Home
Recharge plans

വീട്ടിലേക്ക് ജിയോയുടെ പോപ്പുലർ ഇന്റർനെറ്റ് പ്ലാൻ ആയാലോ! കൊടുക്കുന്ന കാശ് മുതലാക്കാനുള്ളതൊക്കെ ഉണ്ട്

ഇന്ത്യയിലെ പ്രധാന ഇന്റർനെറ്റ് സേവന ദാതാക്കളിൽ (ISP) ഒരാളാണ് ജിയോ. അ‌വരുടെ ഇന്റർനെറ്റ് സേവനങ്ങൾ ഇപ്പോൾ ജിയോഹോം എന്ന ഒറ്റ പ്ലാറ്റ്ഫോമിന് കീഴിലാക്കിയിരിക്കുന്നു. അ‌തിൽ ജിയോ ​ഫൈബർ പ്ലാനുകളും എയർ​ഫൈബർ പ്ലാനുകളും ഉണ്ട്. ചില പ്ലാനുകൾ ഒരേ വിലയിൽ തന്നെ രണ്ട് വിഭാഗങ്ങളിലും ലഭ്യമാണ്. മറ്റ് ചില പ്ലാനുകൾ ​ഫൈബർ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. ഉപയോക്താക്കൾക്ക് തങ്ങളുടെ പ്രദേശത്തെ സാഹചര്യമനുസരിച്ച് ഇവയിൽ ഇഷ്ടമുള്ള കണക്ഷൻ സ്വന്തമാക്കാം. എങ്കിലും ​ഫൈബർ കണക്ഷൻ ലഭ്യമാണെങ്കിൽ അ‌താകും മികച്ച ഓപ്ഷൻ. ​ഫൈബർ കണക്ഷൻ ലഭ്യമാകാത്ത പ്രദേശങ്ങളിലുള്ളവർക്ക് എയർ​ഫൈബർ കണക്ഷൻ തെരഞ്ഞെടുക്കാം.

ജിയോഹോം പ്ലാനുകളിൽ ​ഫൈബർ ഉപയോക്താക്കൾക്കും എയർ​ഫൈബർ ഉപയോക്താക്കൾക്കും ലഭ്യമായിട്ടുള്ള ഒരു പ്ലാനാണ് 999 രൂപയുടേത്. എന്നാൽ ആനുകൂല്യങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ട് എന്നുമാത്രം. ജിയോയുടെ ജനപ്രിയ ഇന്റർനെറ്റ് പ്ലാൻ എന്ന പ്രത്യേകതയും ഈ പ്ലാനിനുണ്ട്. പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ഒടിടി സബ്സ്ക്രിപ്ഷനുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

വീട്ടിലേക്ക് ജിയോയുടെ പോപ്പുലർ ഇന്റർനെറ്റ് പ്ലാൻ ആയാലോ!

999 രൂപയുടെ ജിയോഹോം ബ്രോഡ്‌ബാൻഡ് പ്ലാൻ

ജിയോഹോമിന്റെ 999 രൂപ ബ്രോഡ്‌ബാൻഡ് പ്ലാൻ 150 Mbps വേഗത വാഗ്ദാനം ചെയ്യുന്നു. ഫൈബറിനും എയർഫൈബർ ഉപയോക്താക്കൾക്കും ഈ പ്ലാൻ ലഭ്യമാണെങ്കിലും, ഒരു പ്രധാന വ്യത്യാസം ഉണ്ടെന്ന് ശ്രദ്ധിക്കുക. ഫൈബർ ഉപയോക്താക്കൾക്ക് പ്രതിമാസം 3.3TB ഡാറ്റ ലഭിക്കും, അതേസമയം എയർഫൈബർ ഉപയോക്താക്കൾക്ക് എല്ലാ മാസവും 1TB ഡാറ്റയാണ് ലഭിക്കുക.

ഡാറ്റയ്ക്ക് പുറമേ അ‌ൺലിമിറ്റഡ് കോളിങ്ങും ഈ പ്ലാനിൽ ലഭ്യമാണ്. മറ്റാരു നേട്ടം ടിവി ചാനലുകളാണ്. ഇതിൽ 1000- ൽ അ‌ധികം ടിവി ചാനലുകൾ ലഭ്യമാണ്. ഡാറ്റ ആനുകൂല്യത്തെക്കാൾ ശ്രദ്ധേയമാണ് ഈ പ്ലാനിനൊപ്പം ലഭ്യമാകുന്ന ഒടിടി സബ്സ്ക്രിപ്ഷനുകൾ. രണ്ട് വർഷത്തെ ആമസോൺ ​​പ്രൈം ​ലൈറ്റ് സബ്സ്ക്രിപ്ഷൻ ഇതിലുണ്ട്.

വീട്ടിലേക്ക് ജിയോയുടെ പോപ്പുലർ ഇന്റർനെറ്റ് പ്ലാൻ ആയാലോ!

ജിയോഹോട്ട്സ്റ്റാർ, സീ5, സോണിലിവ്, ഹോയ്ചോയ്, സൺനെക്സ്റ്റ്, ഡിസ്കവറി+, ​ടൈംസ് പ്ലേ, ഇറോസ് നൗ, തരംഗ് പ്ലസ്, ലയൻസ്ഗേറ്റ്, ഷെമാരൂമീ, ഇടിവി വിൻ എന്നീ ഒടിടി സബ്സ്ക്രിപ്ഷനുകളും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ചുരുക്കത്തിൽ മുടക്കുന്ന കാശിന് തക്കതായ മൂല്യങ്ങൾ തന്നെ ഈ ജിയോഹോം പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

പുതിയ ജിയോ വരിക്കാർക്ക് 3, 6, 12 മാസത്തെ വ്യത്യസ്ത കോൺഫിഗറേഷനുകളിലായി ഈ പ്ലാൻ ദീർഘകാലത്തേക്ക് സ്വന്തമാക്കാൻ ഓപ്ഷനുണ്ട്. ഇതിനെക്കാൾ കുറഞ്ഞ വിലയിലുള്ള ജിയോ​ഹോം പ്ലാനാണ് നോക്കുന്നത് എങ്കിൽ 100Mbps വേഗതയിൽ എത്തുന്ന പ്ലാനുകൾ പരിഗണിക്കാവുന്നതാണ്. ഇതിൽ പ്രധാനമായും മൂന്ന് പ്ലാനുകളാണുള്ളത്.

699 രൂപ, 899 രൂപ, 1199 രൂപ എന്നീ വിലകളിലാണ് ജിയോഹോമിന്റെ 100 Mbps പ്ലാനുകൾ ലഭ്യമാകുക. ഇതിൽ 699 രൂപയുടെ പ്ലാനിൽ ഒടിടി സബ്സ്ക്രിപ്ഷനുകളില്ല. എന്നാൽ 899 രൂപയുടെ പ്ലാൻ ഡാറ്റയ്ക്ക് പുറമേ നൂറിലധികം ടിവി ചാനലുകളും നിരവധി ഒടിടി സബ്സ്ക്രിപ്ഷനുകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

വീട്ടിലേക്ക് ജിയോയുടെ പോപ്പുലർ ഇന്റർനെറ്റ് പ്ലാൻ ആയാലോ!

1199 രൂപയു​ടെ പ്ലാനിൽ കൂടുതൽ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്നു. നെറ്റ്ഫ്ലിക്സ് ബേസിക്, ആമസോൺ ​പ്രൈം ​ലൈറ്റ്, യൂട്യൂബ് പ്രീമിയം, ജിയോഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, സൺനെക്സ്റ്റ്, ഹോയ്ചോയ്, ഡിസ്കവറി+, ​ടൈംസ് പ്ലേ, തരംഗ് പ്ലസ്, ഇറോസ്നൗ, ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ഇടിവി വിൻ, ഫാൻകോഡ് എന്നീ ഒടിടി പ്ലാറ്റ്ഫോമുകൾ 1199 രൂപയുടെ പ്ലാനിൽ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
The popular JioHome plan is priced at Rs 999. This plan is available for Jio Fiber and Jio Air Fiber subscribers. This plan offers 150 Mbps speed. It also includes subscription to several OTT platforms. Fiber users will get 3.3TB of data per month, while Air Fiber users will get 1TB of data every month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X