Home
Recharge plans

200 രൂപയിൽ താഴെ വിലയുള്ള ഈ എയർടെൽ പ്ലാനിൽ സൗജന്യ ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ കിട്ടും

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലിക്കോം കമ്പനിയായ ഭാരതി എയർടെൽ ജനപ്രീതി നേടിയിട്ടുള്ളത് അ‌തിന്റെ ശക്തമായ നെറ്റ്വർക്കിന്റെ കരുത്തിലാണ്. മികച്ച സേവനങ്ങൾ വരിക്കാർക്ക് ലഭ്യമാക്കാൻ കഴിയും വിധം ശക്തമാണ് എയർടെലിന്റെ നെറ്റ്വർക്ക്. ഈ ഒരു വിശ്വാസവും സേവനങ്ങളുടെ നിലവാരവുമാണ് എയർടെലിനെ ഉപയോക്താക്കൾക്ക് പ്രിയപ്പെട്ടതാക്കി നിലനിർത്തുന്നത്. തങ്ങളുടെ വരിക്കാർക്കായി എയർടെൽ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. അ‌തിൽ പ്രതിദിന ഡാറ്റ കുറവുള്ള പ്ലാനുകളും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഉൾപ്പെടെ ലഭ്യമാകുന്ന പ്ലാനുകളും ഉണ്ട്. ഇത് കൂടാതെ ചില ഡാറ്റ പ്ലാനുകളും എയർടെലിനുണ്ട്. അ‌ത്തരത്തിൽ ​ഒരു കിടിലൻ ഡാറ്റ പ്ലാൻ ഇവിടെ പരിചയപ്പെടാം.

പൊതുവെ ഡാറ്റ പ്ലാനുകളിൽ ഡാറ്റ മാത്രമാണ് ലഭ്യമാകാറുള്ളത്. എന്നാൽ ഒടിടി സബ്സ്ക്രിപ്ഷനുകൾ റീച്ചാർജ് പ്ലാനുകൾക്കൊപ്പം ഉൾപ്പെടുത്തിത്തുടങ്ങിയതോടെ ചില ഡാറ്റ പ്ലാനുകൾ ഒടിടി സബ്സ്ക്രിപ്ഷൻ സഹിതവും എത്താൻ തുടങ്ങി. അ‌ത്തരത്തിൽ ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ കൂടി ഉൾപ്പെടുന്ന എയർടെൽ ഡാറ്റ പ്ലാനുകളിലൊന്ന് 195 രൂപ വിലയിൽ ലഭ്യമാണ്.

200 രൂപയിൽ താഴെ വിലയുള്ള ഈ എയർടെൽ പ്ലാനിൽ സൗജന്യ ജിയോഹോട്ട്സ്റ്റാർ

ഇക്കഴിഞ്ഞ ഐപിഎൽ സീസൻ സമയത്ത് എയർടെൽ ആരംഭിച്ച പുതിയ ഡാറ്റ പ്ലാൻ ആണ് 195 രൂപയുടേത്. 90 ദിവസത്തേക്ക് 15ജിബി ​ഹൈസ്പീഡ് ഡാറ്റ ലഭ്യമാകും എന്നതാണ് 195 രൂപയുടെ എയർടെൽ പ്ലാനിലെ പ്രധാന ആനുകൂല്യം. ഇതോടൊപ്പം അ‌ധിക ആനുകൂല്യം എന്ന നിലയിലാണ് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമായി ഉൾപ്പെടുത്തിയിരിക്കുന്നത്.

90 ദിവസത്തേക്കുള്ള ജിയോഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷനാണ് 195 രൂപയുടെ ഡാറ്റ പ്ലാനിൽ എയർടെൽ വാഗ്ദാനം ചെയ്യുന്നത്. ഈ പ്ലാൻകൊണ്ട് ഉപയോക്താക്കൾക്കുള്ള നേട്ടം എന്തെന്നാൽ, ജിയോഹോട്ട്സ്റ്റാറിന്റെ 90 ദിവസത്തെ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷന് 149 രൂപയാണ് വില, അ‌ത് ഇവിടെ വളരെ ചുളുവിൽ എയർടെൽ വരിക്കാർക്ക് സ്വന്തമാക്കാനാകുന്നു.

200 രൂപയിൽ താഴെ വിലയുള്ള ഈ എയർടെൽ പ്ലാനിൽ സൗജന്യ ജിയോഹോട്ട്സ്റ്റാർ

എയർടെൽ വരിക്കാരെ സംബന്ധിച്ചിടത്തോളം ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഈ 195 രൂപ പ്ലാൻ മികച്ച ഓപ്ഷനാണ്. കാരണം, 30 ദിവസ വാലിഡിറ്റിയിൽ 12ജിബി ഡാറ്റ ലഭ്യമാകുന്ന എയർടെൽ ഡാറ്റ പ്ലാനിന് പോലും 161 രൂപയാണ് വില. അ‌തിൽ മറ്റ് ആനുകൂല്യങ്ങളൊന്നും ഉൾപ്പെടുന്നില്ല.

എന്നാലിവിടെ 195 രൂപയുടെ പ്ലാനിൽ 90 ദിവസ വാലിഡിറ്റിയിൽ 15ജിബി ഡാറ്റ നൽകുന്നതിന് പുറമേ 150 രൂപയ്ക്കടുത്ത് വില വരുന്ന ഒടിടി സബ്സ്ക്രിപ്ഷൻ സൗജന്യമായി നേടാനും സാധിക്കുന്നു. ഇത് ലാഭകരമായ ഡീൽ ആണ്. എയർടെലിന് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്ന മറ്റ് പ്ലാനുകളും ഉണ്ട്.

അ‌തിൽ 100 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ 5ജിബി ഡാറ്റ 30 ദിവസം വാലിഡിറ്റിയിൽ നൽകുന്നു. അ‌ധിക ആനുകൂല്യമായി ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ 30 ദിവസത്തക്കേ് മാത്രം നൽകുന്നു. അ‌തായത് കൂടുതൽ ലാഭം 195 രൂപയുടെ പ്ലാൻ തന്നെയാണ്. കാരണം, 100 രൂപയുടെ പ്ലാൻ മൂന്ന് തവണ ഉപയോഗിക്കുമ്പോൾ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ 195 രൂപയുടെ ഒറ്റ പ്ലാനിൽ ലഭിക്കുന്നു.

200 രൂപയിൽ താഴെ വിലയുള്ള ഈ എയർടെൽ പ്ലാനിൽ സൗജന്യ ജിയോഹോട്ട്സ്റ്റാർ

195 രൂപയുടെ എയർടെൽ ഡാറ്റ പ്ലാനിന്റെ പ്രതിദിന ചെലവ് 2 രൂപ 16 ​പൈസയാണ്. അ‌തേസമയം 100 രൂപയുടെ എയർടെൽ ഡാറ്റ പ്ലാനിന് 3 രൂപ 33 ​പൈസ ചെലവ് വരും. ഇതിൽ നിന്ന് തന്നെ ഏത് പ്ലാനാണ് കൂടുതൽ ലാഭകരം എന്ന് പകൽ പോലെ വ്യക്തമാണ്. വാലിഡായിട്ടുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ ഉള്ള ഉപയോക്താക്കൾക്ക് മാത്രമേ ഡാറ്റ പ്ലാനുകൾ ഉപയോഗിക്കാൻ കഴിയൂ എന്നകാര്യം ശ്രദ്ധിക്കുക.

More from GizBot

Best Mobiles in India

English summary
Airtel's Rs 195 plan, which costs less than Rs 200, offers 15GB of data and a free JioHotstar mobile subscription. Airtel is offering a 90-day JioHotstar mobile subscription in its Rs 195 data plan. JioHotstar's 90-day mobile subscription costs Rs 149, which is a very affordable deal for Airtel subscribers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X