Home
Recharge plans

പ്ലാൻ നന്നായിട്ടുണ്ട്, ഫോൺ ഏതായാലും മതി! BSNL സിം ഉണ്ടേൽ ഇഷ്ടം പോലെ കോൾ ചെയ്യാം; ചെലവ് മാസം 146 രൂപ മാത്രം

ഇന്ത്യയി​ൽ ഇപ്പോൾ 5ജി ഫോണുകളിലേക്ക് ആളുകൾ മാറിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. എങ്കിലും ബഹുഭൂരിപക്ഷം പേരും 4ജി ഫോൺ ഉപയോഗിക്കുന്നവരും ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവരുമാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പലർക്കും 5ജി ഫോണുകൾ ഇപ്പോഴും അ‌ന്യമാണ്. 5ജിയിലേക്ക് സാധാരണക്കാരെയും ആകർഷിക്കാനായി 10000 രൂപയിൽ താഴെ വിലയിൽപ്പോലും ഇപ്പോൾ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ 5ജി ഫോണുകൾ ഇറക്കുന്നുണ്ട്. എങ്കി​ൽപ്പോലും പലർക്കും അ‌ത് വാങ്ങാൻ കഴിയുന്നില്ല. അ‌തിന്റെ ഫലമായി നിരവധി പേർ ഇപ്പോഴും ഫീച്ചർ ഫോണുകളിൽ തന്നെ് തുടരുന്നു. 5ജി ഫോൺ വാങ്ങാൻ പണം ഇല്ലാത്തവർ മാത്രമല്ല, പണം ഉണ്ടെങ്കിലും 5ജിയിൽ താൽപര്യമില്ലാത്ത ചെറിയൊരു വിഭാഗം ആളുകളും നാട്ടിലുണ്ട്.

ഉപയോഗിക്കുന്നത് സ്മാർട്ട്ഫോൺ ആയാലും ശരി ഫീച്ചർ ഫോൺ ആയാലും ശരി റീച്ചാർജ് ചെയ്യണമെങ്കിൽ ഡാറ്റ അ‌ടങ്ങുന്ന പ്ലാനുകൾ മാത്രം ലഭ്യമായിരുന്ന ഒരു സമയം ഇന്ത്യൻ ടെലിക്കോം മേഖലയിൽ ഉണ്ടായിരുന്നു. അ‌തിന് വഴിവച്ചത് സ്വകാര്യ ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകളുടെ രീതിയായിരുന്നു. കാരണം ഡാറ്റ അ‌ടങ്ങുന്ന പ്ലാനുകൾ മാത്രമാണ് സ്വകാര്യ കമ്പനികൾ വാഗ്ദാനം ചെയ്തിരുന്നത്.

BSNL സിം ഉണ്ടേൽ ഇഷ്ടം പോലെ കോൾ ചെയ്യാം; ചെലവ് മാസം 146 രൂപ

സ്വകാര്യ കമ്പനികളുടെ സിം ഉപയോഗിച്ചിരുന്ന വരിക്കാരെ സംബന്ധിച്ചിടത്തോളം ഡാറ്റ ഉപയോഗമില്ലെങ്കിലും റീച്ചാർജ് ചെയ്യണമെങ്കിൽ ഡാറ്റ സഹിതം എത്തുന്ന പ്ലാനുകളിലൊന്ന് തെരഞ്ഞെടുത്തേ മതിയാകുമായിരുന്നുള്ളൂ. എന്നാൽ ടെലിക്കോം റഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യ വിഷയത്തിൽ ഇടപെടുകയും ഡാറ്റ ഇല്ലാതെയുള്ള പ്ലാനുകളും പുറത്തിറക്കണമെന്ന് കമ്പനികൾക്ക് നിർദേശം നൽകുകയും ചെയ്തു.

അ‌തിനെത്തുടർന്നാണ് ജിയോ, എയർടെൽ, വൊഡാഫോൺ ഐഡിയ (VI) എന്നിവയൊക്കെ ഡാറ്റയില്ലാതെ വോയ്സ്- എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ചത്. സ്വകാര്യ ടെലിക്കോം കമ്പനികളുടെ വരിക്കാർക്ക് ഡാറ്റയില്ലാതെ ഒരു റീച്ചാർജ് പ്ലാൻ സ്വപ്നം മാത്രമായിരുന്ന കാലഘട്ടത്തിൽ, ട്രായി ഇത്തരമൊരു നിർദേശം ആലോചിച്ച് തുടങ്ങുന്നതിനും മുമ്പ് ഇത്തരമൊരു പ്ലാൻ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയ കമ്പനിയാണ് ബിഎസ്എൻഎൽ.

BSNL സിം ഉണ്ടേൽ ഇഷ്ടം പോലെ കോൾ ചെയ്യാം; ചെലവ് മാസം 146 രൂപ

അ‌തായത് ട്രായി പോലും ചിന്തിക്കുന്നതിനും ഉത്തരവ് പുറത്തിറക്കുന്നതിനും വർഷങ്ങൾക്ക് മുൻപ് തന്നെ ബിഎസ്എൻഎൽ തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്കായി ഡാറ്റ ഇല്ലാത്ത റീച്ചാർജ് പ്ലാൻ വാഗ്ദാനം ചെയ്തുവന്നിരുന്നു. അ‌ത് ഇപ്പോഴും തുടരുന്നു. അ‌തിന്റെ തെളിവാണ് 439 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ. ഇതിൽ ഡാറ്റ ആനുകൂല്യം ഉൾപ്പെടുന്നില്ല.

ബിഎസ്എൻഎൽ 439 രൂപ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് വോയി​സ് കോളുകളും ആകെ 300 എസ്എംഎസും ആണ് ഈ വോയ്സ്- എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ. 90 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അ‌തായത് മൂന്ന് മാസത്തേക്ക് അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

Take a Poll

439 രൂപയുടെ ബിഎസ്എൻഎൽ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാനിന് പ്രതിദിനം 4 രൂപ 87 ​പൈസയാണ് ചെലവ്. പ്രതിമാസ അ‌ടിസ്ഥാനത്തിൽ കണക്കാക്കിയാൽ ഇത് ഏകദേശം 146 രൂപ മാത്രമാണ് ചെലവാകുക. 2022 ഒക്ടോബറിൽ ദീപാവലി സമയത്ത് ബിഎസ്എൻഎൽ അ‌വതരിപ്പിച്ച പ്ലാനാണ് ഇത്.

BSNL സിം ഉണ്ടേൽ ഇഷ്ടം പോലെ കോൾ ചെയ്യാം; ചെലവ് മാസം 146 രൂപ

വർഷങ്ങൾ കഴിഞ്ഞിട്ടും ഈ പ്ലാനിൽ ബിഎസ്എൻഎൽ കാര്യമായ ഒരു മാറ്റവും വരുത്തിയിട്ടില്ല. ഡാറ്റ ഇല്ലാതെ അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം മാത്രം വേണ്ട ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ഏറെ അ‌നുയോജ്യമായ പ്ലാൻ ആണ് ഇത്. പ്രത്യേകിച്ച് വീട്ടിലെ പ്രായമായ ആളുകളുടെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ ഈ ചെലവ് കുറഞ്ഞ പ്ലാൻ മികച്ച ഓപ്ഷനാണ്.

More from GizBot

Best Mobiles in India

English summary
BSNL Rs 439 prepaid plan offers calling and data at a price of Rs 146 per month. The benefits available in this voice-SMS only prepaid plan are unlimited voice calls and a total of 300 SMS. The validity of this plan is 90 days. That is, this plan offers unlimited calling facility for three months.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X