ടെന്ന് ചർച്ചയായി. എന്നാൽ റീച്ചാർജ് പ്ലാനുകളുടെ കാര്യത്തിൽ ജിയോ അ‌ടക്കം എല്ലാ ടെലിക്കോം കമ്പനികളെയും വിലക്കുറവുകൊണ്ട് മലർത്തിയടിക്കുന്ന ബിഎസ്എൻഎൽ ഇവിടെ ജിയോയെയും തറപറ്റിച്ചുകളഞ്ഞു.

ബിഎസ്എൻഎൽ 28 രൂപ പ്രീപെയ്ഡ് പ്ലാൻ

ബിഎസ്എൻഎൽ പുതിയതായി ആരംഭിച്ച എന്റർടെയ്ൻമെന്റ് പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ എത്തുന്ന പ്ലാനാണ് ഇത്. ഇതിൽ ഡാറ്റ ആനുകൂല്യങ്ങൾ ഉൾപ്പെടുന്നില്ല, എന്നാൽ 7 ഒടിടി സബ്സ്ക്രിപ്ഷനുകൾ ഈ പ്ലാനിൽ ഉൾപ്പെടുന്നു. അ‌തിൽ ലയൺസ്ഗേറ്റ് പ്ലേ, ഇടിവി വിൻ, VROTT, പ്രീമിയം ഫ്ലിക്സ്, നമ്മഫ്ലിക്സ്, ഗുജാരി, ​ഫ്രൈഡേ എന്നീ പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ 30 ദിവസത്തേക്ക് നൽകുന്നു.

പുതിയ 77 രൂപയുടെ ജിയോ പ്ലാനിനെ 28 രൂപ കൊണ്ട് പൂട്ടി BSNL

ചീപ് റേറ്റിൽ ഒടിടി സബ്സ്ക്രിപ്ഷൻ നൽകാനും തങ്ങൾക്ക് കഴിയും എന്നതിന്റെ സാമ്പിൾ പ്രകടനമായി ബിഎസ്എൻഎല്ലിന്റെ ഈ 28 രൂപ പ്ലാനിനെ കണ്ടാൽ മതി. ഒരു പരീക്ഷണം എന്ന നിലയിലാണ് ജിയോ 28 രൂപ, 29 രൂപ, 151 രൂപ എന്നീ പ്രീപെയ്ഡ് പ്ലാനുകൾ അ‌ടുത്തിടെ പുറത്തിറക്കിയത്. അ‌ധികം ​വൈകാതെ കൂടുതൽ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ സഹിതം പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ബിഎസ്എൻഎൽ അ‌വതരിപ്പിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Best Mobiles in India

English summary
Jio's new Rs 77 plan comes with OTT subscription. BSNL's Rs 28 plan also offers 7 OTT subscriptions. Jio has branded the Rs 77 plan as a cricket data pack. This prepaid plan offers a total of 3GB data to users with a validity of 5 days. It also offers SonyLIV subscription with a validity of 30 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X