ദിവസം മുഴുവൻ അൺലിമിറ്റഡ് ഹൈസ്പീഡ് ഡാറ്റ കിട്ടുന്ന 4 VI പ്ലാനുകൾ കേരളത്തിൽ ഉണ്ട്; വില 398 രൂപ മുതൽ
കേരളത്തിൽ ഏറ്റവുമധികം വയർലെസ് വരിക്കാരുള്ള ടെലിക്കോം കമ്പനിയാണ് വൊഡാഫോൺ ഐഡിയ (VI). നിരവധി മികച്ച പ്രീപെയ്ഡ് പ്ലാനുകൾ വിഐക്ക് ഉണ്ട്. എന്നാൽ ചില പ്ലാനുകൾ സർക്കിളുകൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നു. ജിയോ, എയർടെൽ എന്നിവയുടെ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറിനോട് പിടിച്ചുനിൽക്കാൻ വിഐ നേരത്തെ നോൺ സ്റ്റോപ്പ് ഹീറോ പ്ലാനുകൾ പുറത്തിറക്കിയിരുന്നു. എന്നാൽ മറ്റ് സർക്കിളുകളിൽ നിന്നും വ്യത്യസ്തമായ നിരക്കിലാണ് വിഐയുടെ കേരളത്തിലെ നോൺ സ്റ്റോപ്പ് ഹീറോ പ്ലാനുകൾ എത്തുന്നത്. ദിവസം മുഴുവൻ അൺലിമിറ്റഡായി ഡാറ്റ ലഭിക്കും എന്നതാണ് വിഐ നോൺ-സ്റ്റോപ്പ് ഹീറോ പ്ലാനുകളുടെ പ്രത്യേകത.
ആകെ നാല് പ്ലാനുകൾ
വിഐക്ക് കേരളത്തിൽ ഇപ്പോൾ ആകെ നാല് നോൺ സ്റ്റോപ്പ് ഹീറോ പ്ലാനുകളാണ് വിഐക്ക് ഉള്ളത്. അതിൽ 398 രൂപ, 698 രൂപ, 1048 രൂപ, 1599 രൂപ എന്നീ പ്ലാനുകൾ ഉൾപ്പെടുന്നു. വിഐ നോൺ-സ്റ്റോപ്പ് ഹീറോ പ്ലാനുകൾ അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട് എങ്കിലും FUP പരിധിയുടെ ഭാഗമായി 28 ദിവസം പരമാവധി 300GB വരെ ഹൈസ്പീഡ് ഡാറ്റ മാത്രമേ ഉപയോഗിക്കാനാകൂ.

398 രൂപയുടെ വിഐ നോൺ സ്റ്റോപ്പ് ഹീറോ പ്ലാൻ ആനുകൂല്യങ്ങൾ
വിഐയുടെ നോൺ സ്റ്റോപ്പ് ഹീറോ പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞ പ്ലാനാണിത്. 28 ദിവസ വാലിഡിറ്റിയിൽ ദിവസം മുഴുവൻ അൺലിമിറ്റഡ് ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. പ്രതിദിനം 14.21രൂപയാണ് ഈ പ്ലാനിന് ചെലവാകുക.
698 രൂപയുടെ വിഐ നോൺ സ്റ്റോപ്പ് ഹീറോ പ്ലാൻ ആനുകൂല്യങ്ങൾ
രണ്ട് മാസത്തിനടുത്ത് വാലിഡിറ്റിയിൽ അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു എന്നതാണ് 698 രൂപയുടെ വിഐ നോൺ സ്റ്റോപ്പ് ഹീറോ പ്ലാനിന്റെ പ്രത്യേകത. ദിവസം മുഴുവൻ അൺലിമിറ്റഡ് ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 56 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ നൽകും. 12.46 രൂപയാണ് ഇതിന്റെ പ്രതിദിന ചെലവ്.

1048 രൂപയുടെ വിഐ നോൺ സ്റ്റോപ്പ് ഹീറോ പ്ലാൻ ആനുകൂല്യങ്ങൾ
84 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. അൺലിമിറ്റഡ് കോളിങ്, ദിവസം മുഴുവൻ അൺലിമിറ്റഡ് ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ വിഐ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 12.47 രൂപയാണ് ഇതിന്റെ പ്രതിദിന ചെലവ്.
1599 രൂപയുടെ വിഐ നോൺ സ്റ്റോപ്പ് ഹീറോ പ്ലാൻ ആനുകൂല്യങ്ങൾ
ഒടിടി സബ്സ്ക്രിപ്ഷൻ അടങ്ങുന്നു എന്നതാണ് 1048 രൂപയുടെ പ്ലാനിൽ നിന്ന് 1599 രൂപയുടെ പ്ലാനിനെ വ്യത്യസ്തമാക്കുന്നത്, മറ്റ് ആനുകൂല്യങ്ങൾ സമാനമാണ്. അൺലിമിറ്റഡ് കോളിങ്, ദിവസം മുഴുവൻ അൺലിമിറ്റഡ് ഡാറ്റ, ദിവസം 100 എസ്എംഎസ്, 84 ദിവസ വാലിഡിറ്റി എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ ഇവയ്ക്ക് പുറമേ അധിക ആനുകൂല്യമായി 84 ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് ബേസിക് (TV+ മൊബൈൽ) സബ്സ്ക്രിപ്ഷനും ലഭിക്കും.
1599 രൂപയുടെ വിഐ നോൺ സ്റ്റോപ്പ് ഹീറോ പ്ലാനിന്റെ പ്രതിദിന ചെലവ് 19.03 രൂപയാണ്. അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകുന്ന ഈ നാല് പ്രീപെയ്ഡ് പ്ലാനുകളും പരിഗണിക്കുമ്പോൾ ഇതിൽ ഏറ്റവും മികച്ചത് 1048 രൂപയുടെ പ്ലാനാണ്. 698 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവിനെക്കാൾ വെറും ഒരു പൈസ മാത്രമാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ് വരുന്നത്. കൂടുതൽ വാലിഡിറ്റി ലഭിക്കുന്നത് കണക്കിലെടുത്താൽ ലാഭം 1048 രൂപ പ്ലാനാണ്.

28 ദിവസം കൂടുമ്പോൾ ഓഫർ പുതുക്കപ്പെടും
വിഐ നോൺ-സ്റ്റോപ്പ് ഹീറോ പ്ലാനുകളിലെ ഡാറ്റ ആനുകൂല്യം 28 ദിവസം കൂടുമ്പോൾ ഓഫർ പുതുക്കപ്പെടും. കാരണം FUP പരിധിയുടെ ഭാഗമായി അൺലിമിറ്റഡ് ഡാറ്റ 28 ദിവസത്തേക്ക് 300ജിബിയായി പരിമിതപ്പെടുത്തിയിരിക്കുന്നു. 28 ദിവസം കഴിഞ്ഞാൽ വീണ്ടും 300ജിബി ഡാറ്റ ലഭിക്കും. ഒരു സ്മാർട്ട്ഫോൺ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം 28 ദിവസം കൊണ്ട് 300ജിബി ഡാറ്റ തീർക്കുക അത്ര എളുപ്പമല്ല.


Click it and Unblock the Notifications








