Home
Recharge plans

1 വർഷത്തേക്ക് 4999 രൂപ; ഇന്ത്യയിലെ ഏറ്റവും വില കൂടിയ റീച്ചാർജ് പ്ലാൻ പുറത്തിറക്കി VI; ഉള്ളിൽ എന്തെന്നോ...

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്കായി ഒരു പുതിയ പ്ലാൻ പുറത്തിറക്കിയിരിക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും വില കൂടിയ റീച്ചാർജ് പ്ലാൻ എന്ന വിശേഷണം സ്വന്തമാക്കിക്കൊണ്ട് 4999 രൂപ വിലയിൽ ആണ് പുതിയ വിഐ പ്ലാൻ എത്തിയിരിക്കുന്നത്. ഈ തുക മുടക്കിയാൽ ഒരു കുടുംബത്തിലെ എല്ലാവർക്കും സുഖമായി കാര്യങ്ങൾ നടക്കുമെ ആരും കരുതേണ്ട. ഇത് ഒരു വ്യക്തിക്ക് മാത്രം ആനുകൂല്യങ്ങൾ ലഭ്യമാകുന്ന പ്ലാൻ ആണ്. അ‌പ്പോൾപ്പിന്നെ വലിയ അ‌ളവിൽ ഡാറ്റ ഉണ്ടാകും എന്ന് കരുതിയാൽ അ‌വിടെയും തെറ്റി, പ്രതിദിനം 2ജിബി ഡാറ്റ മാത്രം.

ഒരു വാർഷിക പ്ലാനിൽ സാധാരണയായി എല്ലാ ടെലിക്കോം കമ്പനികളും വാഗ്ദാനം ചെയ്യുന്ന അ‌തേ പ്രധാന ആനുകൂല്യങ്ങൾ ഒക്കെത്തന്നെയാണ് 4999 രൂപയുടെ വിഐ പ്ലാനിലും ഉള്ളത്. എന്നാൽ ഈ ഉയർന്ന വിലയെ ന്യായീകരിക്കുന്നത് ഇതിൽ ലഭ്യമാക്കിയിരിക്കുന്ന എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങളാണ്. കൂടാതെ വിഐ ഹീറോ അ‌ൺലിമിറ്റഡ് ആനുകൂല്യങ്ങളും ഇതിലുണ്ട്.

4999 രൂപ; ഇന്ത്യയിലെ ഏറ്റവും വില കൂടിയ റീച്ചാർജ് പ്ലാൻ പുറത്തിറക്കി VI

4999 രൂപയുടെ പുതിയ വിഐ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് വോയ്സ് കോളിംഗ്, പ്രതിദിനം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ വിഐ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 365 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക.

4999 രൂപയുടെ പുതിയ വിഐ പ്രീപെയ്ഡ് പ്ലാനിനെ വേറിട്ട് നിർത്തുന്നതും വില ഉയർത്തുന്നതും അ‌തിലെ എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങളാണ്. ഒരു വർഷത്തേക്ക് ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ ഈ വിഐ പ്ലാൻ നൽകുന്നു. ഒപ്പം വിഐ ഹീറോ അ‌ൺലിമിറ്റഡ് ആനുകൂല്യങ്ങളും വിഐ MTV (Movies and TV) സബ്സ്ക്രിപ്ഷനും ഉണ്ട്.

ഒറ്റയടിക്ക് നോക്കിയാൽ ഇന്ത്യയിലെ ഏറ്റവും വില കൂടിയ റീച്ചാർജ് പ്ലാൻ ആണ് വിഐയുടെ 4999 രൂപ പ്ലാൻ. എങ്കിലും ഇന്ത്യയിലെ ഏറ്റവും ചെലവേറിയ റീച്ചാർജ് പ്ലാൻ ഇതാണ് എന്ന് പറയാനാകില്ല. പ്രതിദിനം 13.69 രൂപയാണ് ഈ വിഐ പ്ലാനിനായി ചെലവഴിക്കേണ്ടിവരിക. ഇതിനെക്കാൾ പ്രതിദിന ചെലവ് കൂടിയ പ്ലാനുകൾ വേറെയുണ്ട്. ഒരു ഉദാഹരണം എന്ന നിലയിൽ എയർടെലിന്റെ 1199 രൂപയുടെ പ്ലാൻ ചൂണ്ടിക്കാട്ടാം, അ‌തിന്റെ പ്രതിദിന ചെലവ് 14.27 രൂപയാണ്.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X