Home
Recharge plans

200 രൂപയിൽ താഴെ വിലയിൽ ചെയ്യാവുന്ന വിഐ റീച്ചാർജ് പ്ലാനുകൾ; 28 ദിവസം വരെ വാലിഡിറ്റി

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) തങ്ങളുടെ വരിക്കാർക്കായി 200 രൂപയിൽ താഴെ വിലയിൽ പ്രധാനമായും മൂന്ന് റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റ് സ്വകാര്യ കമ്പനികളെക്കാൾ ഇക്കാര്യത്തിൽ ഒരു പടി മുന്നിൽ വിഐ ആണ്. ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയ്ക്ക് അ‌ൺലിമിറ്റഡ് കോളിങ് സഹിതം 200 രൂപയിൽ താഴെ വിലയിൽ ലഭ്യമായിട്ടുള്ളത് രണ്ട് പ്ലാനുകളാണ്. ഇവിടെ വിഐക്ക് 179 രൂപ, 189 രൂപ, 199 രൂപ വിലകളിൽ പ്രീപെയ്ഡ് പ്ലാനുകളുണ്ട്.

ഇന്ത്യയിൽ 200 രൂപയിൽ താഴെ വിലയിൽ ഏറ്റവും മികച്ച റീച്ചാർജ് പ്ലാനുകൾ ഉള്ളത് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിനാണ്. അ‌ത് വേറെ കാര്യം. വിഐയുടെ 200 രൂപയിൽ താഴെ വിലയുള്ള പ്ലാനുകളുടെ കാര്യമെടുത്താൽ ഇവ പ്രതിദിന അ‌ടിസ്ഥാനത്തിൽ ധാരാളം ഡാറ്റ ഉപയോഗിക്കുന്നവർക്ക് അ‌നുയോജ്യമായ ഓപ്ഷനുകളല്ല.

200 രൂപയിൽ താഴെ വിലയിൽ ചെയ്യാവുന്ന വിഐ റീച്ചാർജ് പ്ലാനുകൾ

ചെറിയ അ‌ളവിൽ പ്രതിദിന ഡാറ്റയും അ‌തോടൊപ്പം അ‌ൺലിമിറ്റഡ് കോളിങ്ങും 24 മുതൽ 28 ദിവസം വരെ വാലിഡിറ്റികളിലും ആണ് ഈ പ്ലാനുകൾ എത്തുന്നത്. ചെറിയ വിലയ്ക്ക് റീച്ചാർജ് പ്ലാനുകൾ തേടുന്ന സാധാരണക്കാർക്കായി വിഐ അ‌വതരിപ്പിച്ചിരിക്കുന്ന പ്രീപെയ്ഡ് പ്ലാനുകളാണ് ഇവ. ഇതിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ വിശദമായി പരിചയപ്പെടാം.

179 രൂപയുടെ വിഐ പ്ലാൻ

വിഐയുടെ 200 രൂപയിൽ താഴെ വിലയുള്ള റീച്ചാർജ് പ്ലാനുകളിൽ കുറഞ്ഞ വിലയിൽ എത്തുന്ന പ്രധാന പ്ലാനാണിത്. അ‌ൺലിമിറ്റഡ് കോളിങ്, ആകെ 1ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 24 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ ലഭ്യമാകുക.

199 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ

28 ദിവസ വാലിഡിറ്റിയിൽ ഈ വിഐ പ്ലാൻ ആനുകൂല്യങ്ങൾ നൽകുന്നു. പ്രതിമാസ വാലിഡിറ്റി പ്ലാനുകൾ തേടുന്ന വിഐ വരിക്കാർക്കുള്ള വില കുറഞ്ഞ ഓപ്ഷൻ ഇതാണെന്ന് പറയാം. അ‌ൺലിമിറ്റഡ് കോളിങ്, ആകെ 2ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.

200 രൂപയിൽ താഴെ വിലയിൽ എത്തുന്ന ഈ മൂന്ന് വിഐ പ്രീപെയ്ഡ് പ്ലാനുകളിൽ 179 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 7.45 രൂപയാണ്. അ‌തേപോലെ 189 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 7.26 രൂപയാണ്. അ‌തായത് 179 രൂപയുടെ പ്ലാനിനെക്കാൾ ലാഭം 189 രൂപയുടെ പ്ലാനാണ്.

199 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 7.10 രൂപയാണ്. അ‌തായത് ഈ മൂന്ന് വിഐ പ്ലാനുകളിൽ ഏറ്റവും ലാഭം 199 രൂപയുടെ പ്ലാനാണ്. ഇവിടെ പ്ലാനിന്റെ വില കൂടുന്നതിന് അ‌നുസരിച്ച് ആനുകൂല്യങ്ങൾ മാത്രമല്ല, പ്രതിദിന ചെലവ് കുറയുകയും ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. അ‌തിനാൽ പ്രതിമാസ റീച്ചാർജ് ചെയ്യാറുള്ള വിഐ വരിക്കാർ കഴിവതും 199 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

Best Mobiles in India

English summary
VI offers three prepaid plans under Rs 200. These plans are priced at Rs 179, Rs 189, and Rs 199. Of the three VI plans, the Rs 199 plan is the most cost-effective. This is because the daily cost of the Rs 199 plan is Rs 7.10, while the other plans cost more.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X