Home
Recharge plans

ഇരിക്കും മുമ്പേ കാല് നീട്ടുന്ന പണിയോ! നിരവധി ജനപ്രിയ പ്ലാനുകളുടെ വാലിഡിറ്റി വീണ്ടും കുറച്ച് BSNL

പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തങ്ങളുടെ ​വരിക്കാരെ ഞെട്ടിച്ചുകൊണ്ട് വീണ്ടും പരോക്ഷ നിരക്ക് വർധന നടപ്പാക്കിയിരിക്കുന്നു. ​ഇതിനകം വാലിഡിറ്റി കുറച്ച ചില പ്ലാനുകളുടെ വാലിഡിറ്റി വീണ്ടും കുറച്ചുകൊണ്ടാണ് ബിഎസ്എൻഎൽ ഇപ്പോൾ സ്വന്തം വരിക്കാരെ ഞെട്ടിച്ചിരിക്കുന്നത്. ഇതിനോടകം പ്രധാന പ്ലാനുകളുടെയെല്ലാം വാലിഡിറ്റി ബിഎസ്എൻഎൽ പരിഷ്കരിച്ചിരുന്നു. അ‌തിനാൽ ഇനിയും വാലിഡിറ്റി കുറയ്ക്കില്ല എന്ന് വരിക്കാർ സമാധാനിച്ചിരിക്കുന്നതിനിടെയാണ് അ‌പ്രതീക്ഷിതമായുള്ള വാലിഡിറ്റി കുറയ്ക്കലിന്റെ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇതിനകം വാലിഡിറ്റി കുറച്ച 107 രൂപ, 147 രൂപ, 153 രൂപ, 197 രൂപ പ്ലാനുകളുടെ വാലിഡിറ്റിയാണ് വീണ്ടും കുറയ്ക്കപ്പെട്ടിരിക്കുന്നത്.

ബിഎസ്എൻഎൽ 107 രൂപ പ്ലാൻ വാലിഡിറ്റി 22 ദിവസമാക്കി

ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ബിഎസ്എൻഎൽ 107 രൂപ പ്രീപെയ്ഡ് പ്ലാൻ ഇപ്പോൾ 22 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. 3GB ഡാറ്റ, 200 മിനിറ്റ് വോയിസ് കോളുകൾ എന്നിവയാണ് ഇതിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ. നേരത്തെ ഈ പ്ലാൻ 35 ദിവസ വാലിഡിറ്റി നൽകിയിരുന്നു. എന്നാൽ ഈ വർഷം ജൂ​ലൈയിൽ ഇത് 28 ദിവസമാക്കി കുറച്ചു. ഇപ്പോഴത് 22 ദിവസമാക്കി വീണ്ടും കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്.

നിരവധി ജനപ്രിയ പ്ലാനുകളുടെ വാലിഡിറ്റി വീണ്ടും കുറച്ച് BSNL

ബിഎസ്എൻഎൽ 147 രൂപയുടെ പ്ലാൻ വാലിഡിറ്റി 24 ദിവസമാക്കി

30 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിരുന്ന 147 രൂപ പ്ലാനിന്റെ വാലിഡിറ്റി ഈ വർഷം ഓഗസ്റ്റിൽ ബിഎസ്എൻഎൽ 25 ദിവസമാക്കി കുറച്ചിരുന്നു. ഇപ്പോഴത് വീണ്ടും കുറച്ച് 24 ദിവസ വാലിഡിറ്റി പ്ലാനാക്കി മാറ്റിയിരിക്കുന്നു. അൺലിമിറ്റഡ് കോളിങ്, 5GB ഡാറ്റ എന്നിവയാണ് ഇതിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ. (നേരെത്തെ ഇതിൽ 10GB ഡാറ്റയുണ്ടായിരുന്നത് ഈ മാസത്തിന്റെ തുടക്കത്തിൽ 5GB ആക്കി കുറയ്ക്കകയായിരുന്നു).

ബിഎസ്എൻഎൽ 153 രൂപ പ്ലാൻ വാലിഡിറ്റി 24 ദിവസമാക്കി

26 ദിവസ വാലിഡിറ്റിയിൽ എത്തിയിരുന്ന ഈ പ്ലാനിന്റെ വാലിഡിറ്റി ഓഗസ്റ്റിൽ ബിഎസ്എൻഎൽ 25 ദിവസമാക്കി കുറച്ചിരുന്നു. ഇപ്പോഴത് വീണ്ടും കുറച്ച് 24 ദിവസ വാലിഡിറ്റി പ്ലാനാക്കി മാറ്റിയിരിക്കുന്നു. അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 1GB ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ.

നിരവധി ജനപ്രിയ പ്ലാനുകളുടെ വാലിഡിറ്റി വീണ്ടും കുറച്ച് BSNL

ബിഎസ്എൻഎൽ 197 രൂപ പ്ലാൻ വാലിഡിറ്റി 42 ദിവസമാക്കി

കഴിഞ്ഞ മാസം (ഒക്ടോബർ) വരെ 54 ദിവസത്തെ വാലിഡിറ്റിയിൽ ആണ് 197 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഈ മാസത്തിന്റെ തുടക്കത്തിൽ ചില പ്രധാന പ്ലാനുകൾക്കൊപ്പം ഈ 197 രൂപ പ്രീപെയ്ഡ് പ്ലാനിന്റെയും വാലിഡിറ്റി കുറച്ച് 48 ദിവസ വാലിഡിറ്റിയുള്ള പ്ലാനാക്കി മാറ്റിയിരുന്നു. അ‌തായത് 6 ദിവസത്തെ വാലിഡിറ്റി കുറയ്ക്കപ്പെട്ടു.

ഇപ്പോൾ 197 രൂപയുടെ പ്ലാനിന്റെ വാലിഡിറ്റി വീണ്ടും കുറച്ച ബിഎസ്എൻഎൽ, 48ൽ നിന്ന് വാലിഡിറ്റി 42- ലേക്ക് എത്തിച്ചിരിക്കുന്നു. അ‌തായത് വീണ്ടും ആറ് ദിവസ വാലിഡിറ്റി കൂടി കുറയ്ക്കപ്പെട്ടു. അ‌തായത് കഴിഞ്ഞ മാസത്തെ അ‌പേക്ഷിച്ച് 12 ദിവസ വാലിഡിറ്റി കുറഞ്ഞിരിക്കുന്നു. ഇപ്പോൾ 42 ദിവസ വാലിഡിറ്റിയിൽ 300 മിനിറ്റ് കോളിങ്, 4ജിബി ​ഡാറ്റ, ദിവസം 100 ​​എസ്‌എം‌എസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ.

തുടർച്ചയായി ബിഎസ്എൻഎൽ നടത്തുന്ന ഈ വാലിഡിറ്റി കുറയ്ക്കൽ ഉപയോക്താക്കളിൽ അ‌സംതൃപ്തി സൃഷ്ടിക്കാൻ ഇടയാക്കും. കാര്യമായ പഠനങ്ങളോ വിലയിരുത്തലുകളോ ഇല്ലാതെ നടത്തുന്ന പ്ലാൻ പരിഷ്കരണങ്ങൾ നിലവിൽ ജനങ്ങൾക്കിടയിൽ ബിഎസ്എൻഎല്ലിന് അ‌നുകൂലമായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന വികാരങ്ങളെ നശിപ്പിക്കാൻ പോന്നവയാണ്. അ‌ടുത്തിടെ പലയിടങ്ങളിലും 4ജി അ‌വതരിപ്പിച്ചതിലൂടെയും മികച്ച ദീപാവലി ഓഫറുകൾ വാഗ്ദാനം ചെയ്തതിലൂടെയും പൊതുസമൂഹത്തിൽ ബിഎസ്എൻഎൽ ഉണ്ടാക്കിയ സൽപ്പേര് ഈ പ്ലാൻ പരിഷ്കരണം നശിപ്പിക്കാൻ സാധ്യതയുണ്ട്.

നിരവധി ജനപ്രിയ പ്ലാനുകളുടെ വാലിഡിറ്റി വീണ്ടും കുറച്ച് BSNL

മറ്റ് ടെലിക്കോം കമ്പനികൾ ബിഎസ്എൻഎല്ലിന്റേതിനെക്കാൾ ഉയർന്ന നിരക്കിലാണ് റീച്ചാർജ് പ്ലാനുകൾ നൽകുന്നത് എന്നത് വസ്തുതയാണ്. എന്നാൽ പലയിടങ്ങളിലും ഇപ്പോഴും ബിഎസ്എൻഎൽ 4ജി എത്തിയിട്ടില്ല. അ‌തേസമയം ജിയോയും എയർടെലും ഏതാണ്ട് എല്ലായിടത്തും 5ജി ​ഡാറ്റ വാഗ്ദാനം ചെയ്യുന്നു. വിഐ മികച്ച 4ജി സേവനവും നൽകുന്നു.

ഇപ്പോൾ സ്വകാര്യ കമ്പനികളോട് മത്സരിക്കും വിധത്തിൽ പ്ലാനുകളിലെ ആനുകൂല്യങ്ങൾ കുറച്ച് പരോക്ഷ നിരക്ക് വർധന നടപ്പാക്കുന്ന ബിഎസ്എൻഎൽ നടപടി വരിക്കാരിൽ എന്ത് പ്രതികരണമാണ് ഉണ്ടാക്കുകയെന്ന് വരുംദിവസങ്ങളിലറിയാനാകും. ഇരിക്കുംമുമ്പേ കാല് നീട്ടുന്ന നടപടിയാണ് ഇപ്പോൾ ബിഎസ്എൻഎല്ലിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് എന്ന് വിമർശനം ഉയർന്നേക്കാം.

അ‌തേസമയം മറുവശത്ത് 4ജി വ്യാപനത്തിന് ഇനിയും ഫണ്ട് വേണം എന്ന വാദം ബിഎസ്എൻഎല്ലിന്റെ പ്ലാൻ പരിഷ്കരണത്തിന് അ‌നുകൂലമായും ഉയരാം. ഇപ്പോൾ നടന്നിരിക്കുന്ന പ്ലാൻ പരിഷ്കരണങ്ങൾ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ പൂർണ്ണമായി അ‌പ്ഡേറ്റ് ആയിട്ടില്ല. അ‌തായത് ആപ്പിൽ ചില പ്ലാനുകളുടെ വാലിഡിറ്റി മാറി, ചിലത് പഴയ വാലിഡിറ്റിയിലാണ് കാണുന്നത്. അ‌തേസമയം ഔദ്യോഗിക വെബ്​സൈറ്റ് പരിശോധിച്ചാൽ മാറ്റം വ്യക്തമായി കാണാനാകും.

More from GizBot

Best Mobiles in India

English summary
BSNL has again increased indirect tariffs. BSNL has again reduced the validity of Rs 107, Rs 147, Rs 153, and Rs 197 prepaid plans. The validity of all these plans was reduced several times recently. After that, the validity has been reduced again. The Rs 107 plan is now available with a validity of 22 days, the Rs 147 plan with a validity of 24 days, and the Rs 197 plan with a validity of 42 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X