വരണം വരണം... വാരിക്കോരി കൊടുക്കുകയാണ്! 3 മാസത്തേക്ക് ഫ്രീ ജിയോഹോട്ട്സ്റ്റാർ ഓഫറുമായി VI
ഐപിൽ തുടങ്ങി മത്സരങ്ങൾ ആരംഭിച്ചിട്ടും ഇന്ത്യൻ ടെലിക്കോം വിപണിയിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതമെത്തുന്ന പുതിയ റീച്ചാർജ് പ്ലാനുകളുടെയും ഓഫറുകളുടെയും അലയൊലികൾ അടങ്ങുന്നില്ല. ഇന്ത്യൻ ടെലിക്കോം രംഗത്തെ മൂന്നാമത്തെ വലിയ കമ്പനിയായ വൊഡാഫോൺ ഐഡിയ തങ്ങളുടെ പുതിയ വരിക്കാർക്കായി സൗജന്യ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ പ്രഖ്യാപിച്ചു. നേരത്തെ ഐപിഎൽ തുടങ്ങുന്നതിന് മുന്നോടിയായി വിഐ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതം അവതരിപ്പിച്ചിരുന്നു. എന്നാൽ അന്ന് പുതിയ വരിക്കാർക്കായി പ്രത്യേകം ഓഫർ ഒന്നും നൽകിയിരുന്നില്ല. പക്ഷേ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ജിയോഹോട്ട്സ്റ്റാർ ഓഫർ പുതിയ വരിക്കാർക്ക് വേണ്ടിയുള്ളതാണ്.
ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന പുതിയ വിഐ ഓഫർ: വിഐ തങ്ങളുടെ പുതിയ കണക്ഷനുകൾക്ക് ഒപ്പമാണ് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഇപ്പോൾ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതായത് 2025 മാർച്ച് 23 ന് ശേഷമുള്ള പുതിയ സിം ആക്ടിവേഷനുകൾക്ക് മാത്രമേ ഇത് ലഭ്യമാകൂ.

299 രൂപ, 349 രൂപ, 365 രൂപ, അല്ലെങ്കിൽ 375 രൂപ എന്നീ പ്രീപെയ്ഡ് പ്ലാനുകളിലൊന്ന് ഉപയോഗിച്ച് ആദ്യ റീചാർജ് പൂർത്തിയാക്കുന്ന ഉപഭോക്താക്കൾക്കാണ് വിഐ 3 മാസത്തെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമായി നൽകുക. നിർദ്ദിഷ്ട ആനുകൂല്യങ്ങൾ ലഭിക്കാൻ, ഒരു പുതിയ Vi സിം തിരഞ്ഞെടുക്കുമ്പോൾ ഉപയോക്താക്കൾക്ക് കസ്റ്റമർ കെയർ ടീമുമായി ബന്ധപ്പെടാം അതല്ലെങ്കിൽ റീട്ടെയിലറെ സമീപിക്കാം.
ഇതിനകം തന്നെ വിഐ വരിക്കാരായിട്ടുള്ള ഉപയോക്താക്കൾക്ക് ജിയോഹോട്ട്സ്റ്റാർ ലഭ്യമാകാൻ വിഐ ഇതിനകം തന്നെ നിരവധി പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. പഴയ വരിക്കാർക്ക് അത് പ്രയോജനപ്പെടുത്താവുന്നതാണ്. അതിൽ ഡാറ്റ പ്ലാനുകളും വാലിഡിറ്റി സഹിതം എത്തുന്ന പ്ലാനുകളും ഉണ്ട്. 101 രൂപ വിലയിൽ വിഐ അടുത്തിടെ അവതരിപ്പിച്ച പ്ലാനിൽ 30 ദിവസ വാലിഡിറ്റിയുള്ള 5 ജിബി ഡാറ്റയും മൂന്ന് മാസത്തേക്ക് ജിയോ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ഉൾപ്പെടുന്നു.

തൊട്ടടുത്ത പുതിയ ഓപ്ഷൻ 239 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനാണ്. ഇത് അൺലിമിറ്റഡ് വോയ്‌സ് കോൾ, പ്രതിദിനം 100 എസ്എംഎസ്, ആകെ 2 ജിബി ഡാറ്റ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയിൽ ലഭ്യമാക്കുന്നു. കൂടാതെ ഒരു മാസത്തേക്ക് ജിയോ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ഇതിൽ ലഭിക്കും.
399 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലും ഒരു മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. ഇതിലെ പ്രധാന ആനുകൂല്യങ്ങളിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 SMS, പ്രതിദിനം 2GB ഡാറ്റ, 28 ദിവസത്തെ വാലിഡിറ്റി എന്നിവ ഉൾപ്പെടുന്നു. ഇതോടൊപ്പം വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ലഭിക്കും.
ഈ മൂന്ന് വിഐ പ്ലാനുകളും ഐപിഎൽ ആരംഭിക്കുന്നതിനോട് അടുപ്പിച്ച് അടുത്തിടെ ഇറക്കിയവയാണ്. ഇത് കൂടാതെയും ചില പ്ലാനുകൾ വിഐ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതം വാഗ്ദാനം ചെയ്യുന്നുണ്ട്. 151 രൂപ ഡാറ്റ പായ്ക്ക് (30 ദിവസത്തേക്ക് 4GB ഡാറ്റ, മൂന്ന് മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ), 169 രൂപ ഡാറ്റ പായ്ക്ക് (30 ദിവസത്തേക്ക് 8GB ഡാറ്റ, മൂന്ന് മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ) എന്നിവ അതിൽപ്പടുന്നു.

ഇവ കൂടാതെ 469 രൂപ, 994 രൂപ, 3,699 രൂപ വിലകളിൽ ലഭ്യമായിട്ടുള്ള ആക്ടീവ് ബേസ് പ്ലാനുകളും ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനോടുകൂടി എത്തുന്നുണ്ട്. 469 രൂപ പ്ലാൻ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2.5 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, വി സൂപ്പർ ഹീറോ ആനുകൂല്യങ്ങൾ, 28 ദിവസത്തെ വാലിഡിറ്റി എന്നിവ നൽകുന്നു. ഇതിൽ മൂന്ന് മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും.


Click it and Unblock the Notifications