വരിക്കാരെ സന്തോഷിപ്പിക്കാൻ അംബാനി! 103 രൂപയുടെ ഫ്ലെക്‌സി ഡാറ്റ പ്ലാൻ പുറത്തിറക്കി ജിയോ
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (Reliance Jio) തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരയിലേക്ക് ഒരു പുതിയ പ്ലാൻ കൂടി അവതരിപ്പിച്ചിരിക്കുന്നു. 103 രൂപ വിലയിൽ ഒരു പുതിയ ഫ്ലെക്സി ഡാറ്റ പായ്ക്ക് ആണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ചെറിയ അളവിൽ ഡാറ്റയും ധാരാളം ഒടിടി സബ്സ്ക്രിപ്ഷനുകളും അടങ്ങിയിരിക്കുന്നു. അതിൽത്തന്നെ ഒടിടി സബ്സ്ക്രിപ്ഷൻ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഉപയോക്താക്കൾക്ക് ഇതിൽ ഇഷ്ടമുള്ള വിഭാഗം തെരഞ്ഞെടുക്കാൻ സൗകര്യമുണ്ട്. അതിനാലാണ് ഇത് ഫ്ലെക്സി ഡാറ്റ പ്ലാൻ എന്ന നിലയിൽ എത്തിയിരിക്കുന്നത്.
വാലിഡിറ്റി കാലയളവിൽ ഫ്ലെക്‌സിബിലിറ്റിയോടെ ഉപയോഗിക്കാൻ കഴിയുന്ന ആകെ 5GB ഹൈ- സ്പീഡ് ഡാറ്റ ഈ 103 രൂപയുടെ പുതിയ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഹ്രസ്വകാല ഡാറ്റ ആക്‌സസും ബണ്ടിൽ ചെയ്‌ത OTT എന്റർടൈൻമെന്റ് ആനുകൂല്യങ്ങളും ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് ഈ പ്ലാനിലൂടെ ജിയോ ലക്ഷ്യമിടുന്നത്.

103 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ
28 ദിവസ വാലിഡിറ്റിയിൽ ഫ്ലെക്‌സിബിലിറ്റിയോടെ ഉപയോഗിക്കാൻ കഴിയുന്ന 5GB ഹൈ-സ്പീഡ് ഡാറ്റയും ഒടിടി സബ്സ്ക്രിപ്ഷനുകളുമാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ. ഡാറ്റയ്ക്ക് പുറമേ ഈ പ്ലാൻ മൈജിയോ വൗച്ചർ വഴി ഒരു പ്രീമിയം OTT എന്റർടൈൻമെന്റ് ബണ്ടിൽ തിരഞ്ഞെടുക്കാൻ വരിക്കാരെ അനുവദിക്കുന്നു. ഇതിൽ മൂന്ന് വിഭാഗം ഒടിടി ഓപ്ഷനുകളുണ്ട്, അതിൽ നിന്ന് ഉപയോക്താവിന് ഇഷ്ടമുള്ള വിഭാഗം തെരഞ്ഞെടുക്കാം.
ഹിന്ദി എന്റർടൈൻമെന്റ് ഓപ്ഷൻ, ഇന്റർനാഷണൽ എന്റർടൈൻമെന്റ് ഓപ്ഷൻ, റീജിയണൽ എന്റർടൈൻമെന്റ് ഓപ്ഷൻ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് ഈ 103 രൂപ പ്ലാനിലെ ഒടിടി സബ്സ്ക്രിപ്ഷനുകളെ തിരിച്ചിരിക്കുന്നത്. ഇതിൽ ഹിന്ദി എന്റർടൈൻമെന്റ് ഓപ്ഷനിൽ ജിയോഹോട്ട്സ്റ്റാർ, സോണിലിവ്, സീ5 എന്നീ പ്ലാറ്റ്ഫോമുകിലേക്കുള്ള ആക്സസ് ആണ് ലഭ്യമാകുക.

ഇന്റർനാഷണൽ എന്റർടൈൻമെന്റ് ഓപ്ഷനിൽ ജിയോഹോട്ട്സ്റ്റാർ, ഫാൻകോഡ്, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി+ എന്നിവയുടെ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുന്നു. റീജിയണൽ എന്റർടൈൻമെന്റ് ഓപ്ഷനിൽ ജിയോഹോട്ട്സ്റ്റാർ, സൺനെക്സ്റ്റ്, കാഞ്ചാ ലങ്ക, ഹോയ്ചോയ് എന്നീ ഒടിടി സബ്സ്ക്രിപ്ഷനുകൾ ആണ് ലഭ്യമാകുക. ഉപയോക്താക്കൾക്ക് തങ്ങളുടെ താൽപര്യത്തിന് അനുസരിച്ച് ഈ മൂന്ന് വിഭാഗങ്ങളിൽ ഒന്ന് തെരഞ്ഞെടുക്കാം.
സോണി LIV, ZEE5, ലയൺസ്‌ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺ NXT, കാഞ്ച ലങ്ക, ഫാൻകോഡ്, ഹോയ്‌ചോയ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് ജിയോ ടിവി ആപ്പ് വഴിയാണ് നൽകുന്നത്. ഈ 103 രൂപയുടെ പ്ലാനിലെ OTT സബ്‌സ്‌ക്രിപ്‌ഷന് റിഡീം ചെയ്‌ത തീയതി മുതൽ 28 ദിവസത്തേക്കാണ് വാലിഡിറ്റി ഉണ്ടാകുക. റീചാർജ് ചെയ്‌ത് 28 ദിവസത്തിനുള്ളിൽ സബ്‌സ്‌ക്രൈബർമാർ വൗച്ചർ റിഡീം ചെയ്യണം.
ജിയോ ഹാപ്പി ന്യൂ ഇയർ 2026 പ്ലാൻ
പുതിയ 103 രൂപയുടെ പ്ലാൻ മാത്രമല്ല, 500 രൂപ വിലയിൽ ഒരു ഹാപ്പി ന്യൂ ഇയർ 2026 പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 SMS, ദിവസം 2ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി, അൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ജനപ്രിയ ഒടിടി സബ്സ്ക്രിപ്ഷനുകളും ഉണ്ട്.

ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ, യൂട്യൂബ് പ്രീമിയം, ജിയോഹോട്ട്‌സ്റ്റാർ (മൊബൈൽ/ ടിവി), സോണി LIV, ZEE5, ലയൺസ്‌ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺ NXT, കാഞ്ച ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഫാൻകോഡ്, ഹോയ്‌ചോയ് എന്നിവയുൾപ്പെടെ നിരവധി OTT പ്ലാറ്റ്‌ഫോമുകളിലേക്ക് ബണ്ടിൽ ആക്‌സസും പുതിയ 500 രൂപയുടെ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications








