3 രൂപ വില കുറച്ചിട്ടുണ്ട്, 2GB പ്രതിദിന ഡാറ്റ സഹിതം പുതിയ റീച്ചാർജ് പ്ലാൻ അവതരിപ്പിച്ച് ജിയോ!
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (Reliance Jio) വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചതിനോട് അനുബന്ധമായി നടത്തിവരുന്ന റീച്ചാർജ് പ്ലാനുകളുടെ പരിഷ്കരണം തുടരുന്നു. ഇപ്പോൾ ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ നീക്കം മുൻപ് ഉണ്ടായിരുന്ന ഒരു റീച്ചാർജ് പ്ലാൻ പുതുക്കി അവതരിപ്പിച്ചിരിക്കുന്നു എന്നതാണ്. അതായത് 448 രൂപ വിലയിൽ ജിയോ മുൻപ് ഒരു റീച്ചാർജ് പ്ലാൻ ലഭ്യമാക്കിയിരുന്നു. 2ജിബി പ്രതിദിന ഡാറ്റ അടക്കം ലഭ്യമായിരുന്ന ഒരു പ്ലാൻ ആയിരുന്നു അത്. എന്നാൽ വോയ്സ് ഒൺലി പ്ലാനുകൾ പുതുക്കി അവതരിപ്പിച്ചപ്പോൾ ജിയോ ഈ പ്ലാൻ പിൻവലിച്ചിരുന്നു.
കാരണം ജിയോ ആദ്യം അവതരിപ്പിച്ച വോയ്സ് ഒൺലി പ്ലാനുകളിൽ ഒന്നിന് 458 രൂപയായിരുന്നു വില. എന്നാൽ ഇത് കൂടുതലാണ് എന്ന് ആക്ഷേപം ഉയർന്നതോടെ ജിയോ 458 രൂപയുടെ പ്ലാനിന്റെ വില 10 രൂപ കുറച്ച് 448 രൂപയാക്കി മാറ്റി. അതോടെയാണ് 448 രൂപ വിലയിൽ ഡാറ്റ സഹിതം എത്തിയിരുന്ന പ്ലാൻ പിൻവലിക്കപ്പെട്ടത്.

ഇപ്പോൾ ജിയോയുടെ 448 രൂപയുടെ പ്ലാൻ എന്ന് പറഞ്ഞാൽ അത് വോയ്സ് ഒൺലി പ്ലാൻ ആണ്. ജിയോയുടെ എൻട്രി ലെവൽ വോയ്സ് ഒൺലി പ്ലാൻ ആണ് ഇത്. 1000 എസ്എംഎസ്, 84 ദിവസത്തെ വാലിഡിറ്റി, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയാണ് 448 രൂപ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ.
മുൻപ് ലഭ്യമായിരുന്ന 448 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ ഇപ്പോൾ പുതിയൊരു പ്ലാനിലൂടെ ജിയോ വീണ്ടും ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നു. 445 രൂപയാണ് ഈ പ്ലാനിന്റെ നിരക്ക്. അതായത് മുൻ പ്ലാനിന്റെ വിലയിൽ 3 രൂപയുടെ കുറവ് വരുത്തിയാണ് ജിയോ ഇപ്പോൾ വീണ്ടും അതേ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.

445 രൂപയുടെ പുതിയ ജിയോ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: ജിയോടിവി പ്രീമിയം ബണ്ടിൽഡ് പ്ലാനാണ് ഇത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസ വാലിഡിറ്റിയിലാണ് 445 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക.
2ജിബി പ്രതിദിന ഡാറ്റ ഉള്ളതിനാൽ അൺലിമിറ്റഡ് 5ജി ഡാറ്റ 445 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാണ്. കൂടാതെ ഉപയോക്താക്കൾക്ക് ജിയോടിവി പ്രീമിയം സബ്സ്ക്രിപ്ഷനും ലഭിക്കും. ഇതുവഴി സോണിലിവ്, സീ5, ജിയോസിനിമ പ്രീമിയം, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺനെക്സ്റ്റ്, കാഞ്ചാലങ്ക, പ്ലാനറ്റ് മറാത്തി, ചൗപൽ, ഹോയ്ചോയ്, ഫാൻകോഡ് എന്നിവയിലെ കണ്ടന്റുകൾ ആസ്വദിക്കാനാകും. ഇതിന് പുറമേ ജിയോടിവി, ജിയോക്ലൗഡ് ആക്സസും ലഭിക്കും.
പുതിയ 445 രൂപയുടെ പ്ലാൻ ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം നേട്ടമാണ്. മുൻപ് 448 രൂപ വിലയിൽ ലഭ്യമായിരുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ 3 രൂപ വിലക്കുറവിൽ ഇതിൽ ആസ്വദിക്കാം. ജിയോ 5ജി ലഭ്യമായ പ്രദേശത്തുള്ള ജിയോ വരിക്കാരനെ സംബന്ധിച്ചിടത്തോളം 445 രൂപയുടെ പ്ലാൻ ഏറെ ലാഭകരമാണ്. കാരണം അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകുന്നതിനാൽ പ്രതിദിന പരിധിയില്ലാതെ ഡാറ്റ കിട്ടും. മാത്രമല്ല നിറയെ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ലഭിക്കും.

4ജി ഫോൺ ഉപയോഗിക്കുന്ന ജിയോ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം കൂടുതൽ അളവിൽ പ്രതിദിന ഡാറ്റ വേണമെങ്കിൽ 445 രൂപയുടെ പ്ലാനിൽ നിന്ന് വെറും 4 രൂപ മാത്രം അധിമായി നൽകിയാൽ 449 രൂപയുടെ പ്ലാൻ ലഭ്യമാകും. അതിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയ്ക്ക് ഒപ്പം 3ജിബി പ്രതിദിന ഡാറ്റയും അടങ്ങിയിരിക്കുന്നു. അൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയും അധിക ആനുകൂല്യമായി ഈ പ്ലാനിൽ ഉണ്ട്.


Click it and Unblock the Notifications








