കണ്ടാൽ ആരും കൊതിക്കും! VI ബിസിനസ് 5G പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 349 രൂപ മുതൽ വിലയിൽ ആരംഭിക്കുന്നു
ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളിലൊന്നായ വൊഡാഫോൺ ഐഡിയ (VI) 5ജി സേവനങ്ങൾ വ്യാപിപ്പിക്കാൻ തുടങ്ങിയിട്ടേയുള്ളൂ. എങ്കിലും ഇതിനകം വിവിധ 5ജി പ്ലാനുകൾ കമ്പനി പുറത്തിറക്കിക്കഴിഞ്ഞു. അധികം വൈകാതെ വിഐയുടെ 5ജി കൂടുതൽ പ്രദേശങ്ങളിലേക്ക് എത്തും. ഇതിനിടയിൽ വിഐ ബിസിനസ് പോസ്റ്റ്പെയ്ഡ് വരിക്കാർക്കായി 5ജി ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നു. കോർപ്പറേറ്റ്, എന്റർപ്രൈസ് ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നവയാണ് വിഐ ബിസിനസ് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ. ഇവ വിവിധ ആനുകൂല്യങ്ങൾ സഹിതം എത്തുന്നു. ആകെ 5 പ്ലാനുകളാണ് ഈ വിഭാഗത്തിൽ വിഐക്ക് ഉള്ളത്.
വിഐയുടെ 5G ബിസിനസ് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ പ്രതിമാസം 349 രൂപയിൽ ആരംഭിക്കുന്നു. സാധാരണ ഉപഭോക്താക്കൾക്കുള്ള വിഐ പോസ്റ്റ്‌പെയ്ഡ് പ്ലാനുകൾ 451 രൂപയിൽ ആണ് ആരംഭിക്കുന്നു. 5ജി ലഭ്യമാകുന്ന വിഐയുടെ മറ്റ് ബിസിനസ് പോസ്റ്റ്പെയ്ഡ് പ്ലാനുകൾ 399 രൂപ, 449 രൂപ, 549 രൂപ, 899 രൂപ വിലകളിലാണ് എത്തുന്നത്.

349 രൂപയുടെ വിഐ 5G ബിസിനസ് പോസ്റ്റ്പെയ്ഡ് പ്ലാൻ: ഈ പ്ലാനിൽ 30GB ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, 5G ഡാറ്റ, പ്രതിമാസം 3000 എസ്എംഎസ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങളായി ലഭ്യമാകുക. അധിക ആനുകൂല്യമായി Easy+, മൊബൈൽ സുരക്ഷ, പ്രൊഫൈൽ ട്യൂണുകൾ എന്നിവ ലഭ്യമാകും. കൂടാതെ 200GB ഡാറ്റ റോൾഓവറിനുള്ള പിന്തുണയും ഉണ്ട്.
399 രൂപയുടെ വിഐ 5G ബിസിനസ് പോസ്റ്റ്പെയ്ഡ് പ്ലാൻ: 40GB ഡാറ്റ, അൺലിമിറ്റഡ് കോളുകൾ, 5G ഡാറ്റ, പ്രതിമാസം 3000 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭ്യമാണ്. അധിക ആനുകൂല്യമായി Easy+, 25GB പേഴ്സണൽ ക്ലൗഡ് സ്റ്റോറേജ്, മൊബൈൽ സുരക്ഷ, ലൊക്കേഷൻ ട്രാക്കിംഗ്, പ്രൊഫൈൽ ട്യൂണുകൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. 200GB ഡാറ്റ റോൾഓവറിനുള്ള പിന്തുണയും ഇതിലുണ്ട്.

449 രൂപയുടെ വിഐ 5G ബിസിനസ് പോസ്റ്റ്പെയ്ഡ് പ്ലാൻ: ഈ പ്ലാനിൽ 60GB ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളുകൾ, 5G ഡാറ്റ, പ്രതിമാസം 3000 SMS എന്നീ ആനുകൂല്യങ്ങൾ ഉൾപ്പെടുന്നു. Easy+, 50GB പേഴ്‌സണൽ ക്ലൗഡ് സ്റ്റോറേജ്, മൊബൈൽ സുരക്ഷ, ലൊക്കേഷൻ ട്രാക്കിംഗ്, Google Workspace, പ്രൊഫൈൽ ട്യൂണുകൾ, 200GB ഡാറ്റ റോൾഓവർ എന്നിവയാണ് അധിക ആനുകൂല്യങ്ങൾ. കൂടാതെ സോണിലിവ് സബ്സ്ക്രിപ്ഷനും ലഭ്യമാണ്.
549 രൂപയുടെ വിഐ ബിസിനസ് പോസ്റ്റ്പെയ്ഡ് 5G പ്ലാൻ: ഈ പ്ലാനിൽ 100GB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 5G ഡാറ്റ, പ്രതിമാസം 3000 SMS എന്നിവയുൾപ്പെടെയും ലഭിക്കും. OTT ആനുകൂല്യമായി ഒരു വർഷത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ഈ പ്ലാനിൽ ലഭിക്കും.
200 GB ഡാറ്റ റോൾഓവർ, Easy+, 100 GB പേഴ്‌സണൽ ക്ലൗഡ് സ്റ്റോറേജ്, മൊബൈൽ സുരക്ഷ, ലൊക്കേഷൻ ട്രാക്കിംഗ്, Google Workspace, പ്രൊഫൈൽ ട്യൂണുകൾ എന്നിവയാണ്. 549 രൂപയുടെ വിഐ ബിസിനസ് പോസ്റ്റ്പെയ്ഡ് 5G പ്ലാൻ വാഗ്ദാനം ചെയ്യുന്ന അധിക ആനുകൂല്യങ്ങൾ.

899 രൂപയുടെ വിഐ ബിസിനസ് പോസ്റ്റ്‌പെയ്ഡ് 5ജി പ്ലാൻ: 175GB ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, 5G ഡാറ്റ, പ്രതിമാസം 3000 SMS എന്നിവ ഈ പ്ലാനിന്റെ പ്രധാന ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. OTT ആനുകൂല്യങ്ങൾ എന്ന നിലയിൽ 12 മാസത്തേക്ക് SonyLIV മൊബൈൽ സബ്സ്ക്രിപ്ഷനും ഒരു വർഷത്തെ ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ലഭ്യമാണ്.
200 GB വരെ ഡാറ്റ റോൾഓവർ, Easy+, അൺലിമിറ്റഡ് പേഴ്‌സണൽ ക്ലൗഡ് സ്റ്റോറേജ്, മൊബൈൽ സെക്യൂരിറ്റി, ലൊക്കേഷൻ ട്രാക്കിംഗ്, ഗൂഗിൾ വർക്ക്‌സ്‌പെയ്‌സ്, പ്രൊഫൈൽ ട്യൂണുകൾ എന്നിവയാണ് 899 രൂപയുടെ വിഐ ബിസിനസ് പോസ്റ്റ്‌പെയ്ഡ് 5ജി പ്ലാൻ വാഗ്ദാനം ചെയ്യുന്ന അധിക ആനുകൂല്യങ്ങൾ.


Click it and Unblock the Notifications








