Home
Recharge plans

വിഐ വരിക്കാർക്കും ജിയോഹോട്ട്സ്റ്റാർ സൗജന്യമായി ലഭിക്കും; ഇതാണ് ആ പ്ലാനുകൾ

ജിയോസിനിമയും ഡിസ്നി ഹോട്ട്സറ്റാറും ലയിച്ച് ജിയോഹോട്ട്സ്റ്റാർ (JioHotstar) എന്ന പ്ലാറ്റഫോമായി മാറിയിരിക്കുകയാണ്. പഴയ ഡിസ്നി+ ഹോട്ട്സ്റ്റാർ പ്ലാനുകൾ ഇപ്പോൾ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന പ്ലാനുകളായി മാറിയിരിക്കുന്നു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയയും തങ്ങളുടെ ചില പ്ലാനുകളിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌ധിക ചെലവ് ഇല്ലാതെ ജിയോഹോട്ട്സ്റ്റാർ കണ്ടന്റുകൾ കാണാൻ ഈ സബ്സ്ക്രിപ്ഷൻ ഉപയോക്താക്കളെ സഹായിക്കുന്നു. ഡാറ്റയും വാലിഡിറ്റിയും കോളിങ്ങും സഹിതം എത്തുന്ന പ്രീപെയ്ഡ് പ്ലാനുകളിൽ മാത്രമല്ല, ഡാറ്റ പ്ലാനുകളിലും വിഐ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുള്ള ഏറ്റവുമധികം പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത് നിലവിൽ വിഐ ആണെന്ന് പറയാം. കാരണം, 151 രൂപ, 169 രൂപ, 202 രൂപ, 248 രൂപ, 469 രൂപ, 994 രൂപ, 3699 രൂപ എന്നീ വിലകളിൽ ലഭ്യമാകുന്ന വിഐ പ്രീപെയ്ഡ് പ്ലാനുകൾ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു.

VI വരിക്കാർക്കും ജിയോഹോട്ട്സ്റ്റാർ സൗജന്യമായി ലഭിക്കും; ആ പ്ലാനുകൾ

151 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന ഏറ്റവും കുറഞ്ഞ വിലയുടെ പ്രീപെയ്ഡ് പ്ലാനാണ് ഇത്. എന്നാൽ ഇത് ഒരു ഡാറ്റ പ്ലാൻ ആണ്. ആകെ 4ജിബി ഡാറ്റ 30 ദിവസത്തേക്ക് ഈ പ്ലാനിൽ ലഭിക്കും. കൂടാതെ അ‌ധിക ആനുകൂല്യമായി 3 മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഉൾപ്പെടുത്തിയിരിക്കുന്നു.

169 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: ഇതും 30 ദിവസത്തേക്ക് 8 ജിബി ഡാറ്റയുള്ള ഒരു ഡാറ്റ വൗച്ചറാണ്. അ‌ധിക ആനുകൂല്യമായി മൂന്ന് മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഈ പ്ലാനിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 202 രൂപയുടെ വിഐ പ്ലാൻ: ഒരു മാസത്തേക്ക് 5ജിബി ഡാറ്റ ലഭിക്കുന്ന ഒരു ഡാറ്റ പ്ലാനാണിത്. ജിയോഹോട്ട്സ്റ്റാർ, സോണിലിവ് ഉൾപ്പെടെ 14 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ഇതിൽ ലഭിക്കും.

VI വരിക്കാർക്കും ജിയോഹോട്ട്സ്റ്റാർ സൗജന്യമായി ലഭിക്കും; ആ പ്ലാനുകൾ

248 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: ഈ പ്ലാൻ ഡാറ്റയും 17 ​ഒടിടി പ്ലാറ്റ്​​ഫോമുകളുടെ സബ്സ്ക്രിപ്ഷനും സഹിതം എത്തുന്നു. ആകെ 6ജിബി ഡാറ്റയാണ് ഒരു മാസത്തേക്ക് ഇതിൽ ലഭിക്കുക. അ‌ധിക ആനുകൂല്യമായി ലഭ്യമാകുന്ന 17 ഒടിടി പ്ലാറ്റ്ഫോമുകളിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും അ‌ടങ്ങുന്നു.

469 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2.5ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അ‌ധിക ആനുകൂല്യമായി ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ, രാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെ അ‌ൺലിമിറ്റഡ് ഡാറ്റ ലഭിക്കുന്ന ഹാഫ് ഡേ അ‌ൺലിമിറ്റഡ് ഡാറ്റ, ഡാറ്റ ഡി​ലൈറ്റ്, വീക്കെൻഡ് ഡാറ്റ റോളോവർ തുടങ്ങിയവയും ഇതിൽ ലഭിക്കും.

994 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവ 84 ദിവസ വാലിഡിറ്റി സഹിതം ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. വി ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും (രാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെ അ‌ൺലിമിറ്റഡ് ഡാറ്റ ഉൾപ്പെടെ) ഇതിൽ ബണ്ടിൽ ചെയ്തിട്ടുണ്ട്. കൂടാതെ 3 മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാൻ നൽകുന്നുണ്ട്.

VI വരിക്കാർക്കും ജിയോഹോട്ട്സ്റ്റാർ സൗജന്യമായി ലഭിക്കും; ആ പ്ലാനുകൾ

3699 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: വിഐയുടെ വാർഷിക പ്ലാനുകളിലൊന്നാണിത്. ഇതിൽ പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവ 365 ദിവസ വാലിഡിറ്റിയിൽ ലഭിക്കും. അ‌ധിക ആനുകൂല്യമായി 1 വർഷത്തെ ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
VI currently offers the most plans for JioHotstar subscription. VI prepaid plans are available for JioHotstar subscription at prices of Rs 151, Rs 169, Rs 202, Rs 248, Rs 469, Rs 994, and Rs 3699. Out of these, the Rs 3699 plan is one of VI's annual plans. The Rs 169, Rs 202, and Rs 248 plans are data plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X