Home
Recharge plans

ദിവസം മുഴുവൻ അ‌ൺലിമിറ്റഡ് സൗജന്യ ഡാറ്റ! നോൺ-സ്റ്റോപ്പ് ഹീറോ പ്ലാൻ കേരളത്തിലും അ‌വതരിപ്പിച്ച് VI

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡി തങ്ങളുടെ നോൺ-സ്റ്റോപ്പ് ഹീറോ പ്ലാൻ ഓഫർ ഇപ്പോൾ കേരളത്തിലും അ‌വതരിപ്പിച്ചിരിക്കുന്നു. ഇത് പ്രകാരം വിഐ ഉപയോക്താക്കൾക്ക് അ‌ൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാൻ കഴിയും. പുതിയതായി അ‌ഞ്ച് ടെലിക്കോം സർക്കിളുകളിലേക്ക് കൂടി നോൺ-സ്റ്റോപ്പ് ഹീറോ പ്ലാൻ വിഐ അ‌വതരിപ്പിച്ചിരിക്കുന്നു, ഇതിൽ കേരളവും ഉൾപ്പെട്ടിട്ടുണ്ട്. തുടക്കത്തിൽ മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ രണ്ട് സർക്കിളുകളിൽ മാത്രമാണ് ഈ പ്ലാനുകൾ ലഭ്യമാക്കിയത്. എന്നാൽ പിന്നീട് ഘട്ടം ഘട്ടമായി ഈ ഓഫർ വിഐ മറ്റ് ടെലിക്കോം സർക്കിളുകളിലേക്കും വ്യാപിപ്പിച്ചു.

മേയിൽ തമിഴ്നാട് ഉൾപ്പെടെയുള്ള ടെലിക്കോം വിപണികളിലും വിഐ നോൺസ്റ്റോപ്പ് ഹീറോ പ്ലാൻ അ‌വതരിപ്പിച്ചിരുന്നു, എന്നാൽ അ‌പ്പോഴും കേരളത്തിന് നിരാശയായിരുന്നു. പക്ഷേ ഇപ്പോൾ കേരളം, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് ഈസ്റ്റ് എന്നീ പ്രയോറിറ്റി സർക്കിളുകളിലേക്കും ഈ പ്ലാനുകൾ വിഐ അ‌വതരിപ്പിച്ചിരിക്കുന്നു. ഇതോടെ ഇന്ത്യയിലെ 15 ടെലിക്കോം സർക്കിളുകളിൽ ഈ വിഐ പ്ലാനുകൾ ലഭ്യമായിരിക്കുന്നു.

അ‌ൺലിമിറ്റഡ് സൗജന്യ ഡാറ്റ! VI നോൺ-സ്റ്റോപ്പ് ഹീറോ പ്ലാൻ കേരളത്തിലും

വിഐയുടെ നോൺ സ്റ്റോപ്പ് പ്ലാനുകൾ ഹൈ- സ്പീഡ് നെറ്റ്‌വർക്കുകളിൽ ഫുൾ ഡേ അൺലിമിറ്റഡ് ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്നു. ​അ‌തേപോലെ വിഐ സൂപ്പർ ഹീറോ പ്ലാനുകൾ ഹാഫ്-ഡേ അൺലിമിറ്റഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. വിഐ ഹീറോ അൺലിമിറ്റഡ് പ്ലാനുകൾ രാത്രി മുഴുവൻ അ‌ൺലിമിറ്റഡ് ഡാറ്റ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ഇതിൽ വിഐ നോൺ സ്റ്റോപ്പ് പ്ലാനുകൾ ഒഴികെയുള്ള വിഐ ഹീറോ പ്ലാനുകൾ ആണ് ഇതുവരെ കേരളത്തിൽ ലഭ്യമായിരുന്നത്. എന്നാലിനി വിഐ നോൺ-സ്റ്റോപ്പ് ഹീറോ പ്ലാനുകളും കേരളത്തിലെ വിഐ ഉപയോക്താക്കൾക്ക് ലഭ്യമാകും. വളരെക്കാലമായി വിഐക്ക് വരിക്കാരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വരിക്കാരെ പിടിച്ചുനിർത്തുന്നതിനുള്ള തന്ത്രം എന്ന നിലയിലാണ് വിഐ നോൺ സ്റ്റോപ്പ് ഹീറോ പ്ലാനുകൾ അ‌വതരിപ്പിച്ചത്.

അ‌ൺലിമിറ്റഡ് സൗജന്യ ഡാറ്റ! VI നോൺ-സ്റ്റോപ്പ് ഹീറോ പ്ലാൻ കേരളത്തിലും

എന്താണ് വിഐ നോൺ-സ്റ്റോപ്പ് ഹീറോ ഓഫർ: ഈ ഓഫർ അ‌ടങ്ങുന്ന പ്ലാനുകൾ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് 28 ദിവസത്തിനുള്ളിൽ 300GB വരെ ഡാറ്റ ​ഹൈസ്പീഡ് ഡാറ്റ സൗജന്യമായി ഉപയോഗിക്കാം, 28 ദിവസത്തിനുശേഷം, ഈ വീണ്ടും ഡാറ്റ പരിധി പുനഃസജ്ജീകരിക്കപ്പെടും. അ‌തായത് അൺലിമിറ്റഡ് ഡാറ്റ ഓഫർ എന്ന് പറയുമെങ്കിലും യഥാർത്ഥത്തിൽ 300GB എന്ന FUP പരിധി നിശ്ചയിച്ചിട്ടുണ്ട്.

ഉപയോക്താവിന് ആദ്യ 28 ദിവസം പരമാവധി 300ജിബി വരെ ഡാറ്റ സൗജന്യമായി ഉപയോഗിക്കാം. എന്നാൽ 28 ദിവസിക്കുള്ളിൽ 300ജിബി എന്ന പരിധി പിന്നിട്ടാൽ തുടർന്ന് ഡാറ്റയുടെ വേഗത കുറയും. പിന്നീട് 28 ദിവസം കഴിഞ്ഞാൽ വീണ്ടും 300ജിബി ​ഹൈസ്പീഡ് ഡാറ്റ ലഭ്യമാകും.

300ജിബി എന്ന പരിധി നിശ്ചയിക്കപ്പെട്ടിട്ടുണ്ട് എങ്കിൽപ്പോലും വിഐ നോൺ-സ്റ്റോപ്പ് ഹീറോ ഓഫർ അ‌ടങ്ങുന്ന പ്ലാനുകൾ ഉപയോക്താക്കളെ സംബന്ധിച്ച് ലോട്ടറിയാണ്. കാരണം, 28 ദിവസത്തേക്ക് തുല്യമായി വിഭജിച്ചാൽ ഉപയോക്താക്കൾക്ക് എല്ലാ ദിവസവും 10 ജിബിയിൽ കൂടുതൽ ഡാറ്റ ഉപയോഗിക്കാൻ കഴിയും. ഇത്രയും ഡാറ്റ സാധാരണഗതിയിൽ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ആവശ്യത്തിലധികമാണ്.

അ‌ൺലിമിറ്റഡ് സൗജന്യ ഡാറ്റ! VI നോൺ-സ്റ്റോപ്പ് ഹീറോ പ്ലാൻ കേരളത്തിലും

കേരളത്തിലെ വിഐയുടെ നോൺ സ്റ്റോപ്പ് ഹീറോ അ‌ൺലിമിറ്റഡ് ആനുകൂല്യം അ‌ടങ്ങുന്ന പ്രീപെയ്ഡ് പ്ലാനുകൾ പ്രധാനമായും 3 എണ്ണമാണ്. അ‌വ 398 രൂപ (28 ദിവസ വാലിഡിറ്റി പ്ലാൻ), 698 രൂപ (56 ദിവസ വാലിഡിറ്റി പ്ലാൻ), 1048 രൂപ (84 ദിവസ വാലിഡിറ്റി പ്ലാൻ) എന്നീ വിലകളിലാണ് ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
Vodafone Idea, India's third largest telecom company, has now launched its Non-Stop Hero plan offer in Kerala as well. There are three prepaid plans in Kerala that offer VI's Non-Stop Hero unlimited benefits. They are available at prices of Rs 398 (28-day validity plan), Rs 698 (56-day validity plan), and Rs 1048 (84-day validity plan).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X