സ്വദേശി 4G ഉള്ള ബിഎസ്എൻഎല്ലിന്റെ നിലവിലെ ടോപ് 3 റീച്ചാർജ് പ്ലാനുകൾ
ബിഎസ്എൻഎല്ലിന്റെ വളർച്ചാ ചരിത്രത്തിൽ പുതിയ ഏട് കുറിച്ചുകൊണ്ട് ബിഎസ്എൻഎൽ സ്വദേശി 4ജിയുടെ ഔദ്യോഗികമായ ഉദ്ഘാടനം പ്രധാനമന്ത്രി നടത്തിക്കഴിഞ്ഞു. 4ജി വ്യാപനത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ബിഎസ്എൻഎൽ ഒരുലക്ഷം 4ജി ടവറുകളാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിൽ 98000ൽ അധികം 4ജി ടവറുകൾ ഇതുവരെ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞു. ഇതിൽ 92000ൽ അധികം ടവറുകൾ ഇതിനകം 4ജി സേവനങ്ങൾ നൽകുന്നുണ്ട്. എങ്കിലും ഈ ടവറുകളുടെ രാജ്യവ്യാപക പ്രഖ്യാപനം പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഔദ്യോഗികമായി നിർവഹിച്ചു. ഒരുലക്ഷം 4ജി ടവറുകൾ എന്ന ലക്ഷ്യം ഇതുവരെ പൂർത്തിയാക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞില്ല എന്നത് യഥാർഥത്തിൽ അൽപ്പം നിരാശയുണ്ടാക്കുന്നുണ്ട്.
അതിവേഗം നടന്നുവന്നിരുന്ന ബിഎസ്എൻഎൽ 4ജി വ്യാപനം 90000 4ജി ടവറുകൾ പിന്നിട്ട ശേഷം വളരെ പതിയെയാണ് മുന്നോട്ട് പോകുന്നത് എന്നാണ് ഇതുവരെയുള്ള കാര്യങ്ങൾ വിലയിരുത്തുമ്പോൾ മനസിലാക്കാനാകുന്നത്. എന്തായാലും 4ജി വ്യാപനത്തിന് ഒപ്പം തന്നെ 5ജി വ്യാപന നടപടികളും ബിഎസ്എൻഎൽ സമാന്തരമായി നടത്തുന്നുണ്ട് എന്നത് ആശ്വാസകരമാണ്.

ബിഎസ്എൻഎൽ 4ജി ടവറുകളുടെ ഇൻസ്റ്റാളേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് അവ 4ജി സേവനങ്ങൾ നൽകാൻ തുടങ്ങുകയാണ് പതിവ്. എങ്കിലും ഇപ്പോൾ രാജ്യവ്യാപകമായി ബിഎസ്എൻഎൽ സ്വദേശി 4ജി ടവറുകൾ സ്ഥാപിച്ചതിന്റെ ലോഞ്ച് ഉദ്ഘാടനം നടത്തിയതിലൂടെ ബിഎസ്എൻഎല്ലിനും 4ജി ഉണ്ട് എന്നും അത് രാജ്യത്തിന്റെ പലയിടങ്ങളിലും ലഭ്യമായി എന്നും ആളുകളെ അറിയിക്കാൻ കഴിഞ്ഞിട്ടുണ്ട്.
കൂടുതൽ ആളുകളെ ബിഎസ്എൻഎൽ 4ജി പരീക്ഷിക്കാൻ പ്രേരിപ്പിക്കാൻ ഇപ്പോൾ നടന്ന ഉദ്ഘാടനത്തിലൂടെ സാധിക്കും. എങ്ങും ബിഎസ്എൻഎൽ 4ജി വാർത്തകൾ നിറഞ്ഞുനിൽക്കുന്ന ഈ ഘട്ടത്തിൽ ബിഎസ്എൻഎല്ലിന്റെ ഡാറ്റ സേവനങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുകയും തയാറെടുക്കുകയും ചെയ്യുന്നവർക്കായി നിലവിൽ ബിഎസ്എൻഎല്ലിന്റെ പക്കൽ ലഭ്യമായിട്ടുള്ള മൂന്ന് മികച്ച പ്രതിമാസ റീച്ചാർജ് പ്ലാനുകൾ ഇവിടെ പരിചയപ്പെടുത്തുന്നു.

199 രൂപ, 225 രൂപ, 299 രൂപ വിലകളിലുള്ള ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മുൻപത്തെക്കാൾ മികച്ച നിലയിൽ ഇപ്പോൾ പല പ്രദേശങ്ങളിലും ബിഎസ്എൻഎൽ ഡാറ്റ സേവനങ്ങൾ ലഭ്യമാകുന്നുണ്ട്. അതിനാൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ബിഎസ്എൻഎൽ വരിക്കാർ ഈ മികച്ച റീച്ചാർജ് പ്ലാനുകളെക്കുറിച്ച് വിശദമായി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
199 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
ഏറ്റവും കുറഞ്ഞ വിലയിൽ ഒരു മാസത്തിനടുത്ത് വാലിഡിറ്റിയിൽ മികച്ച പ്രതിദിന ഡാറ്റ സഹിതം സ്വന്തമാക്കാവുന്ന ഒരു റീച്ചാർജ് പ്ലാനാണിത്. ഇന്ത്യയിലെ തന്നെ 200 രൂപയിൽ താഴെ വിലയുള്ള ഏറ്റവും മികച്ച റീച്ചാർജ് പ്ലാൻ ഇത് ആണ് എന്ന് പറഞ്ഞാലും തെറ്റില്ല. അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 28 ദിവസ വാലിഡിറ്റി എന്നിവയാണ് ഇപ്പോൾ ഇതിൽ ലഭ്യമാകുക.
225 രൂപയുടെ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാൻ
ബിഎസ്എൻഎൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഏറ്റവും പുതിയ റീച്ചാർജ് പ്ലാനാണിത്. നിലവിൽ 2.5ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന ഏക പ്ലാനും ഇതുതന്നെ. അൺലിമിറ്റഡ് കോളിങ്, ദിവസം 2.5ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 30 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ.

299 രൂപയുടെ ബിഎസ്എൻഎൽ റീച്ചാർജ് പ്ലാൻ
3ജിബി പ്രതിദിന ഡാറ്റ സഹിതം പ്രതിമാസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ഏക ബിഎസ്എൻഎൽ പ്ലാനാണിത്. 3ജിബി പ്രതിദിന ഡാറ്റയുള്ള ആകെ രണ്ട് പ്ലാനുകളാണ് ബിഎസ്എൻഎല്ലിന് ഉള്ളത്. അതിൽ രണ്ടാമത്തെ പ്ലാൻ 84 ദിവസ വാലിഡിറ്റിയിൽ ലഭ്യമായിട്ടുള്ള 599 രൂപയുടെ പ്ലാനാണ്. 3ജിബി പ്രതിദിന ഡാറ്റയ്ക്ക് പുറമേ 3ജിബി സൗജന്യ ഡാറ്റയും ഈ രണ്ട് പ്ലാനുകളിലും ലഭിക്കും.
299 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് കോളിങ്, ദിവസം 3ജിബി ഡാറ്റ, 3ജിബി എക്സ്ട്രാ ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 30 ദിവസ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു. തങ്ങളുടെ പ്രതിദിന ഡാറ്റ ഉപയോഗത്തിന്റെ അടിസ്ഥാനത്തിൽ ബിഎസ്എൻഎൽ വരിക്കാർക്ക് ഈ മൂന്ന് പ്ലാനുകളിൽ നിന്ന് അനുയോജ്യമായ പ്ലാൻ തെരഞ്ഞെടുക്കാം. ഇവ കൂടാതെ മറ്റനവധി ഓപ്ഷനുകളും ബിഎസ്എൻഎല്ലിന് ഉണ്ട്. അവയുടെ ഡീറ്റെയിൽസിനായി വെബ്സൈറ്റ് സന്ദർശിക്കുക.


Click it and Unblock the Notifications