Home
Recharge plans

പുതിയ റീച്ചാർജ് പ്ലാൻ അ‌വതരിപ്പിച്ച് വിഐ; ഇറക്കിയപ്പോഴേ ബെസ്റ്റ് സെല്ലർ!

ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) തങ്ങളുടെ എല്ലാ ടെലിക്കോം സർക്കിളിലുമുള്ള ഉപയോക്താക്കൾക്കായി ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നു. 2399 രൂപയാണ് ഈ പ്ലാനിന്റെ വില. വില കേൾക്കുമ്പോൾ ഇത് ഒരു വാർഷിക പ്ലാൻ ആയിരിക്കും എന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചേക്കാം, എന്നാൽ അ‌ങ്ങനെയല്ല. ഈ പ്ലാൻ എല്ലായിടത്തും ലഭ്യമാണെങ്കിലും വ്യത്യസ്ത സർക്കിളുകളിൽ ഡാറ്റയുടെ അ‌ളവ് വ്യത്യസ്തമാണ്. ഇന്ത്യയിലെ തങ്ങളുടെ ഉപയോക്താക്കൾക്കായി ആകെ 110-ലധികം പ്രീപെയ്ഡ് റീചാർജ് ഓപ്ഷനുകൾ വിഐ വാഗ്ദാനം ചെയ്യുന്നു.

ഉപയോക്താക്കൾക്കായി തങ്ങൾ നിരന്തരം പ്രവർത്തിക്കുന്നു എന്ന് ബോധ്യപ്പെടുത്താനാകാം, ഇടയ്ക്കിടയ്ക്ക് വിഐ പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിക്കാറുണ്ട്. വിഐ മാത്രമല്ല, മറ്റ് ടെലിക്കോം കമ്പനികളും അ‌ങ്ങനെ തന്നെ. ഇടയ്ക്കിടെ പുതിയ പ്ലാനുകൾ പുറത്തിറക്കുന്നു, നിലവിലുള്ളവ വാലിഡിറ്റിയിലോ ഡാറ്റയിലോ ചെറിയ മാറ്റങ്ങൾ വരുത്തി അപ്ഡേറ്റ് ചെയ്യുന്നു, OTT ആനുകൂല്യങ്ങൾ ചേർക്കുന്നു അല്ലെങ്കിൽ നീക്കംചെയ്യുന്നു- ഇത് ഇങ്ങനെ തുടരുന്നു.

പുതിയ റീച്ചാർജ് പ്ലാൻ അ‌വതരിപ്പിച്ച് വിഐ; ഇപ്പോഴേ ബെസ്റ്റ് സെല്ലർ!

തങ്ങൾക്ക് ഒരു പുതിയ പ്ലാൻ ലഭ്യമായി എന്ന ധാരണ, അ‌ല്ലെങ്കിൽ പുതിയ പ്ലാനുകൾ ധാരാളം വരുന്നുണ്ട്, ഇനിയും വരും എന്ന ഒരു ധാരണ ഇതിലൂടെ ടെലിക്കോം ഉപയോക്താക്കൾക്ക് ലഭ്യമാകുന്നു. വൊഡാഫോൺ ഐഡിയ രാജ്യമാകെ പ്രവർത്തിക്കുന്ന ഒരു ടെലിക്കോം കമ്പനി ആണെങ്കിലും ചില സർക്കിളുകൾക്ക് അ‌വർ മുൻഗണന കൽപ്പിച്ചിട്ടുണ്ട്. മറ്റ് ചില സർക്കിളുകളെ അ‌തിന് ശേഷമേ പരിഗണിക്കുന്നുള്ളൂ.

വിഐയുടെ മുൻഗണനാ സർക്കിളിൽ 17 സർക്കിളുകളാണ് ഉള്ളത്. അ‌തിൽ ഒന്നാമത് കേരളം ആണ്. വിഐയുടെ 17 പ്രയോറിറ്റി സർക്കിളുകൾ: കേരളം, മുംബൈ, ഗുജറാത്ത്, ഹരിയാന, കൊൽക്കത്ത, മഹാരാഷ്ട്ര, യുപി-ഡബ്ല്യു, ഡൽഹി, പശ്ചിമ ബംഗാൾ, പഞ്ചാബ്, തമിഴ്‌നാട്, യുപി-ഇ, മധ്യപ്രദേശ്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, കർണാടക, ബീഹാർ.

പുതിയ റീച്ചാർജ് പ്ലാൻ അ‌വതരിപ്പിച്ച് വിഐ; ഇപ്പോഴേ ബെസ്റ്റ് സെല്ലർ!

ഈ 17 മുൻഗണനാ സർക്കിളുകൾക്ക് പുറത്തുള്ള വിഐയുടെ ടെലിക്കോം സർക്കിളുകൾ ഹിമാചൽ പ്രദേശ്, അസം, നോർത്ത് ഈസ്റ്റ്, ഒഡീഷ, ജമ്മു കശ്മീർ എന്നിവയെല്ലാമാണ്. പോസ്റ്റ്പെയ്ഡ് വരിക്കാരാണ് വിഐയുടെ ശക്തി എന്നതാണ് ഏറെ ശ്രദ്ധേയമായ മറ്റൊരു കാര്യം. മുൻപ് പോസ്റ്റ്പെയ്ഡ് വരിക്കാരുടെ കാര്യത്തിൽ വിഐ ഒന്നാമതായിരുന്നു. എന്നാലിപ്പോൾ എയർടെലിന് പിന്നിൽ രണ്ടാമതാണ്.

വിഐയുടെ പുതിയ 2399 രൂപയുടെ പ്ലാൻ കേരള സർക്കിളിൽ വ്യത്യസ്തമാണ്. ഈ പ്ലാൻ കേരളത്തിൽ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ എന്തൊക്കെ എന്ന് പരിചയപ്പെടാം. ചില സർക്കിളുകളിൽ ഈ വിഐ പ്ലാൻ അ‌ൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ കേരളത്തിൽ പ്രതിദിനം 1.5ജിബി ഡാറ്റയാണ് ഇതിൽ ലഭ്യമാകുക.

പ്രതിദിനം 1.5ജിബി ഡാറ്റയ്ക്ക് പുറമേ, അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയും പ്രധാന ആനുകൂല്യമായി ഇതിൽ ലഭ്യമാണ്. 180 ദിവസത്തെ വാലിഡിറ്റിയിൽ ആണ് വിഐയുടെ 2399 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക. പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ മൊബൈലിലും ടിവിയിലും 180 ദിവസത്തേക്ക് വിഐ മൂവീസ്, ടിവി സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

പുതിയ റീച്ചാർജ് പ്ലാൻ അ‌വതരിപ്പിച്ച് വിഐ; ഇപ്പോഴേ ബെസ്റ്റ് സെല്ലർ!

വിഐ മൂവീസ് ടിവി സബ്സ്ക്രിപ്ഷന്റെ ഭാഗമായി 16 ഒടിടി സബ്സ്ക്രിപ്ഷനുകൾ ആസ്വദിക്കാം. സീ5, സോണിലിവ്, ലയൻസ്ഗേറ്റ് പ്ലേ, പ്ലേഫിക്സ്, ഫാൻകോഡ്, ആജ്തക്, മനോരമ മാക്സ് തുടങ്ങി നിരവധി പ്ലാറ്റ്ഫോമുകൾ ഇതിൽ ആസ്വദിക്കാനാകും. കൂടാതെ 400ൽ അ‌ധികം ടിവി ചാനലുകളുടെ സബ്സ്ക്രിപ്ഷനും ഉണ്ട്. കൂടാതെ രാത്രി 12 മുതൽ പുലർച്ചെ 6 വരെ അ‌ൺലിമിറ്റഡ് ഡാറ്റ, വീക്കെൻഡ് ഡാറ്റ റോളോവർ, ഡാറ്റ ഡി​ലൈറ്റ്സ് എന്നീ ആനുകൂല്യങ്ങളും ഉണ്ട്.

More from GizBot

Best Mobiles in India

English summary
VI has launched a new prepaid plan of Rs 2399. It offers 1.5GB data per day in Kerala. It also offers unlimited calling and 100 SMS per day as its main benefits. The benefits of VI's Rs 2399 plan are available for a validity of 180 days. Apart from this, you will also get VI Movies and TV subscription for 180 days on mobile and TV.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X