ദിവസം 1GB ഡാറ്റയും കോളിങ്ങും ലഭിക്കുന്ന പ്ലാനുകൾക്ക് കഷ്ടകാലം; BSNLന് ഉള്ളത് ഒരേയൊരു പ്ലാൻ
ഇന്ത്യയിൽ ഇപ്പോൾ 1ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾക്ക് പൊതുവിൽ കഷ്ടകാലമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. ജിയോ 249 രൂപയുടെ പ്ലാൻ പിൻവലിച്ചപ്പോൾ മുതൽ ഇത് സംബന്ധിച്ച പ്രശ്നങ്ങൾ തുടങ്ങിയതാണ്. എന്നാൽ ജിയോയ്ക്കും മുൻപ് 1ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനിൽ കത്രിക വച്ചത് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ആയിരുന്നു. എന്നാൽ വെറും നിസാരമായതും ക്ഷമിക്കാൻ പറ്റുന്നതുമായ ഒരു പ്ലാൻ പരിഷ്കരണമാണ് 1ജിബി പ്രതിദിന ഡാറ്റ ലഭിച്ചിരുന്ന പ്ലാനിൽ ബിഎസ്എൻഎൽ നടത്തിയത്. പക്ഷേ ജിയോയും എയർടെലും 1ജിബി പ്രതിദിന ഡാറ്റയുള്ള പ്രധാന പ്ലാൻ പിൻവലിക്കുക തന്നെ ചെയ്തിരിക്കുന്നു.
ഒരേയൊരു പ്ലാൻ
ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം റീച്ചാർജ് പ്ലാനുകളുടെ കാര്യത്തിൽ എപ്പോഴും മറ്റ് കമ്പനികളുടെ പ്ലാനുകളെ കടത്തിവെട്ടാറുണ്ട്. എന്നാൽ ദിവസം 1ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളുടെ കാര്യമെടുത്താൽ ബിഎസ്എൻഎൽ വരിക്കാർക്ക് ഒരേയൊരു പ്ലാൻ മാത്രമാണ് ലഭ്യമായിട്ടുള്ളത്. 153 രൂപയുടെ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനാണ് അത്.

153 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
ബിഎസ്എൻഎൽ നിലവിൽ 1ജിബി പ്രതിദിന ഡാറ്റ സഹിതം ലഭ്യമാക്കിയിരിക്കുന്ന ഏക റീച്ചാർജ് പ്ലാൻ 153 രൂപ വിലയിൽ ആണ് ലഭ്യമാകുക. ഇതിൽ 1ജിബി പ്രതിദിന ഡാറ്റയ്ക്ക് പുറമേ അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി ലഭ്യമാകുക. 25 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
ലാഭം ബിഎസ്എൻഎൽ തന്നെ
1ജിബി പ്രതിദിന ഡാറ്റയുള്ള ഒരേയൊരു പ്ലാൻ മാത്രമേ ബിഎസ്എൻഎല്ലിന് ഉള്ളൂ എങ്കിലും അത് സ്വകാര്യ ടെലിക്കോം കമ്പനികളുടെ 1ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകളെക്കാൾ ലാഭം വാഗ്ദാനം ചെയ്യുന്നു. 249 രൂപയുടെ ജിയോ പ്ലാൻ അവരുടെ വെബ്സൈറ്റിൽ നിന്നും മൈജിയോ ആപ്പിൽ നിന്നും നീക്കിയതിനാൽ ഇപ്പോൾ ജിയോയുടെ 209 രൂപയുടെ പ്ലാനിൽ മാത്രമാണ് 1ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ ലഭ്യമാകുക.

209 രൂപയുടെ ജിയോ പ്ലാൻ അൺലിമിറ്റഡ് കോളിങ്, ദിവസം 1ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 22 ദിവസ വാലിഡിറ്റിയിൽ ലഭ്യമാക്കുന്നു. 1ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന എയർടെലിന്റെ ഏറ്റവും വില കുറഞ്ഞ പ്ലാൻ ഇപ്പോൾ ലഭ്യമാകുക. 1ജിബി പ്രതിദിന ഡാറ്റയുള്ള ഏറ്റവും വില കുറഞ്ഞ എയർടെൽ പ്ലാൻ 299 രൂപ വിലയിൽ എത്തുന്നു.
299 രൂപയുടെ എയർടെൽ പ്രീപെയ്ഡ് പ്ലാനിൽ 1ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 28 ദിവസ വാലിഡിറ്റിയിൽ ലഭിക്കുന്നു. അതായത് 1ജിബി പ്രതിദിന ഡാറ്റയെ ആശ്രയിച്ചിരുന്ന സാധാരണക്കാരായ വരിക്കാർ ഇനി ഡാറ്റയ്ക്കായി കൂടുതൽ തുക മുടക്കേണ്ടിവരും.
വിഐയുടെ 1ജിബി പ്രതിദിന ഡാറ്റ പ്ലാൻ 249 രൂപ വിലയിൽ തന്നെ ലഭ്യമാണ്. എന്നാൽ അതിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 1ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 24 ദിവസ വാലിഡിറ്റിയിൽ ആണ് ലഭ്യമാക്കിയിരിക്കുന്നത്. ഈ നാല് കമ്പനികളുടെയും പ്ലാനുകളുടെ നിരക്ക് പരിശോധിച്ചാൽ ലാഭം ബിഎസ്എൻഎല്ലിന്റെ 1ജിബി പ്രതിദിന ഡാറ്റ അടങ്ങുന്ന ഏക ബിഎസ്എൻഎൽ പ്ലാനായ 153 രൂപയുടെ റീച്ചാർജ് തന്നെയാണ്.

153 രൂപയുടെ ബിഎസ്എൻഎൽ 1ജിബി പ്രതിദിന ഡാറ്റ പ്ലാനിന് ഒരു ദിവസം 6.12 രൂപയാണ് ചെലവാകുക. എന്നാൽ പിൻവലിക്കപ്പെട്ട 249 രൂപയുടെ ജിയോ പ്ലാനിൽ പ്രതിദിനം 8.89 രൂപ ചെലവാകുമായിരുന്നു. എയർടെലിന്റെയും വിഐയുടെയും 249 രൂപയുടെ പ്ലാൻ ഇതിനെക്കാൾ ചിലവ് കൂടിയതാണ്, അത് ഏകദേശം 10.37 രൂപ വരും.


Click it and Unblock the Notifications








