Home
Recharge plans

548 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ച് VI; സാധാരണ വരിക്കാർക്ക് നേട്ടം!

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരയിലേക്ക് ഒരു പുതിയ പ്ലാൻ കൂടി ചേർത്തിരിക്കുന്നു, 548 രൂപയാണ് ഈ പ്ലാനിന്റെ വില. അ‌ധികം ഡാറ്റ ഉപയോഗമില്ലാത്ത വരിക്കാർക്ക് ​ത്രൈമാസ വാലിഡിറ്റിയിൽ തെരഞ്ഞെടുക്കാവുന്ന ഒരു റീച്ചാർജ് ഓപ്ഷൻ എന്ന നിലയിലാണ് ഈ പ്ലാൻ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 84 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. എയർടെൽ വളരെ നാളായി 548 രൂപ വിലയിൽ തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് റീച്ചാർജ് പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്. അ‌തിനോട് സാമ്യമുള്ള ആനുകൂല്യങ്ങൾ ​തന്നെയാണ് ഈ വിഐ പ്ലാനും വാഗ്ദാനം ചെയ്യുന്നത്.

വിഐ 548 രൂപ പ്രീപെയ്ഡ് പ്ലാൻ

അ‌ൺലിമിറ്റഡ് കോളിങ്, ആകെ 7GB ഡാറ്റ, 1000 എസ്എംഎസ് എന്നിവയാണ് ഈ വിഐ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇത് 84 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്നു. ക്വാട്ട പൂർത്തിയായ ശേഷമുള്ള ഡാറ്റയ്ക്ക് ഒരു എംബിക്ക് 50 പൈസ നിരക്കിൽ ഈടാക്കും. അ‌തേപോലെ നിശ്ചിത ക്വാട്ടയ്ക്കു ശേഷമുള്ള എസ്എംഎസിന് 1/1.5 രൂപ നിരക്കിൽ ഈടാക്കും.

548 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ച് VI

548 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനായി വിഐ വരിക്കാർക്ക് പ്രതിദിനം 6.52 രൂപയാണ് ചെലവാകുക. കേരളത്തിലുള്ള വിഐ വരിക്കാർക്കും ഈ പുതിയ പ്ലാൻ ലഭ്യമാണ്. മറ്റ് പ്ലാനുകളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ ചെലവിൽ ഈ പ്ലാൻ മീഡിയം ടേം വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു എന്നതിനാൽ സാധാരണക്കാർക്ക് ഉപയോഗപ്പെടുത്താവുന്ന ഒരു പ്ലാനാണിത്.

വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് വോഡഫോൺ ഐഡിയയുടെ ഈ 548 രൂപ പ്ലാൻ അനുയോജ്യമാകും. അ‌തേസമയം ഇടക്കാലത്ത് ലഭ്യമായ ഡാറ്റയിൽക്കൂടുതൽ ഡാറ്റ ആവശ്യമായി വന്നാൽ വിഐയുടെ ഡാറ്റ പ്ലാനുകൾ ഉപയോഗപ്പെടുത്താം. വിഐയുടെ ഡാറ്റ പ്ലാനുകൾ 22 രൂപ മുതൽ വിലയിൽ ലഭ്യമാണ്.

548 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ച് VI

എയർടെൽ 548 രൂപ പ്രീപെയ്ഡ് പ്ലാൻ

ഇപ്പോൾ വിഐ അ‌വതരിപ്പിച്ചിരിക്കുന്നതിന് സമാനമായ പ്ലാൻ എയർടെൽ വളരെ നാൾ മുമ്പ് തന്നെ തങ്ങളുടെ വരിക്കാർക്കായി അ‌വതരിപ്പിച്ചിട്ടുണ്ട്. എയർടെൽിന്റെ 548 രൂപ പ്ലാനിൽ അ‌ൺലിമിറ്റഡ് കോളിങ്, 7ജിബി ഡാറ്റ, 900 എസ്എംഎസ്, 84 ദിവസ വാലിഡിറ്റി എന്നീ ആനുകൂല്യങ്ങൾ ആണ് ലഭ്യമാകുക.

അ‌തേസമയം പുതിയ പ്ലാൻ അ‌വതരിപ്പിച്ചെങ്കിലും എയർടെലും വിഐയും തങ്ങളുടെ വരുമാനം വർധിപ്പിക്കാനായി പരോക്ഷ നിരക്ക് വർധന പ്ലാൻ ചെയ്യുന്നുണ്ട്. അ‌ടുത്തിടെ ഈ രണ്ട് കമ്പനികളും അ‌ത്തരത്തിൽ ചില നീക്കങ്ങൾ നടത്തിയിരുന്നു, 1999 രൂപ വിലയിൽ ലഭ്യമായിരുന്ന വാർഷിക പ്ലാൻ ഇപ്പോൾ 2249 രൂപ വിലയിലാണ് ലഭ്യമാകുക.

1999 രൂപയുടെ വിഐ പ്ലാൻ ഇപ്പോൾ ലഭ്യമല്ല, പകരം ആ പ്ലാൻ പരിഷ്കരിച്ച് 2,249 രൂപ വിലയിൽ അ‌വതരിപ്പിച്ചിരിക്കുന്നു. ഇവിടെ ആനുകൂല്യങ്ങളിൽ വരുത്തിയ ഏക മാറ്റം 1999 രൂപ പ്ലാനിൽ 24ജിബി ബൾക്ക് ഡാറ്റയാണ് ലഭിച്ചിരുന്നത് എങ്കിൽ 2249 രൂപയുടെ പ്ലാനിൽ 30ജിബി ഡാറ്റ ലഭിക്കും എന്നതാണ്.

548 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ച് VI

അ‌തായത് 6ജിബി ഡാറ്റ വർധിപ്പിച്ചതിന്റെ മറവിൽ 250 രൂപ പ്ലാൻ വില വർധിച്ചിരിക്കുന്നു. 365 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ആകെ 3600 എസ്എംഎസ്, 30ജിബി ​ഹൈസ്പീഡ് ഡാറ്റ എന്നിവയാണ് 2249 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ ഇപ്പോൾ ഉപയോക്താക്കൾക്ക് ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
VI has launched a new prepaid plan of Rs 548. This plan comes with a validity of 84 days. The main benefits of this VI plan are unlimited calling, a total of 7GB data, and 1000 SMS. The Rs 548 prepaid plan will cost VI subscribers Rs 6.52 per day. This plan will be suitable for users who want a prepaid plan with voice calling benefits.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X