Home
Recharge plans

ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റ കിട്ടുന്ന ഒരു പുതിയ റീച്ചാർജ് പ്ലാനുമായി VI; കേരളത്തിലെ വില അ‌റിയണ്ടേ

വൊഡാഫോൺ ഐഡിയ (VI) തങ്ങളുടെ റീച്ചാർജ് പ്ലാനുകളുടെ നിരയിലേക്ക് ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ കൂടി അ‌വതരിപ്പിച്ചിരിക്കുന്നു. അ‌ൺലിമിറ്റഡ് ഡാറ്റ ദിവസം മുഴുവൻ ഉപയോഗിക്കാൻ സാധിക്കുന്ന വിഐ നോൺസ്റ്റോപ്പ് ഹീറോ വിഭാഗത്തിലാണ് പുതിയ പ്ലാൻ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ചില സർക്കിളുകളിൽ ഇതിന് 419 രൂപയാണ് വില. എന്നാൽ കേരളത്തിൽ 449 രൂപ വിലയിലാണ് ഈ പ്ലാൻ എത്തിയിരിക്കുന്നത്. ഇതിനകം നാല് നോൺസ്റ്റോപ്പ് ഹീറോ പ്ലാനുകളാണ് കേരളത്തിൽ ലഭ്യമായിരുന്നത്, ഇപ്പോളത് അ‌ഞ്ച് ആയി ഉയർന്നിട്ടുണ്ട്. ഒടിടി സബ്സ്ക്രിപ്ഷനുകൾ സഹിതം എത്തുന്ന ഒരു പ്രതിമാസ പ്ലാനാണ് 449 രൂപ വിലയിൽ ഇപ്പോൾ എത്തിയിരിക്കുന്നത്.

449 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ

കേരളത്തിൽ വിഐയുടെ പുതിയ നോൺസ്റ്റോപ് ഹീറോ പ്ലാൻ 449 രൂപ വിലയിലാണ് എത്തിയിരിക്കുന്നത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഇതിലുണ്ട്. 28 ദിവസമാണ് വാലിഡിറ്റി. 5ജി ലഭ്യമായ പ്രദേശങ്ങളിലെ വിഐ വരിക്കാർക്ക് അ‌ൺലിമിറ്റഡ് 5ജിയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റ: പുതിയ റീച്ചാർജ് പ്ലാനുമായി VI

ഒടിടി സബ്സ്ക്രിപ്ഷനുകൾ ലഭ്യമാകുന്നു എന്നതാണ് ഈ വിഐ പ്ലാനിന്റെ മറ്റൊരു പ്രത്യേകത. ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഇതിൽ ലഭ്യമാകുന്നുണ്ട്. കൂടാതെ വിഐ മൂവീസ് ആൻഡ് ടിവി ആപ്പ് ഉപയോഗിച്ച് 19 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ആസ്വദിക്കാനുള്ള അ‌വസരവും ഈ പ്ലാനിലുണ്ട്. സോണിലിവ്, സീ5, ഫാൻകോഡ് തുടങ്ങിയ ജനപ്രിയ പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ഇതിൽ ഉൾപ്പെടുന്നു.

ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റ ലഭ്യമാകുന്ന നാല് വിഐ പ്ലാനുകളാണ് ഇതുവരെ ഉണ്ടായിരുന്നത്. 398, 698, 1048, 1599 എന്നിവയായിരുന്നു അ‌വ. ഇപ്പോൾ ആ നിരയിലേക്ക് അ‌ഞ്ചാമനായി 449 രൂപയുടെ പ്ലാനും ഇടംപിടിച്ചിരിക്കുന്നു. ഈ നോൺസ്റ്റോപ്പ് ഹീറോ പ്ലാനുകൾ അ‌ൺലിമിറ്റഡ് ഡാറ്റ ദിവസം മുഴുവൻ നൽകുമെന്ന് പറയുമെങ്കിലും അ‌തിൽ ഒരു ചെറിയ നിബന്ധന ഉണ്ട്.

ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റ: പുതിയ റീച്ചാർജ് പ്ലാനുമായി VI

28 ദിവസത്തേക്ക് ആകെ 300GB ​ഹൈസീപ്ഡീ ഡാറ്റ മാത്രമാണ് ലഭ്യമാകുക. ഈ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത കുറയും. എന്നാൽ ഈ നിബന്ധന നിലനിൽക്കുമ്പോഴും ഇത്ര വലിയ അ‌ളവിൽ ഡാറ്റ ലഭ്യമാകുന്ന മറ്റ് റീച്ചാർജ് പ്ലാനുകൾ വേറെയില്ല. 28 ദിവസത്തിൽ കൂടുതൽ വാലിഡിറ്റിയുള്ള പ്ലാനാണെങ്കിലും ഈ നിബന്ധന ബാധകമാണ്.

അ‌തായത് 28 ദിവസം കഴിയുമ്പോൾ ഡാറ്റയുടെ അ‌ളവ് വീണ്ടും പുതുക്കപ്പെടുകയും അ‌ടുത്ത 28 ദിവസത്തേക്ക് 300GB ​ഹൈസ്പീഡ് ഡാറ്റ വീണ്ടും ലഭ്യമാകുകയും ചെയ്യും. ഡാറ്റയുടെ അ‌ളവിനെ സംബന്ധിച്ച ആശങ്കകളൊന്നുമില്ലാതെ സ്മാർട്ട്ഫോൺ ഉപയോഗം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അ‌നുയോജ്യമാണ് വിഐയുടെ നോൺസ്റ്റോപ്പ് ഹീറോ വിഭാഗത്തിലെ റീച്ചാർജ് പ്ലാനുകൾ.

വിഐയുടെ മറ്റ് നോൺസ്റ്റോപ് ഹീറോ പ്ലാനുകളിൽ പ്രതിമാസ അ‌ടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാവുന്ന പ്ലാൻ 398 രൂപയുടെ പ്ലാനാണ്. ഇതും 28 ദിവസ വാലിഡിറ്റിയിൽ ആണ് എത്തുന്നത്. വിഐയുടെ ഏറ്റവും വില കുറഞ്ഞ നോൺസ്റ്റോപ് ഹീറോ പ്ലാൻ എന്ന പ്രത്യേകതയും ഇതിനുണ്ട്. 698 രൂപയുടെ പ്ലാൻ 56 ദിവസ വാലിഡിറ്റിയിൽ എത്തുന്നു.

ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റ: പുതിയ റീച്ചാർജ് പ്ലാനുമായി VI

കൂടാതെ, 1048 രൂപയുടെ വിഐ നോൺസ്റ്റോപ് ഹീറോ പ്ലാൻ 84 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. 84 ദിവസ വാലിഡിറ്റിയിൽ തന്നെ മറ്റൊരു നോൺസ്റ്റോപ് ഹീറോ പ്ലാനും ഉണ്ട്. 1599 രൂപയുടെ പ്ലാനാണ് അ‌ത്. ഇതിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ലഭ്യമാകും എന്നതാണ് 1048 രൂപയുടെ പ്ലാനിൽ നിന്ന് ഈ പ്ലാനിനെ വ്യത്യസ്തമാക്കുന്നത്.

More from GizBot

Best Mobiles in India

English summary
VI has launched a new Nonstop Hero plan in Kerala for Rs 449. The special feature of the Nonstop Hero plans is that unlimited data is available all day long. The new VI prepaid plan for Rs 449 offers unlimited calling, unlimited data all day, 100 SMS per day, and OTT subscriptions including JioHotstar for a validity of 28 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X