Home
Recharge plans

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്! VI സിം ഉള്ളവർക്ക് സന്തോഷിക്കാൻ ഈ പ്ലാനുകളിൽ സൗജന്യ ആമസോൺ പ്രൈം കിട്ടും

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) റീച്ചാർജ് പ്ലാനുകളുടെ കാര്യത്തിൽ ജിയോ, എയർടെൽ എന്നിവയ്ക്ക് ഒപ്പം കട്ടയ്ക്ക് നിൽക്കും. മറ്റ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നതിന് സമാനമായ പ്ലാനുകളും തങ്ങളുടേതായ ചില സ്പെഷൽ പ്ലാനുകളും വിഐയുടെ പ്രീപെയ്ഡ് പ്ലാൻ പട്ടികയിൽ കാണാൻ കഴിയും. ഇപ്പോൾ കേരളത്തിലടക്കം വിഐ നോൺസ്റ്റോപ്പ് ഡാറ്റ ആനുകൂല്യങ്ങൾ അ‌ടങ്ങുന്ന പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട് എന്നത് വേറെ കാര്യം. റീച്ചാർജ് പ്ലാനുകളിലേക്ക് ആളുകളെ ആകർഷിക്കാൻ വിഐയും ചില പ്ലാനുകൾക്കൊപ്പം ഒടിടി സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെയെല്ലാം സബ്സ്ക്രിപ്ഷൻ വിവിധ വിഐ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിനാൽ ഉപയോക്താക്കൾക്ക് അ‌ധിക ചെലവ് ഇല്ലാതെ തന്നെ ഈ ഒടിടി പ്ലാറ്റ്ഫോമുകളിലെ കണ്ടന്റുകൾ ആസ്വദിക്കാൻ സാധിക്കുന്നു. നെറ്റ്ഫ്ലിക്സ്, ആമസോൺ ​പ്രൈം, ജിയോഹോട്ട്സ്റ്റാർ എന്നിവയുടെ സബ്സ്ക്രിപ്ഷനുകളെല്ലാം വിഐ ഇത്തരത്തിൽ ചില പ്രീപെയ്ഡ് പ്ലാനുകൾ വഴി സൗജന്യമായി നൽകുന്നുണ്ട്.

VI സിം ഉള്ളവർക്ക് സന്തോഷിക്കാൻ ഈ പ്ലാനുകളിൽ സൗജന്യ ആമസോൺ പ്രൈം

വിഐയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ രണ്ട് പ്ലാനുകൾ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ ​പ്രൈമിന്റെ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 996 രൂപ, 3799 രൂപ വിലകളിലാണ് ഈ രണ്ട് പ്ലാനുകൾ ലഭ്യമാകുക. ഡാറ്റ, കോളിങ് അ‌ടക്കമുള്ള ആനുകൂല്യങ്ങൾക്കൊപ്പം അ‌ധിക ആനുകൂല്യമായാണ് ഇവ ആമസോൺ ​പ്രൈം വാഗ്ദാനം ചെയ്യുന്നത്.

996 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 2 ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. അ‌ധിക ആനുകൂല്യമായി ഇതിൽ ആമസോൺ പ്രൈം ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ 90 ദിവസത്തെ വാലിഡിറ്റിയോടെ ലഭ്യമാകുന്നു.

VI സിം ഉള്ളവർക്ക് സന്തോഷിക്കാൻ ഈ പ്ലാനുകളിൽ സൗജന്യ ആമസോൺ പ്രൈം

ആമസോൺ ​പ്രൈം സബ്സ്ക്രിപ്ഷന് പുറമേ ഹീറോ അൺലിമിറ്റഡ് ഓഫറുകളും ഇതിൽ ലഭ്യമാകും. ബിഞ്ച് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്സ് എന്നിവയാണ് അ‌വ. കൂടാതെ വിഐ 5ജി ലഭ്യമായ പ്രദേശങ്ങളിലെ വിഐ ഉപയോക്താക്കൾക്ക് ഈ പ്ലാനിൽ 5ജി ഡാറ്റയും ലഭ്യമാകും.

3799 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2 ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഇത് ഒരു വാർഷിക പ്ലാനാണ്. 365 ദിവസ വാലിഡിറ്റിയിൽ ഈ ആനുകൂല്യങ്ങൾ ലഭ്യമാകുന്നു.

3799 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ അ‌ധിക ആനുകൂല്യമായി ആമസോൺ പ്രൈം ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ 365 ദിവസത്തേക്ക് ആണ് ലഭ്യമാകുക. ബിഞ്ച് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്സ് എന്നീ വിഐ ഹീറോ ആനുകൂല്യങ്ങളും ഇതിൽ ലഭ്യമാണ്. കൂടാതെ 5ജി ലഭ്യമായ പ്രദേശങ്ങളിലുള്ള വിഐ വരിക്കാർക്ക് അ‌ൺലിമിറ്റഡ് 5ജിയും ലഭ്യമാകും.

VI സിം ഉള്ളവർക്ക് സന്തോഷിക്കാൻ ഈ പ്ലാനുകളിൽ സൗജന്യ ആമസോൺ പ്രൈം

ഒടിടി പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾക്ക് പുറമേ വിഐ ഇപ്പോൾ അ‌ൺലിമിറ്റഡ് ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളും കേരളത്തിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. വിഐയുടെ നോൺ സ്റ്റോപ്പ് ഹീറോ അ‌ൺലിമിറ്റഡ് ആനുകൂല്യം അ‌ടങ്ങുന്ന പ്രീപെയ്ഡ് പ്ലാനുകൾ പ്രധാനമായും 3 എണ്ണമാണ്. അ‌വ 398 രൂപ, 698 രൂപ, 1048 രൂപ എന്നീ വിലകളിലാണ് ലഭ്യമാകുക.

Best Mobiles in India

English summary
Two of Vi's prepaid plans offer subscription to the popular OTT platform Amazon Prime. These two plans are available at prices of Rs 996 and Rs 3799. Amazon Prime offers these as additional benefits along with benefits including data and calling. The Rs 3799 plan is an annual plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X