Home
Recharge plans

വിശാല മനസ്കനായ അ‌ംബാനി! ജിയോ അ‌ൺലിമിറ്റഡ് ഓഫർ വീണ്ടും നീട്ടിയിരിക്കുന്നു

ഇന്ത്യൻ പ്രീമിയർ ലീഗിനോട് (IPL 2025) അ‌നുബന്ധിച്ച് മാർച്ചിൽ ജിയോ ആരംഭിച്ച ജിയോ​ ഹോട്ട്സ്റ്റാർ അ‌ൺലിമിറ്റഡ് ഓഫറിന്റെ കാലാവധി വീണ്ടും നീട്ടി. മാർച്ച് മധ്യത്തിൽ ജിയോ അ‌വതരിപ്പിച്ച ഈ ഓഫർ മാർച്ച് 31 വരെ മാത്രമേലഭ്യമാകൂ എന്നാണ് ആദ്യം അ‌റിയിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ ഓഫറിന്റെ വാലിഡിറ്റി ജിയോ ഏപ്രിൽ 15 വരെ നീട്ടി. ഇപ്പോൾ ഏപ്രിൽ 15ന് ശേഷവും ഈ ഓഫർ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നുണ്ടായിരുന്നു. ഇതി​നിടെയാണ് വാലിഡിറ്റി ഏപ്രിൽ 30 വരെ നീട്ടിയതായി ഇപ്പോൾ ജിയോ ഔദ്യോഗികമായി തന്നെ അ‌റിയിച്ചിരിക്കുന്നത്.

ജിയോ ഹോട്ട്സ്റ്റാർ ഓഫർ സംബന്ധിച്ച ഡീറ്റെയിൽ തങ്ങളുടെ വെബ്​സൈറ്റിൽ ജിയോ അ‌പ്ഡേറ്റ് ചെയ്തിട്ടുണ്ട്. 299 രൂപയോ അ‌തിന് മുകളിലോ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാനുകൾ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് ആ പ്ലാനിനൊപ്പം ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭ്യമാകും. 90 ദിവസത്തേക്കാണ് ഈ സൗജന്യ ജിയോഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാകുക.

വിശാല മനസ്കനായ അ‌ംബാനി! ജിയോ അ‌ൺലിമിറ്റഡ് ഓഫർ വീണ്ടും നീട്ടി

എന്നാൽ 299 രൂപയ്ക്ക് മുകളിലുള്ള പ്ലാൻ ആണെങ്കിലും മിനിമം 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിൽ മാത്രമേ ഈ ജിയോഹോട്ട്സ്റ്റാർ ഓഫർ ലഭ്യമാകൂ എന്നും ജിയോ വ്യക്തമാക്കുന്നുണ്ട്. ജിയോയുടെ ശരാശരി വരുമാനം (ARPU) വർദ്ധിപ്പിക്കുന്നതിനും ജിയോഹോട്ട്സ്റ്റാറിനെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഈ ഓഫർ ജിയോയെ വളരെയധികം സഹായിക്കുന്നുണ്ട്. അ‌തിനാലാണ് ഓഫർ വീണ്ടും നീട്ടിയിരിക്കുന്നത്.

2025 ഫെബ്രുവരിയിലാണ് ജിയോസിനിമയും ഹോട്ട്സ്റ്റാറും ഒന്നായി ജിയോഹോട്ട്സ്റ്റാർ നിലവിൽ വന്നത്. ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് IPL (ഇന്ത്യൻ പ്രീമിയർ ലീഗ്) 2025 കാണാൻ കഴിയും. ഈ ഓഫർ തങ്ങളുടെ പ്ലാറ്റ്ഫോമിന്റെ ജനപ്രീതി വർധിപ്പിക്കാൻ ജിയോയെ ഏറെ സഹായിച്ചു എന്ന് കണക്കുകൾ ഉണ്ട്.

വിശാല മനസ്കനായ അ‌ംബാനി! ജിയോ അ‌ൺലിമിറ്റഡ് ഓഫർ വീണ്ടും നീട്ടി

അ‌തായത് ഐപിഎൽ ആരാധകർ ഇന്ത്യയിൽ ധാരാളമുണ്ട്. ജിയോഹോട്ട്സ്റ്റാർ ആണ് ഐപിഎൽ സംപ്രേക്ഷണം ചെയ്യുന്നത്. മുൻപ് ജിയോസിനിമയിൽ ഐപിഎൽ സൗജന്യമായി കാണാമായിരുന്നു. എന്നാലിപ്പോൾ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉണ്ടെങ്കിലേ ഐപിഎൽ എവിടെയിരുന്നും സ്മാർട്ട്ഫോണിൽ ​ലൈവായി കാണാനാകൂ. ഈ സാഹചര്യത്തിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാൻ ക്രിക്കറ്റ് ആരാധകർ നിർബന്ധിതരാകുന്നു.

ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വേണമെന്ന് ആഗ്രഹമുണ്ടെങ്കിലും അ‌തിനായി പണം ചെലവഴിക്കാൻ മടിയുള്ളവർക്ക് വേണ്ടിക്കൂടിയാണ് ജിയോ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പം ഇത്തരമൊരു ഓഫർ നൽകുന്നത്. പ്രീപെയ്ഡ് പ്ലാനുകളിൽ മാത്രമല്ല, 299 രൂപയ്ക്ക് മുകളിലുള്ള ജിയോയുടെ എല്ലാ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കൊപ്പവും ഈ ഓഫർ ലഭ്യമാണ്.

ഐപിഎല്ലിൽ ഇതിനകം പകുതിയിലധികം മത്സരങ്ങൾ പിന്നിട്ടു. കളി കൂടുതൽ ആവേശകരമായ തലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മേയ് മാസം വരെ മത്സരങ്ങൾ നീളുന്നുണ്ട്, അ‌തിനാൽ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന ഏപ്രിൽ 30 പിന്നിട്ട് മേയിലേക്കും ഈ സൗജന്യ ജിയോഹോട്ട്സ്റ്റാർ ഓഫർ ജിയോ നീട്ടുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.

വിശാല മനസ്കനായ അ‌ംബാനി! ജിയോ അ‌ൺലിമിറ്റഡ് ഓഫർ വീണ്ടും നീട്ടി

ജിയോഹോട്ട്‌സ്റ്റാറിന്റെ പേയ്‌മെന്റ് യൂസർ അടിത്തറ 100 ദശലക്ഷം കടന്നതായി അ‌ടുത്തിടെ ജിയോ പ്രഖ്യാപിച്ചു. ഇത് പണമടച്ചുള്ള സബ്‌സ്‌ക്രൈബർ അടിത്തറയുള്ള രാജ്യത്തെ ഏറ്റവും വലിയ OTT (ഓവർ ദി ടോപ്പ്) പ്ലാറ്റ്‌ഫോമായി ജിയോഹോട്ട്‌സ്റ്റാറിനെ മാറ്റുന്നു. ഐപിഎൽ കണക്കിലെടുത്ത് ബിഎസ്എൻഎൽ ഒഴികെയുള്ള പ്രമുഖ ടെലിക്കോം കമ്പനികളെല്ലാം ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്.

ഐപിഎൽ ആരംഭിക്കുന്നതിന് മുൻപ് തന്നെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന വേറെയും പ്ലാനുകൾ ജിയോ അ‌വതരിപ്പിച്ചിരുന്നു. അ‌തിൽ ഏറ്റവും ശ്രദ്ധേയം 100 രൂപ, 195 രൂപ വിലളകിൽ ലഭ്യമാകുന്ന ഡാറ്റ പ്ലാനുകളാണ്. 100 രൂപയുടെ പ്ലാൻ 30 ദിവസ വാലിഡിറ്റിയിൽ 5ജിബി ഡാറ്റയും 195 രൂപയുടെ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയിൽ 15 ജിബി ഡാറ്റയും സഹിതം എത്തുന്നു. ഈ രണ്ട് പ്ലാനുകളിലും ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഉണ്ട്.

Best Mobiles in India

English summary
Jio has extended the validity of its Jio Hotstar Unlimited offer, which was launched by Jio in March in connection with the Indian Premier League (IPL 2025). Launched by Jio in mid-March, it was initially announced that this offer would be available only till March 31. However, later Jio extended the validity of this offer till April 15. Now, Jio has officially announced that it has been extended till April 30.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X