Home
Recharge plans

30, 40, 60, 70 ദിവസ വാലിഡിറ്റികളിൽ ലഭ്യമായ VI റീച്ചാർജ് പ്ലാനുകളും ലഭ്യമാകുന്ന ആനുകൂല്യങ്ങളും

ഇന്ത്യയിലെ മൂന്നാമത്തെ വലി​യ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) -യുടെ റീച്ചാർജ് പ്ലാനുകൾ കൂടുതലും എത്തുന്നത് 84 ദിവസ വാലിഡിറ്റിയിലാണ്. വാർഷിക പ്ലാനുകളും 28 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകളും വിഐയുടെ പക്കലുണ്ട്. എന്നാൽ ഇവ കൂടാതെ 30, 40, 60, 70 ദിവസ വാലിഡിറ്റികളിൽ ലഭ്യമാകുന്ന ചില പ്രീപെയ്ഡ് പ്ലാനുകളും വിഐ അ‌വതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്ന് ഇവിടെ പരിചയപ്പെടാം. വിഐയുടെ 70 ദിവസ വാലിഡിറ്റി പ്ലാൻ 1198 രൂപ വിലയിൽ എത്തുന്നു.

വിഐ 60 ദിവസ പ്ലാൻ 625 രൂപ വിലയിലും, 40 ദിവസ വാലിഡിറ്റി പ്ലാൻ 289 രൂപ വിലയിലും 30 ദിവസ പ്ലാൻ 345 രൂപ വിലയിലും ലഭ്യമാകുന്നു. ഈ പ്ലാനുകൾ കേരള സർക്കിളിൽ ലഭ്യമാകുന്നവയാണ്. കേരളത്തിന് പുറത്ത് ഈ പ്ലാനുകൾ ചിലപ്പോൾ മറ്റ് വിലകളിലും ആനുകൂല്യങ്ങൾ സഹിതവുമാകും കാണാനാകുക.

30, 40, 60, 70 ദിവസ വാലിഡിറ്റികളിൽ ലഭ്യമായ VI റീച്ചാർജ് പ്ലാനുകൾ

1198 രൂപയുടെ വിഐ പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ

70 ദിവസ വാലിഡിറ്റിയിൽ ഈ റീച്ചാർജ് പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അ‌ൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസവും 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. വിഐ 5ജി ലഭ്യമായ പ്രദേശങ്ങളിലെ 5ജി ഫോണുള്ള വരിക്കാർക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഇതിൽ ആസ്വദിക്കാനാകും.

നിരവധി അ‌ധിക ആനുകൂല്യങ്ങൾ 1198 രൂപയുടെ വിഐ പ്ലാൻ നൽകുന്നുണ്ട്. അ‌തിൽ ദിവസവും 12AM മുതൽ 12PM വരെ അ‌ൺലിമിറ്റഡ് ഡാറ്റ ലഭ്യമാകുന്ന ഹാഫ് ഡേ അ‌ൺലിമിറ്റഡ് ഡാറ്റ ഓഫർ, വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ് എന്നീ ആനുകൂല്യങ്ങളും 70 ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനും ലഭിക്കും.

30, 40, 60, 70 ദിവസ വാലിഡിറ്റികളിൽ ലഭ്യമായ VI റീച്ചാർജ് പ്ലാനുകൾ

625 രൂപയുടെ വിഐ പ്ലാൻ

ഇത് 60 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭ്യമാകുന്ന വിഐ റീച്ചാർജ് പ്ലാനാണ്. 50ജിബി ബൾക്ക് ഡാറ്റയുമായി എത്തുന്ന വിഐ പ്ലാൻ എന്ന പ്രത്യേകതയും ഇതിനുണ്ട്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകും. എന്നാൽ വിഐ ഹീറോ ആനുകൂല്യങ്ങളൊന്നും ഇതിൽ ലഭ്യമാകില്ല.

289 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ

40 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭ്യമാകുന്ന വിഐ റീച്ചാർജ് പ്ലാനാണ് ഇത്. ആകെ 4ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളുമാണ് ഈ പ്ലാനിൽ ലഭ്യമാകുക. വിഐ ഹീറോ ആനുകൂല്യങ്ങൾ ഈ വിഐ പ്രീപെയ്ഡ് പ്ലാനിലും ലഭ്യമല്ല.

345 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ

വിഐയുടെ 30 ദിവസ വാലിഡിറ്റി പ്ലാനുകളിൽ ഒന്നാണ് ഇത്. പ്രധാനമായും 28 ദിവസ വാലിഡിറ്റി പ്ലാനുകളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതിനാൽ 30 ദിവസ വാലിഡിറ്റിയിലുള്ള മറ്റ് പ്ലാനുകൾ വിഐയുടെ പക്കൽ കാണാനാകില്ല, അ‌തേസമയം പ്രതിമാസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ചില പ്ലാനുകൾ കാണാൻ കഴിയും.

30, 40, 60, 70 ദിവസ വാലിഡിറ്റികളിൽ ലഭ്യമായ VI റീച്ചാർജ് പ്ലാനുകൾ

345 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ 30 ദിവസ വാലിഡിറ്റിയിൽ 25ജിബി ബൾക്ക് ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. നിശ്ചിത 25ജിബി ഡാറ്റ പരിധി പിന്നിട്ടാൽ ഒരു എംബിക്ക് 50 ​പൈസ നിരക്കിൽ നൽകേണ്ടിവരും.

Best Mobiles in India

English summary
VI offers prepaid plans in 30, 40, 60 and 70 day validity. VI's 70 day validity plan is priced at Rs 1198. VI's 60 day plan is priced at Rs 625, 40 day validity plan at Rs 289 and 30 day plan at Rs 345. These plans are available in Kerala circle. These benefits may vary outside Kerala.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X