സൗജന്യമായി നെറ്റ്ഫ്ലിക്സ് കണ്ടാലോ, ഈ രണ്ട് വിഐ പ്രീപെയ്ഡ് പ്ലാനുകൾ അതിനാണ്
ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളിലൊന്നാണ് വൊഡാഫോൺ ഐഡിയ. ജിയോ, എയർടെൽ എന്നിവയുടെ അത്ര വിപുലമായ 5ജി കണക്ടിവിറ്റി ലഭ്യമാക്കിയിട്ടില്ലെങ്കിലും വിഐ 5ജി വ്യാപനം ആരംഭിച്ചിട്ടുണ്ട്. ഇതിനകം അഞ്ചിലേറെ നഗരങ്ങളിലാണ് വിഐ 5ജി എത്തിയിട്ടുള്ളത്. ഇതിൽ ഏറ്റവും ഒടുവിൽ വിഐ 5ജി ലഭ്യമായ പ്രധാന നഗരം ബംഗളുരുവാണ്. നിരവധി മലയാളികൾക്കും അതിനാൽ വിഐ 5ജി ഉപയോഗിക്കാനാകും. വിഐയുടെ മുൻഗണനാ സർക്കിളുകളിൽ പ്രഥമ നിരയിലുള്ള സർക്കിളാണ് കേരളം. അതിനാൽ വരുംദിവസങ്ങളിൽ കേരളത്തിലടക്കം വിഐ 5ജി എത്തും എന്ന് പ്രതീക്ഷിക്കുന്നു. 5ജി വ്യാപകമാകുന്നതോടെ വരിക്കാർ കൊഴിഞ്ഞുപോകുന്നത് തടയാനും വിഐക്ക് കഴിയുമെന്ന് കരുതുന്നു.
വരിക്കാരെ തങ്ങളോടൊപ്പം നിലനിർത്താൻ ടെലിക്കോം കമ്പനികൾ വളരെ നാളായി ഒടിടി സബ്സ്ക്രിപ്ഷനുകൾ തങ്ങളുടെ പ്ലാനുകളിൽ ഉൾപ്പെടുത്തിവരുന്നു. വിഐയും അത്തരത്തിൽ ഒടിടി സബ്സ്ക്രിപ്ഷനുകളുള്ള പ്ലാനുകൾ നൽകിവരുന്നുണ്ട്. അതിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ അടങ്ങുന്ന രണ്ട് പ്ലാനുകളാണ് ഉള്ളത്. അവ 1,198 രൂപ, 1,599 രൂപ വിലകളിലാണ് ലഭ്യമാകുക.

നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷന് പ്രതിമാസം 199 രൂപ നൽകണം. എന്നാൽ ഈ വിഐ പ്ലാനുകൾ അൺലിമിറ്റഡ് കോളിങ്, ഡാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് ഒപ്പം അധിക തുക നൽകാതെ തന്നെ നെറ്റ്ഫ്ലിക്സ് ബേസിക് സബസ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു. Vi മൊബൈൽ ആപ്പ് വഴി ഈ സബ്സ്ക്രിപ്ഷൻ ആസ്വദിക്കാനാകും.
1198 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് വോയ്സ് കോളിങ്, പ്രതിദിനം 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 70 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. കൂടാതെ വിഐ സൂപ്പർ ഹീറോ ആനുകൂല്യവും ഇതിലുണ്ട്.

12AM മുതൽ 12PM വരെ, അതായത് പകുതി ദിവസത്തേക്ക് അൺലിമിറ്റഡ് ഡാറ്റ സൗജന്യമായി ലഭ്യമാകും എന്നതാണ് വിഐ സൂപ്പർ ഹീറോ ഓഫറിന്റെ പ്രധാന പ്രത്യേകത. ഇതോടൊപ്പം വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്സ് എന്നിവയും ഉണ്ട്. ഇതിന് പുറമേയാണ് നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനും ഇതിൽ ലഭ്യമാക്കിയിരിക്കുന്നത്.
1599 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് വോയ്സ് കോളിങ്, ദിവസം 2.5ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്ന പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസ വാലിഡിറ്റിയിലാണ് ഈ വിഐ പ്രീപെയ്ഡ് പ്ലാൻ ആനുകൂല്യങ്ങൾ ലഭ്യമാകുക.
വിഐ സൂപ്പർ ഹീറോ ആനുകൂല്യങ്ങൾ ഈ 1599 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലും ഉണ്ട്. അതിനാൽ രാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെ അൺലിമിറ്റഡ് ഡാറ്റ സൗജന്യമായി ലഭ്യമാകും. കൂടാതെ ഡാറ്റ ഡിലൈറ്റ്സ്, വീക്കെൻഡ് ഡാറ്റ റോളോവർ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. ഇതിന് പുറമേ നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനും ലഭിക്കും.

വിഐ സൂപ്പർ ഹീറോ ഓഫറുകൾ കൂടാതെ, വിഐ നോൺസ്റ്റോപ്പ് ഹീറോ പ്ലാനുകളും ഇപ്പോൾ കേരളത്തിലെ ചില വിഐ പ്രീപെയ്ഡ് പ്ലാനുകളിൽ ലഭ്യമായിട്ടുണ്ട്. മുൻപ് മറ്റ് ചില ടെലിക്കോം സർക്കിളുകളിലെ വഐ വരിക്കാർക്ക് മാത്രമാണ് ഈ ഓഫർ ലഭിച്ചിരുന്നത്. ദിവസം മുഴുവൻ അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാനാകും എന്നതാണ് വിഐ നോൺസ്റ്റോപ്പ് ഹീറോ പ്ലാനുകളുടെ പ്രധാന ആകർഷണം.
വിഐ നോൺ-സ്റ്റോപ്പ് ഹീറോ ഓഫർ ഉപയോക്താക്കൾക്ക് ഉപയോഗിക്കാവുന്ന അൺലിമിറ്റഡ് ഡാറ്റയുടെ അളവ് 28 ദിവസത്തേക്ക് 300GB എന്ന് നിശ്ചയിച്ചിട്ടുണ്ട്. ഈ 28 ദിവസത്തിനുശേഷം, ഈ ഡാറ്റ പരിധി വീണ്ടും പുനഃസജ്ജീകരിക്കപ്പെടും. 28 ദിവസത്തേക്ക് 300ജിബി ബൾക്ക് ഡാറ്റ എന്നത് സാധാരണഗതിയിൽ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ആവശ്യത്തിലധികമാണ്. 398 രൂപ, 698 രൂപ, 1048 രൂപ എന്നീ വിലകളിലുള്ള പ്ലാനുകളിലാണ് കേരളത്തിൽ ഈ ഓഫർ ലഭ്യമാകുക.


Click it and Unblock the Notifications








