കുറഞ്ഞ വിലയിൽ ഒരു മാസം വാലിഡിറ്റി: VI രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ ചെന്നൈ സർക്കിളിൽ രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. 198 രൂപ, 204 രൂപ വിലകളിലാണ് ഈ പുതിയ പ്ലാനുകൾ എത്തിയിരിക്കുന്നത്. ചില ടെലിക്കോം സർക്കിളുകളിൽ ഇതിനകം തന്നെ ഈ പ്ലാനുകൾ ലഭ്യമാണ്. കുറഞ്ഞ വിലയിൽ ഒരു മാസം വാലിഡിറ്റി ആഗ്രഹിക്കുന്ന വരിക്കാർക്കായാണ് ഈ പ്ലാനുകൾ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിൽ ഒരു പ്ലാൻ 30 ദിവസ വാലിഡിറ്റിയും രണ്ടാമത്തെ പ്ലാൻ ഒരു മാസ വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്നു. അതായത് കാര്യമായ വ്യത്യാസം ഈ വാലിഡിറ്റി പ്ലാനുകൾ തമ്മിൽ ഇല്ല.
198 രൂപയുടെ പുതിയ വിഐ പ്രീപെയ്ഡ് പ്ലാൻ
198 രൂപ വിഐ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ 30 ദിവസത്തെ സർവീസ് വാലിഡിറ്റിയോടെ എത്തുന്നു. ആകെ 500MB ഡാറ്റയും കോളിംഗ് ആനുകൂല്യവും ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, പക്ഷേ സെക്കൻഡിൽ 2.5 പൈസയാണ് കോളിങ്ങിന് ഈടാക്കുന്നത്. താൽപ്പര്യമുണ്ടെങ്കിൽ ഉപയോക്താക്കൾക്ക് കൂടുതൽ കോളിങ്ങിനായി ടോക്ക്‌ടൈം പ്ലാനുകളും ഡാറ്റയ്ക്കായി ഡാറ്റ പ്ലാനുകളും ഉപയോഗിക്കാൻ സൗകര്യമുണ്ട്.

204 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
കുറഞ്ഞ വിലയിൽ ഒരു മാസത്തെ വാലിഡിറ്റി 204 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. മറ്റ് ആനുകൂല്യങ്ങൾ 198 രൂപ പ്ലാനിന് സമാനമാണ്. അതായത് സെക്കൻഡിൽ 2.5 പൈസയ്ക്ക് കോളുകളും ആകെ 500എംബി ഡാറ്റയും ആണ് ഈ പ്ലാനിൽ ലഭ്യമാകുക. ഡാറ്റ, കോളിങ് പോലുള്ള ആനുകൂല്യങ്ങൾ സ്ഥിരം ഉപയോഗിക്കുന്നവർക്ക് വേണ്ടിയുള്ളവയല്ല ഈ പ്ലാനുകൾ.
വിഐ സെക്കൻഡറി സിം ആയി ഉപയോഗിക്കുന്നവരോ, അധികം കോളിങ് ആവശ്യങ്ങൾ ഇല്ലാതെ വാലിഡിറ്റി മാത്രം മതി എന്ന് ആഗ്രഹിക്കുന്നവരോ ആയ വിഐ വരിക്കാർക്ക് സിം വാലിഡിറ്റി നിലനിർത്താൻ അനുയോജ്യമായ വിധത്തിൽ അവതരിപ്പിച്ചിരിക്കുന്ന രണ്ട് പ്ലാനുകളാണ് ഇവ. ഇതിൽ 198 രൂപ പ്ലാനിന്റെ പ്രതിദിന ചെലവ് 6.6 രൂപയും 204 രൂപ പ്ലാനിന്റെ ചെലവ് പ്രതിദിനം 6.8 രൂപയുമാണ്.

കേരളത്തിലെ വിഐ വരിക്കാരുടെ കാര്യമെടുത്താൽ ഒരു മാസം അല്ലെങ്കിൽ 30 ദിവസം വാലിഡിറ്റിയിൽ ലഭ്യമാകുന്ന മൂന്ന് വിഐ പ്രീപെയ്ഡ് പ്ലാനുകളാണ് പ്രധാനമായും ലഭ്യമായിട്ടുള്ളത്. അവ 218 രൂപ, 224 രൂപ, 232 രൂപ എന്നീ വിലകളിലാണ് ലഭ്യമാകുന്നത്. ഇതിൽ 224 രൂപ, 232 രൂപ എന്നിവ പ്ലാൻ വൗച്ചറുകളുടെ വിഭാഗത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്ലാനുകളാണ്.
224 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
30 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന വിഐ പ്രീപെയ്ഡ് റീച്ചാർജ് പ്ലാനാണ് ഇത്. അൺലിമിറ്റഡ് വോയിസ് കോളിങ്, ആകെ 4 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങൾ ഈ വിഐ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകും. ഇതിന്റെ പ്രതിദിന ചെലവ് ഏകദേശം 7.46 രൂപ വരും.
232 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
ഈ വിഐ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ ഒരു മാസം വാലിഡിറ്റിയിൽ ലഭ്യമാകും. വാലിഡിറ്റി വ്യത്യാസം ഉണ്ട് എന്നത് മാറ്റി നിർത്തിയാൽ 224 രൂപയുടെ പ്ലാനിൽ കണ്ട അതേ ആനുകൂല്യങ്ങൾ ആണ് ഇതിലും ഉള്ളത്. അതായത്, അൺലിമിറ്റഡ് വോയിസ് കോളിങ്, ആകെ 4 ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭ്യമാകും. ഇതിന്റെ പ്രതിദിന ചെലവ് ഏകദേശം 7.48 രൂപ വരും.

218 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ
ഒരു മാസ വാലിഡിറ്റിയിൽ ഈ വിഐ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് കോളിങ്, ആകെ 2ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭ്യമാകും. ഏകദേശം 7.03 രൂപയാണ് 218 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ്.


Click it and Unblock the Notifications








