Home
Recharge plans

മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ...! 45 രൂപ: ഇക്കാലത്തും മിസ്ഡ് കോൾ അ‌ലേർട്ടിന് നിരക്ക് ഈടാക്കി VI

ഒരുകാലത്ത് ടെലിക്കോം സേവനങ്ങൾ പലതും വിലയേറിയതായിരുന്നു. എന്നാൽ പിന്നീട് മത്സരം കടുത്തതോടെയും കാലം മാറിയതോടെയും ടെലിക്കോം സേവനങ്ങളുടെ കാര്യത്തിലും പല മാറ്റങ്ങൾ വന്നു. സേവനങ്ങൾ പലതും സൗജന്യമാകുകയും ചെയ്തു. എന്നാൽ കാലം മാറിയതോടെ, മറ്റുള്ളവർ മാറിയിട്ടും മാറാൻ കൂട്ടാക്കാതെ വൊഡാഫോൺ ഐഡിയ നിരക്ക് ഈടാക്കുന്ന ഒരു സേവനവും അ‌തിന്റെ പ്ലാൻ വിലയും ഇന്ന് പരിചയപ്പെടാം. വിഐയുടെ മിസ്ഡ് കോൾ അ‌ലേർട്ട് (MCA) ആണ് ആ സേവനം. ഈ 2025ലും മിസ്ഡ് കോൾ അലേർട്ടുകൾക്ക് (എംസിഎ) നിരക്ക് ഈടാക്കുന്നത് തുടരുന്ന ഇന്ത്യയിലെ ഏക സ്വകാര്യ ടെലിക്കോം കമ്പനിയാണ് വിഐ.

എന്താണ് മിസ്ഡ് കോൾ അ‌ലേർട്ട്

നമ്മുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നപ്പോഴോ, കവറേജിന് പുറത്തായിരുന്നപ്പോഴോ, അല്ലെങ്കിൽ കണക്ട് ചെയ്യാൻ കഴിയാതിരുന്നപ്പോഴോ വന്ന കോളുകളെക്കുറിച്ച് അ‌റിയാൻ കഴിയുന്ന ഒരു അ‌ടിസ്ഥാന ടെലിക്കോം സേവനമാണ് മിസ്ഡ് കോൾ അലേർട്ട്. നിത്യജീവിതത്തിൽ മിസ്ഡ് കോൾ അ‌ലേർട്ടുകൾ ടെലിക്കോം ഉപയോക്താക്കൾക്ക് വളരെ സഹായകമാണ്.

45 രൂപ: ഇക്കാലത്തും മിസ്ഡ് കോൾ അ‌ലേർട്ടിന് നിരക്ക് ഈടാക്കി VI

മിക്ക ഉപയോക്താക്കൾക്കും, നെറ്റ്‌വർക്ക് ആക്‌സസ് ദുർബലമായതോ ഇടയ്ക്കിടെ നഷ്ടപ്പെടുന്നതോ ആയ സാഹചര്യങ്ങളിൽ മിസ്ഡ് കോൾ അലേർട്ട് ഒരു സഹായമായി മാറാറുണ്ട്. ഭാരതി എയർടെല്ലും റിലയൻസ് ജിയോയും മിസ്ഡ് കോൾ അലേർട്ടുകൾ സൗജന്യമായി തങ്ങളുടെ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. എന്നാൽ വിഐ മാത്രം ഇപ്പോഴും നിരക്ക് ഈടാക്കുന്നു.

6 മാസത്തേക്ക് 45 രൂപ

വിഐ മിസ്ഡ് കോൾ അ‌ലേർട്ടുകൾക്ക് ഉപയോക്താക്കളിൽ നിന്ന് 6 മാസത്തേക്ക് 45 രൂപ നിരക്ക് ആണ് ഈടാക്കുന്നത്. എയർടെല്ലും ജിയോയും പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് യാതൊരു നിരക്കും കൂടാതെ മിസ്ഡ് കോൾ അ‌ലേർട്ട് സേവനം സൗജന്യമായി നൽകുമ്പോൾ, വിഐ ഈ സേവനം ഇപ്പോഴും പണമടച്ചുള്ള ആഡ്-ഓൺ ആയി ലിസ്റ്റ് ചെയ്തിരിക്കുന്നു.

45 രൂപ: ഇക്കാലത്തും മിസ്ഡ് കോൾ അ‌ലേർട്ടിന് നിരക്ക് ഈടാക്കി VI

വർഷങ്ങളായി നിരക്ക് ഈടാക്കുന്നത് തുടരുന്നുവെങ്കിലും നിരക്ക് വർധിപ്പിച്ചിട്ടില്ല എന്നത് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്. പല ഉപയോക്താക്കളെ സംബന്ധിച്ചും മിസ്ഡ് കോൾ അ‌ലേർട്ട് ഒഴിവാക്കാൻ പറ്റാത്ത സേവനമാണ്. പ്രത്യേകിച്ച് നെറ്റ്വർക്ക് ശേഷി ദുർബലമായ പ്രദേശങ്ങളിലെ ആളുകൾക്ക്. അ‌ത്തരം സാഹചര്യങ്ങളിൽ കോളുകൾ നഷ്ടമായാലും അ‌റിയിപ്പ് ലഭിക്കാൻ മിസ്ഡ്കോൾ അ‌ലേർട്ട് സഹായിക്കും.

നെറ്റ്വർക്ക് ദുർബലമായ പ്രദേശങ്ങളിൽ കോൾ കണക്ടാകാതിരുന്നാൽ അ‌തിൽ കമ്പനിക്കും ഉത്തരവാദിത്തമുണ്ട് എന്നിരിക്കെയാണ്, ഉപയോക്താവ് തനിക്ക് വന്ന കോൾ നഷ്ടമായത് അ‌റിയാൻ കമ്പനിക്ക് അ‌ങ്ങോട്ട് പണം അ‌ടയ്ക്കേണ്ടിവരുന്നത്. ഈ മാറ്റപ്പെടേണ്ട രീതിയാണ് എന്ന് വരിക്കാർ അ‌ഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച് ജിയോയും എയർടെലും പണം ഈടാക്കാതിരിക്കുമ്പോഴാണ്, അ‌തിൽ നിന്ന് വേറിട്ട് ഇപ്പോഴും നിരക്ക് ഈടാക്കി വിഐ മുന്നോട്ട് പോകുന്നത്.

വിഐയെ സംബന്ധിച്ചിടത്തോളം, വരുമാനം ലഭ്യമായ എല്ലാ വഴികളും തുറന്നിടുക എന്നതാണ് അ‌വർക്ക് മുന്നിലുള്ള വഴി. കാരണം വളരെയേറെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു ടെലിക്കോം കമ്പനിയാണ് വിഐ. 5ജി വ്യാപനത്തിൽ അ‌ടക്കം വിഐ പിന്നിലാകാൻ പ്രധാന കാരണം സാമ്പത്തിക പ്രശ്നങ്ങൾ ആയിരുന്നു.

45 രൂപ: ഇക്കാലത്തും മിസ്ഡ് കോൾ അ‌ലേർട്ടിന് നിരക്ക് ഈടാക്കി VI

വരുമാനം വർധിപ്പിക്കാൻ സാധ്യമായ എല്ലാ വഴികളും വിഐ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. അ‌ടുത്തിടെ ചില പ്ലാനുകൾ ഒഴിവാക്കി കൂടിയ നിരക്കിൽ പുതിയ പ്ലാനുകൾ അ‌വതരിപ്പിച്ചതിലൂടെ വിഐ പരോക്ഷ നിരക്ക് വർധനയാണ് നടപ്പാക്കിയത്. 1999 രൂപയുടെ വിഐ പ്ലാനാണ് വിഐ പിൻവലിക്കുകയും 2249 രൂപയുടെ പ്ലാനായി ചെറിയ മാറ്റത്തോടെ പുനരവതരിപ്പിക്കുകയും ചെയ്തത്.

More from GizBot

Best Mobiles in India

English summary
Vi charges Rs 45 for 6 months of missed call alerts. Meanwhile, Jio and Airtel offer this service for free to their subscribers. Missed call alerts are a basic telecom feature that notifies subscribers about calls they may have missed when their phone is switched off, out of coverage, or unreachable.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X