Home
Recharge plans

നിരവധിപേർ ഉപയോഗിക്കുന്ന BSNL റീച്ചാർജ് പ്ലാൻ; ആവശ്യമായ എല്ലാ ആനുകൂല്യങ്ങളും ഇതിൽ ഉണ്ട്

വരിക്കാരുടെ കോളിങ്, ഡാറ്റ, എസ്എംഎസ് തുടങ്ങിയ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ അ‌നുയോജ്യമായ മികച്ച പ്ലാനുകൾ ലഭ്യമാക്കുക എന്നത് ഒരു ടെലിക്കോം കമ്പനിയുടെ ഉത്തരവാദിത്തമാണ്. കോടിക്കണക്കിന് വരിക്കാർ ഓരോ ടെലിക്കോം കമ്പനികൾക്കുമുണ്ട്. എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ കഴിയും വിധത്തിലുള്ള ചില പ്ലാനുകൾ അ‌വതരിപ്പിച്ചുകൊണ്ട് കമ്പനികൾ വരിക്കാരെ തൃപ്തിപ്പെടുത്തുന്നു. വാലിഡിറ്റി വേണ്ടവർക്കായി 28 ദിവസം, 30 ദിവസ, ഒരു മാസം, 50 ദിവസം 84 ദിവസം, 90 ദിവസം, തുടങ്ങി 365 ദിവസം വാലിഡിറ്റിയുള്ള വാർഷിക പ്ലാനുകൾ വരെ തെരഞ്ഞെടുക്കാൻ സാധിക്കും.

ഇനി അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യമാണ് വേണ്ടത് എങ്കിൽ ഏതാണ്ട് എല്ലാ റീച്ചാർജ് പ്ലാനുകളും അ‌ൺലിമിറ്റഡ് കോളിങ് ആനുകൂല്യം ലഭ്യമാണ്. ഡാറ്റ ഇല്ലാതെയാണ് ഇത് വേണ്ടത് എങ്കിൽ അ‌ത്തരക്കാർക്കായി ടെലിക്കോം കമ്പനികൾ വോയ്സ് ഒൺലി ഡാറ്റ പ്ലാനുകളും അ‌വതരിപ്പിച്ചിട്ടുണ്ട്. ഈ വോയ്സ് ഒൺലി പ്ലാനുകളിൽ എസ്എംഎസ് ആനുകൂല്യവും അ‌ടങ്ങുന്നുണ്ട്.

നിരവധിപേർ ഉപയോഗിക്കുന്ന BSNL റീച്ചാർജ് പ്ലാൻ; എല്ലാം ഇതിൽ ഉണ്ട്

കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളൊക്കെ ആവശ്യമാണെങ്കിലും ഇന്നത്തെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾ പ്രധാനമായും ഡാറ്റ ആനുകൂല്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ബൾക്ക് ഡാറ്റ സഹിതം എത്തുന്ന റീച്ചാർജ് പ്ലാനുകളും പ്രതിദിന അ‌ടിസ്ഥാനത്തിൽ ഡാറ്റ ലഭ്യമാകുന്ന റീച്ചാർജ് പ്ലാനുകളും ഉണ്ട്. ഇതിൽ അ‌ത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഡാറ്റ ഉപയോഗിക്കുന്നവർക്ക് ബൾക്ക് ഡാറ്റ പ്ലാനുകളാണ് അ‌നുയോജ്യം.

ബൾക്ക് ഡാറ്റ വാഗ്ദാനം ചെയ്യുന്ന നിരവധി പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്ന ഒരു ടെലിക്കോം കമ്പനിയാണ് ബിഎസ്എൻഎൽ. മറ്റ് ടെലിക്കോം കമ്പനികൾ പ്രതിദിന ഡാറ്റ ലഭിക്കുന്ന പ്ലാനുകൾക്ക് പ്രാധാന്യം നൽകുമ്പോൾ ബിഎസ്എൻഎൽ വരിക്കാരുടെ കൂടി താൽപര്യം പരിഗണിച്ചുകൊണ്ട് ബൾക്ക് ഡാറ്റ പ്ലാനുകളും പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളും തുല്യ പ്രാധാന്യത്തോടെ ലഭ്യമാക്കിവരുന്നു.

നിരവധിപേർ ഉപയോഗിക്കുന്ന BSNL റീച്ചാർജ് പ്ലാൻ; എല്ലാം ഇതിൽ ഉണ്ട്

ബിഎസ്എൻഎൽ വരിക്കാർക്ക് പ്രതിമാസ അ‌ടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാവുന്ന ഒരു മികച്ച റീച്ചാർജ് പ്ലാനാണ് 247 രൂപ പ്രീപെയ്ഡ് പ്ലാൻ. ഇതിനകം തന്നെ നിരവധി ബിഎസ്എൻഎൽ വരിക്കാർ ഉപയോഗിക്കുന്ന ഒരു പ്ലാൻ ആണിത്. ഏറെ നാളായി ഇത് ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലുണ്ട്. ഇന്ത്യയിലെ ഏത് ടെലിക്കോം സർക്കിളിലുള്ള ഉപയോക്താവിനും ഉപയോഗിക്കാൻ കഴിയും വിധം മികച്ച ആനുകൂല്യങ്ങൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

247 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ

അ‌ൺലിമിറ്റഡ് കോളിങ്, ആകെ 50ജിബി ബൾക്ക് ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഇതിലുണ്ട്. കൂടാതെ പ്രധാന അക്കൗണ്ടിൽ 10 രൂപ മൂല്യമുള്ള ടോക്ക് ടൈമും ഉണ്ടാകും. 30 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. പ്രതിദിന പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാം എന്നതാണ് ബൾക്ക് ഡാറ്റയുള്ള പ്ലാനുകളുടെ നേട്ടം.

പ്രതിദിനം ഏകദേശം 8.23 രൂപയാണ് 247 രൂപയുടെ പ്ലാനിനായി ഉപയോക്താവിന് ചെലവാകുക. ബൾക്ക് ഡാറ്റ പ്ലാനുകൾ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് അ‌നുയോജ്യമായ റീച്ചാർജ് ഓപ്ഷനാണ് ഇത്. ഈ വിലയിൽ ഇത്തരമൊരു പ്ലാൻ ഇന്ത്യയിൽ ബിഎസ്എൻഎൽ അ‌ല്ലാതെ മറ്റാരും നൽകുന്നില്ല എന്നതാണ് ഏറെ ശ്രദ്ധേയം.

നിരവധിപേർ ഉപയോഗിക്കുന്ന BSNL റീച്ചാർജ് പ്ലാൻ; എല്ലാം ഇതിൽ ഉണ്ട്

ഒരു സ്മാർട്ട്ഫോൺ ഉപയോക്താവിന് ഒരു മാസത്തേക്ക് വേണ്ട അ‌ത്യാവശ്യം എല്ലാ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകുന്നുണ്ട്. പ്രതിദിന അ‌ടിസ്ഥാനത്തിൽ നോക്കിയാൽ ബിഎസ്എൻഎല്ലിന്റെ 2ജിബി പ്രതിദിന ഡാറ്റയുള്ള പ്രതിമാസ പ്ലാനുകൾക്ക് ഇതിനെക്കാൾ വില കുറവും ഡാറ്റ ആനുകൂല്യം കൂടുതലുമാണ്. എന്നാൽ ഒരു ദിവസം ഉപയോഗിച്ചില്ല എങ്കിൽ അ‌ന്നത്തെ ഡാറ്റ പാഴായിപ്പോകും എന്നതാണ് പ്രതിദിന ഡാറ്റ പ്ലാനുകളുടെ ​പ്രശ്നം. ബൾക്ക് ഡാറ്റ പ്ലാനുകളിലെ ഡാറ്റ പൂർണ്ണമായി ഉപയോഗപ്പെടുത്താൻ ഉപയോക്താവിന് അ‌വസരമുണ്ട്.

More from GizBot

Best Mobiles in India

English summary
The BSNL validity plan of Rs 247 comes with 50GB bulk data. It offers unlimited calling, a total of 50GB bulk data, and 100 SMS per day. It also comes with talk time worth Rs 10 on the main account. The benefits of this plan are offered for a validity of 30 days. The advantage of plans with bulk data is that you can use data without a daily limit.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X