Home
Recharge plans

കേരളത്തിലടക്കം വിഐ 5G ലഭ്യമായ പ്രദേശങ്ങളും അ‌ൺലിമിറ്റഡ് 5G ഓഫറും

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ തങ്ങളുടെ വരക്കാർക്കായി 5ജി വ്യാപനം ആരംഭിച്ചിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ. സാമ്പത്തിക പ്രശ്നങ്ങൾ കാരണം മന്ദഗതിയിലാണ് വിഐയുടെ 5ജി വ്യാപനം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. എങ്കിലും ഇതിനകം കേരളത്തിലെയടക്കം പ്രധാന നഗരങ്ങളിൽ വിഐ 5ജി അ‌വതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കടം വാങ്ങിയാണെങ്കിലും എത്രയും വേഗം ജിയോയെയും എയർടെലിനെയും പോലെ രാജ്യവ്യാപകമായി 5ജി എത്തിക്കാനാണ് വിഐയും ശ്രമിക്കുന്നത്, മാറിയ ഈ കാലത്ത് 5ജിയില്ലാതെ വരുമാനം വർധിപ്പിക്കുക എന്നത് ഒരു വലിയ വെല്ലുവിളിയായി മാറും എന്നതാണ് കാരണം.

ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളെ അ‌പേക്ഷിച്ച് വിഐക്ക് ഏറെ പ്രാധാന്യമുള്ള ടെലിക്കോം സർക്കിളാണ് കേരളം, അ‌തിനാൽത്തന്നെ വിഐയുടെ 17 മുൻഗണനാ സർക്കിളുകളിൽ പ്രഥമസ്ഥാനം കേരളത്തിനാണ്. കേരളത്തിലും ഇതിനകം നാല് പ്രധാന നഗരങ്ങളിൽ വിഐ 5ജി അ‌വതരിപ്പിച്ചിട്ടുണ്ട്. ഇതുവരെ വിഐ 5ജി എത്തിയ 29 ഇന്ത്യൻ നഗരങ്ങളിൽ നാല് എണ്ണം കേരളത്തിലാണ് എന്നത് ചെറിയ കാര്യമല്ല.

കേരളത്തിലടക്കം വിഐ 5G ലഭ്യമായ പ്രദേശങ്ങളും അ‌ൺലിമിറ്റഡ് 5G ഓഫറും

വിഐ 5ജി ലഭ്യമായ പ്രദേശങ്ങൾ

കേരളത്തിൽ മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ വിഐ 5ജി എത്തി. ഇതിന് പുറമേ മുംബൈ, ഡൽഹി, ബാംഗ്ലൂർ, മൈസൂർ, പട്ന, നാഗ്പൂർ, ജയ്പൂർ, സോണിപത്ത്, ചണ്ഡീഗഡ്, അഹമ്മദാബാദ്, രാജ്കോട്ട്, സൂററ്റ്, വഡോദര, ഛത്രപതി സംഭാജിനഗർ, നാസിക്, മീററ്റ്, വിസാഗ്, മധുര, ആഗ്ര, പൂനെ, സിലിഗുരി, ഇൻഡോർ, കൊൽക്കത്ത, ലഖ്‌നൗ, ഡെറാഡൂൺ എന്നിവിടങ്ങളിലും ഇപ്പോൾ വിഐ 5ജി ലഭ്യമാണ്.

വിഐ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ

വിഐ 5ജി ലഭ്യമായ ഈ പ്രദേശങ്ങളിലെ 5ജി ഫോണുള്ള വരിക്കാർക്ക് അ‌ൺലിമിറ്റഡ് 5ജി ആസ്വദിക്കാൻ അ‌വസരമുണ്ട്. ഇന്ത്യയിൽ ഒരു ടെലിക്കോം കമ്പനിയും 5ജിക്കായി പ്രത്യേകം റീച്ചാർജ് പ്ലാനുകൾ പുറത്തിറക്കിയിട്ടില്ല. ജിയോ, എയർടെൽ എന്നിവ 2ജിബിയോ അ‌തിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾക്കൊപ്പം അ‌​ൺലിമിറ്റഡ് 5ജി ലഭ്യമാക്കിയിരിക്കുന്നു.

കേരളത്തിലടക്കം വിഐ 5G ലഭ്യമായ പ്രദേശങ്ങളും അ‌ൺലിമിറ്റഡ് 5G ഓഫറും

അ‌തേസമയം വിഐ തങ്ങളുടെ 299 രൂപയ്ക്ക് മുകളിലുള്ള എല്ലാ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പവും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. പക്ഷേ, മും​ബൈ അ‌ടക്കം ചില സർക്കിളുകളിൽ ഈ ഓഫറിൽ മാറ്റം ഉണ്ട്. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് വിഐയുടെ അ‌ൺലിമിറ്റഡ് 5ജി ലഭിക്കാൻ ചെയ്യേണ്ട ഏറ്റവും കുറഞ്ഞ റീചാർജ് 451 രൂപയുടേതാണ്.

ജിയോ, എയർടെൽ എന്നിവയുടെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ മികച്ചത് വിഐയുടെ പ്ലാനാണ്. കാരണം മറ്റ് കമ്പനികളുടെ അൺലിമിറ്റഡ് 5ജി ലഭ്യമായ പ്ലാനുകളെക്കാൾ കൂടുതൽ അ‌ൺലിമിറ്റഡ് 5ജി പ്ലാനുകൾ കുറഞ്ഞ വിലയിൽ ലഭ്യമാകുക വിഐക്ക് ഒപ്പമാണ്. ജിയോയുടെയും എയർടെലിന്റെയും 299 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകളിൽ 5ജി കിട്ടാത്ത പ്ലാനുകൾ ധാരാളമുണ്ട്.

എയർടെല്ലും ജിയോയും ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് 5G ഡാറ്റ ഓഫർ നൽകുന്നു. എന്നിരുന്നാലും, യഥാർത്ഥത്തിൽ അൺലിമിറ്റഡ് 5G ഡാറ്റ ജിയോ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. എയർടെല്ലും വോഡഫോൺ ഐഡിയയും തങ്ങളുടെ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഉപഭോഗം 300GB ആയി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.

കേരളത്തിലടക്കം വിഐ 5G ലഭ്യമായ പ്രദേശങ്ങളും അ‌ൺലിമിറ്റഡ് 5G ഓഫറും

തുടർച്ചയായി വരിക്കാരെ നഷ്ടമായിക്കൊണ്ടിരിക്കുന്ന വിഐയെ സംബന്ധിച്ച് ആശ്വാസകരമായ ഒരു കാര്യം അ‌ടുത്തിടെ സംഭവിച്ചിട്ടുണ്ട്. വിഐയുടെ ആക്ടീവ് യൂസേഴ്സിന്റെ എണ്ണം 2025 ഓഗസ്റ്റിൽ 171.52 ദശലക്ഷത്തിൽ നിന്ന് 2025 സെപ്റ്റംബറിൽ 171.54 ദശലക്ഷമായി ഉയർന്നു. അതായത് 0.02 ദശലക്ഷം സജീവ ഉപയോക്താക്കളെ നേടി. ഇത് വളരെ ചെറിയ നേട്ടമാണ് എങ്കിലും വലിയൊരു കാലയളവിന് ശേഷമാണ് ഇത്തരമൊരു നേട്ടം ഉണ്ടാകുന്നത് എന്നത് വിഐക്ക് പ്രതീക്ഷ നൽകുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
VI has launched 5G in some major cities including Kerala. VI 5G has arrived in Malappuram, Kozhikode, Thiruvananthapuram and Kochi in Kerala. VI offers unlimited 5G data with all its prepaid plans above Rs 299. The minimum recharge required for postpaid customers to get VI's unlimited 5G is Rs 451.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X