വിഐ സിം വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്... നിങ്ങൾക്ക് 5GB ബോണസ് ഡാറ്റ ലഭിക്കും; ഓഫർ ഇതാ
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) മറ്റ് ടെലിക്കോം കമ്പനികൾ ഒന്നും നൽകാത്ത ചില ആനുകൂല്യങ്ങൾ തങ്ങളുടെ വരിക്കാർക്കായി ലഭ്യമാക്കാറുണ്ട്. ചിലയിടങ്ങളിൽ വിഐ ചില പ്ലാനുകൾക്കൊപ്പം അൺലിമിറ്റഡ് 4ജി ഡാറ്റ നൽകുന്നുണ്ട്. കൂടാതെ കേരളത്തിലടക്കം ചിലയിടങ്ങളിൽ വിഐ രാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെ അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. പ്രതിദിനം 4ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന പ്ലാൻ ലഭ്യമാക്കിയിട്ടുള്ള ഏക ടെലിക്കോം കമ്പനിയാണ് വിഐ. ഇങ്ങനെ ജിയോ, എയർടെൽ എന്നിവർക്ക് ഇല്ലാത്ത പല ആനുകൂല്യങ്ങളും വിഐക്ക് ഉണ്ട്.
മറ്റൊരു ടെലിക്കോം കമ്പനിക്കും ഇല്ലാത്ത വിഐയുടെ പ്രത്യേകതകളിൽ ഒന്നാണ് പുതിയ സിം വാങ്ങുന്നവർക്കുള്ള ബോണസ് ഡാറ്റ. ആദ്യ റീചാർജ് കൂപ്പണുകൾ (FRC-കൾ) ഉപയോഗിച്ച് റീചാർജ് ചെയ്യുകയും മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്ന പുതിയ ഉപഭോക്താക്കൾക്ക് വിഐ ബോണസ് ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്.

2023 ഡിസംബർ 20 മുതൽ പുതിയ ഉപയോക്താക്കൾക്ക് ആദ്യ റീച്ചാർജിന് ബോണസ് ഡാറ്റ നൽകുന്ന വിഐയുടെ ഓഫർ നിലവിലുണ്ട്. മറ്റ് ഒരു ടെലിക്കോം കമ്പനിയും ഇത്തരമൊരു ഓഫർ പുതിയ ഉപയോക്താക്കൾക്ക് നിലവിൽ വാഗ്ദാനം ചെയ്യുന്നില്ല. ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്ന 4G ഡാറ്റയാണ് ഇതിലൂടെ ലഭിക്കുക.
വിഐ FRC ബോണസ് ഡാറ്റ ഓഫർ: വിഐയുടെ ഫസ്റ്റ് റീച്ചാർജ് കൂപ്പണുകൾ (FRC) ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്ന പുതിയ വരിക്കാർക്ക് അവരുടെ ഫോണുകളിൽ Vi ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്താൽ 5ജിബി ബോണസ് ഡാറ്റ ലഭിക്കും. ഈ 5GB ബോണസ് ഡാറ്റ ഒരുമിച്ച് ഉപയോക്താവിന്റെ വിഐ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും.

ഈ എക്സ്ട്രാ ഡാറ്റ ലഭിക്കാൻ, യോഗ്യരായ സബ്‌സ്‌ക്രൈബർമാർ തങ്ങളുടെ വിഐ അക്കൗണ്ടിൽ ലോഗിൻ ചെയ്ത് ഏഴ് ദിവസത്തിനുള്ളിൽ വിഐ ആപ്പിലെ 5GB ബാനറിൽ ടാപ്പ് ചെയ്യണം. ഏഴ് ദിവസത്തിന് ശേഷം, ബാനർ ഉപയോക്താക്കൾക്ക് ലഭ്യമായിരിക്കില്ല. ഡാറ്റ ക്ലെയിം ചെയ്തുകഴിഞ്ഞാൽ, 30 മിനിറ്റിനുള്ളിൽ 5GB ബോണസ് ഡാറ്റ ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.
ഒരു പുതിയ വിഐ സിം വാങ്ങിയ ഉപയോക്താവിന് മാത്രമേ ഈ 5ജിബി ബോണസ് ഡാറ്റ ലഭ്യമാകൂ. മാത്രമല്ല, ഒരു പുതിയ ഉപയോക്താവിന് ഒറ്റത്തവണ മാത്രമേ ഈ ബോണസ് ഡാറ്റയ്ക്ക് അർഹത ഉണ്ടാകൂ. റീച്ചാർജ് ചെയ്ത് 7 ദിവസത്തിന് ശേഷമാണ് ബോണസ് ഡാറ്റ ഉപയോഗിക്കാൻ ശ്രമിക്കുന്നത് എങ്കിൽ ഡാറ്റ ലഭ്യമാകില്ല.
പുതിയതായി വിഐ സിം വാങ്ങുന്ന ഉപയോക്താക്കൾ ഇക്കാര്യങ്ങൾ മനസിലാക്കിയിരുന്നാൽ 5ജിബി അതിവേഗ 4ജി ഡാറ്റ ആസ്വദിക്കാൻ സാധിക്കും. നിലവിൽ വിഐക്ക് 5ജി സേവനങ്ങൾ കാര്യമായി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. അതിനാൽ ജിയോ, എയർടെൽ എന്നിവയിൽ നിന്ന് വിഐ കനത്ത വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇത് മറികടക്കാൻ വിവിധ പ്ലാനുകൾക്കൊപ്പം ഇപ്പോൾ വിഐ ആകർഷകമായ ഡാറ്റ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡാറ്റ വേണ്ടാത്ത ഉപയോക്താക്കൾക്കായി വിഐ ഇപ്പോൾ രണ്ട് വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാനുകളും ലഭ്യമാക്കിയിട്ടുണ്ട്. ട്രായിയുടെ കർശന നിർദേശപ്രകാരം അവതരിപ്പിക്കപ്പെട്ട ഈ പ്ലാനുകൾ 470 രൂപ, 1849 രൂപ വിലകളിൽ ആണ് ലഭ്യമാകുക. അൺലിമിറ്റഡ് കോളിങ്, നിശ്ചിത എസ്എംഎസ് എന്നിവ ഈ പ്ലാനുകൾ നൽകുന്നു. 470 രൂപയുടെ പ്ലാൻ 84 ദിവസ വാലിഡിറ്റിയിലും 1849 രൂപ പ്ലാൻ 365 ദിവസ വാലിഡിറ്റിയിലും ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.


Click it and Unblock the Notifications