Home
Recharge plans

അ‌ങ്കവും കാണാം താളിയും ഒടിക്കാം! വിഐ വരിക്കാർക്ക് 300 രൂപ ലാഭം നൽകുന്ന ​പ്ലാൻ

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ വരിക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള കമ്പനിയാണ് വൊഡാഫോൺ ഐഡിയ (VI). ഒന്നാം സ്ഥാനത്തുള്ള ജിയോയുടെ കരുത്ത് പ്രീപെയ്ഡ് വരിക്കാരാണ്. രണ്ടാം സ്ഥാനത്തുള്ള എയർടെൽ പ്രീപെയ്ഡ്- പോസ്റ്റ്പെയ്ഡ് മേഖലകളിൽ ഒരുപോലെ മികവ് നേടുകയും ഏറ്റവുമധികം വരിക്കാരുമായി പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ ഒന്നാമത് നിൽക്കുകയും ചെയ്യുന്നു. അ‌തേസമയം വിഐക്ക് പ്രീപെയ്ഡ് വരിക്കാരെക്കാൾ ശക്തി പകരുന്നത് പോസ്റ്റ്പെയ്ഡ് വരിക്കാരാണ്. എയർടെൽ കഴിഞ്ഞാൽ നിലവിൽ ഏറ്റവുമധികം പോസ്റ്റ്പെയ്ഡ് വരിക്കാരുള്ള ടെലിക്കോം കമ്പനി വിഐ ആണ്. കുറച്ചുനാളുകൾക്ക് മുൻപ് വരെ വിഐ പോസ്റ്റ്പെയ്ഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു എന്നത് ​വേറെകാര്യം.

പ്രീപെയ്ഡ് വരിക്കാർ നിരവധി പേർ വിട്ടുപോയെങ്കിലും വിഐയുടെ പോസ്റ്റ്പെയ്ഡ് അ‌ടിത്തറ ഇപ്പോഴും ശക്തമാണ്. മികച്ച സേവനങ്ങളും പ്ലാനുകളും നൽകി വിഐ വരിക്കാരെ സന്തോഷിപ്പിച്ച് നിർത്തിയിരിക്കുന്നു. അ‌ത്തരത്തിൽ വരിക്കാരെ ആകർഷിക്കാൻ വിഐ ലഭ്യമാക്കിയിരിക്കുന്ന പോസ്റ്റ്പെയ്ഡ് പ്ലാനുകളിലൊന്ന് സ്വിഗ്ഗ്വി വൺ സബസ്ക്രിപ്ഷൻ സഹിതമാണ് എത്തുന്നത്.

വിഐ വരിക്കാർക്ക് 300 രൂപ ലാഭം നൽകുന്ന ​പ്ലാൻ

സ്വിഗ്ഗി വൺ (SwiggyOne): ഇത് സ്വിഗ്ഗിയുടെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനാണ്, ഇത് ഉപയോക്താക്കൾക്ക് സൗജന്യ ഡെലിവറികൾ, അംഗങ്ങൾക്ക് മാത്രമുള്ള ഡിസ്കൗണ്ടുകൾ, നോ സർജ് ഫീസ്, സ്വിഗ്ഗി Genie-യിൽ ഡിസ്കൗണ്ടുകൾ എന്നിവ നേടാൻ ഉപയോക്താക്കളെ അനുവദിക്കുന്നു. സ്വിഗ്ഗി വൺ സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്ന ​​ഒരേയൊരു പോസ്റ്റ്പെയ്ഡ് പ്ലാൻ മാത്രമാണ് വിഐക്ക് ഉള്ളത്.

ഒരുപാട് നേട്ടങ്ങൾ ലഭ്യമാകുന്ന സ്വിഗ്ഗിവൺ സബ്സ്ക്രിപ്ഷൻ സ്ഥിരമായി ഓൺ​ലൈനിൽ ഫുഡ് ഓഡർ ചെയ്യുന്നവർക്ക് മികച്ച ലാഭം നേടി നൽകും. ഈ ലാഭത്തിലേക്ക് സൗജന്യമായി പ്രവേശനം നൽകുന്നു എന്നതാണ് സ്വിഗ്ഗിവൺ സബ്സ്ക്രിപ്ഷനുള്ള വീഐ പോസ്റ്റ്പെയ്ഡ് പ്ലാനിന്റെ പ്രത്യേകത. ഉപയോക്താക്കൾക്ക് സ്വിഗ്ഗിയിൽ നിന്ന് നേരിട്ട് വാങ്ങാൻ സാധിക്കും.

വിഐ വരിക്കാർക്ക് 300 രൂപ ലാഭം നൽകുന്ന ​പ്ലാൻ

സ്വിഗ്ഗിവൺ സബ്‌സ്‌ക്രിപ്‌ഷൻ മൂന്ന് മാസത്തേക്ക് വേണമെങ്കിൽ 299 രൂപയും ഒരു വർഷത്തേക്ക് സബ്സ്​ക്രൈബ് ചെയ്യണമെങ്കിൽ 899 രൂപയും നൽകണം. എന്നാലിവിടെ വോഡഫോൺ ഐഡിയയുടെ ഒരു പോസ്റ്റ്‌പെയ്ഡ് പ്ലാൻ അധിക ചെലവില്ലാതെ മൂന്ന് മാസത്തെ സ്വിഗ്ഗിവൺ സബസ്ക്രിപ്ഷൻ ഉപയോക്താവിന് വാഗ്ദാനം ചെയ്യുന്നു. ആ പ്ലാൻ പരിചയപ്പെടാം.

499 രൂപയുടെ വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ: സ്വിഗ്ഗിവൺ സബ്സ്ക്രിപ്ഷൻ സഹിതം ലഭ്യമാകുന്ന ഏക വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ ഇതാണ്. 20GB ഡാറ്റയുമായി ഈ പ്ലാൻ എത്തുന്നു. വിഐ കാര്യമായി 5ജി സേവനങ്ങൾ ആരംഭിച്ചിട്ടില്ല. അ‌തിനാൽത്തന്നെ ഈ പ്ലാനിൽ ലഭ്യമാകുക 4G ഡാറ്റയാണ്. ഇത് ഒരു ഡാറ്റ പ്ലാൻ ആണ്. അ‌തിനാൽ വാലിഡിറ്റിയും ഇല്ല.

499 രൂപയുടെ വിഐ പോസ്റ്റ്പെയ്ഡ് പ്ലാനിലെ ഡാറ്റ 3 മാസത്തേക്ക് വാലിഡിറ്റിയുള്ളതാണ്. എന്നാൽ അ‌ടിസ്ഥാന വാലിഡിറ്റിയുള്ള ഒരു പ്ലാൻ ഉപയോഗിക്കുന്ന വിഐ വരിക്കാർക്ക് മാത്രമേ ഈ പ്ലാൻ ഉപയോഗിക്കാൻ സാധിക്കൂ. ഈ പ്ലാനിനൊപ്പം ഉൾപ്പെടുത്തിയിരിക്കുന്ന SwiggyOne സബ്‌സ്‌ക്രിപ്‌ഷനും മൂന്ന് മാസത്തേക്ക് വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു.

വിഐ വരിക്കാർക്ക് 300 രൂപ ലാഭം നൽകുന്ന ​പ്ലാൻ

ഇതിൽ ലഭ്യമാകുന്നത് ബൾക്ക് ഡാറ്റ ആയതിനാൽത്തന്നെ ഉപയോക്താവിന് വേണമെങ്കിൽ ഒരു ദിവസം കൊണ്ടോ മൂന്ന് മാസം കൊണ്ടോ ആവശ്യാനുസരണം ഈ ഡാറ്റ ഉപയോഗിക്കാവുന്നതാണ്. സ്വിഗ്ഗിവൺ സബ്സ്ക്രിപ്ഷനുള്ള ഈ വിഐ പോസ്റ്റ്പെയ്ഡ് പ്ലാൻ ഇന്ത്യയിലെമ്പാടുമുള്ള വിഐ വരിക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. താൽപര്യമുള്ളവർക്ക് ഇത് പരീക്ഷിക്കാവുന്നതാണ്.

സ്വിഗ്ഗിവൺ സബ്സ്ക്രിപ്ഷൻ ഉണ്ടെങ്കിൽ ഭക്ഷണത്തിനും മറ്റ് കാര്യങ്ങൾക്കും 30% അധിക ഡിസ്കൗണ്ട് ഓഫറുകളുണ്ട്. സ്വിഗ്ഗിവഴി 199 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾക്ക് ഉപയോക്താക്കൾക്ക് സൗജന്യ ഡെലിവറിയും 199 രൂപയ്ക്ക് മുകളിലാണെങ്കിൽ ഇൻസ്റ്റാമാർട്ടിൽ സൗജന്യ ഡെലിവറിയും ലഭിക്കും. സ്വിഗ്ഗിവൺ ഉള്ള ഉപയോക്താക്കൾക്ക് ഡൈൻ ഔട്ട് റിസർവേഷനുകളിൽ പ്രീ-ബുക്ക് ഡീലുകളിലേക്കുള്ള എക്‌സ്‌ക്ലൂസീവ് ആക്‌സസും ലഭിക്കും. കൂടാതെ, എല്ലാ Genie ഓർഡറുകൾക്കും 10% ഡിസ്കൗണ്ട് ഉണ്ട്.

More from GizBot

Best Mobiles in India

English summary
Vi is offering a Rs 499 postpaid plan called SwiggyOne Subscription. This is the only postpaid plan from Vi that comes with this subscription. This plan comes with 20GB of data. Vi has not yet launched 5G services. Hence, this plan only offers 4G data. This is a data plan. This postpaid plan is available to Vi subscribers across India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X