വിഐയുടെ പുതിയ ഓഫർ: ഈ 4 റീച്ചാർജ് പ്ലാനുകളിൽ ഓഗസ്റ്റ് 31 വരെ എക്സ്ട്രാ ഡാറ്റ സൗജന്യം
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയും കേരളത്തിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയുമായ വൊഡാഫോൺ ഐഡിയ (VI) തങ്ങളുടെ വരിക്കാർക്കായി നാല് പ്രീപെയ്ഡ് പ്ലാനുകളിൽ എക്സ്ട്രാ ഡാറ്റ സൗജന്യമായി ലഭ്യമാകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. വിഐയുടെ സ്വാതന്ത്ര്യദിന ഓഫറായി വേണമെങ്കിൽ ഈ എക്സ്ട്രാ ഡാറ്റയെ കണക്കാക്കാം. ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 31 വരെയാണ് സൗജന്യ എക്സ്ട്രാ ഡാറ്റ ഈ നാല് പ്ലാനുകളിൽ ലഭ്യമാകുക എന്നാണ് വിഐ അറിയിച്ചിരിക്കുന്നത്. 1749 രൂപ, 3499 രൂപ, 3699 രൂപ, 3799 രൂപ എന്നീ വിഐ പ്രീപെയ്ഡ് പ്ലാനുകളിലാണ് ഓഫർ ലഭ്യമാകുക.
3799 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ
വിഐയുടെ വാർഷിക റീച്ചാർജ് പ്ലാനുകളിൽ ഒന്നാണ് ഇത്. 365 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. വിഐ 5ജി ലഭ്യമായ പ്രദേശങ്ങളിലെ വരിക്കാർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റയും ഉപയോഗിക്കാനാകും. ആകർഷകമായ അധിക ആനുകൂല്യങ്ങളാൽ ഈ പ്ലാൻ സമ്പന്നമാണ്.

365 ദിവസത്തേക്ക് ആമസോൺ പ്രൈം ലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ ഈ വിഐ പ്ലാനിൽ ലഭ്യമാകും. ഹാഫ് ഡേ അൺലിമിറ്റഡ് ഡാറ്റ, വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്സ് എന്നീ വിഐ ഹീറോ ആനുകൂല്യങ്ങളും ഇതിൽ ലഭ്യമാണ്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന എക്സ്ട്രാ ഡാറ്റ ഓഫറിന്റെ ഭാഗമായി 90 ദിവസത്തേക്ക് 50ജിബി എക്സ്ട്രാ ഡാറ്റയും ഇനി ഇതിൽ കിട്ടും.
3699 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ
ഒരു വർഷത്തേക്ക് ജിയോഹോട്ട്‌സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന വിഐ വാർഷിക പ്രീപെയ്ഡ് പ്ലാൻ എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ്, 365 ദിവസ വാലിഡിറ്റി എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.

വിഐയുടെ പുതിയ എക്സ്ട്രാ ഡാറ്റ ഓഫറിന്റെ ഭാഗമായി ഇപ്പോൾ 90 ദിവസത്തേക്ക് 50ജിബി എക്സ്ട്രാ ഡാറ്റ ഈ പ്ലാനിൽ ലഭ്യമാകും. അധിക ആനുകൂല്യമായി ഹാഫ് ഡേ അൺലിമിറ്റഡ് ഡാറ്റ, വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്സ് എന്നീ വിഐ ഹീറോ എന്നിവയും ലഭ്യമാണ്.
3499 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ
ഇതും വിഐയുടെ വാർഷിക പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നാണ്. അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 1.5ജിബി പ്രതിദിന ഡാറ്റ, 365 ദിവസ വാലിഡിറ്റി എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ബിങ് ഓൾനൈറ്റ്, വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഇതിൽ ലഭ്യമാണ്. പുതിയ വിഐ ഓഫറിന്റെ ഭാഗമായി 90 ദിവസത്തേക്ക് 50ജിബി എക്സ്ട്രാ ഡാറ്റയും ഇതിലുണ്ട്.
1749 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ
അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 1.5 ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 180 ദിവസ വാലിഡിറ്റിയിലാണ് ഈ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ നൽകുന്നത്. ബിങ് ഓൾനൈറ്റ്, വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡിലൈറ്റ്സ് തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഇതിൽ ലഭ്യമാണ്. ഇപ്പോൾ ഇവയ്ക്ക് പുറമേ 45 ദിവസത്തേക്ക് 30ജിബി സൗജന്യ എക്സ്ട്രാ ഡാറ്റയും ഇത് നൽകുന്നു.

എക്സ്ട്രാ ഡാറ്റ ഓഫർ ലഭ്യമായ ഈ നാല് വിഐ പ്ലാനുകളും കേരളത്തിലെ വിഐ വരിക്കാർക്ക് ലഭ്യമാണ്. ഇതിൽ 1749 രൂപയുടെ പ്ലാൻ ഒഴികെയുള്ള മൂന്ന് വാർഷിക പ്ലാനുകളിലും 50ജിബി എക്സ്ട്രാ ഡാറ്റയാണ് 90 ദിവസത്തേക്ക് ലഭ്യമാക്കിയിരിക്കുന്നത്. ഈ നാല് പ്ലാനുകളും വിഐ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളാണ്. എന്നാൽ കേരളത്തിൽ നിലവിൽ മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രമാണ് വിഐ 5ജി ലഭ്യമായിട്ടുള്ളത്.


Click it and Unblock the Notifications








