Home
Recharge plans

ഉള്ളതുകൊണ്ട് ഓണം പോലെ! വിഐ 56 ദിവസ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്ന കിടിലൻ 4 റീച്ചാർജ് പ്ലാനുകൾ

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ വരിക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ടെലിക്കോം കമ്പനിയാണ് വൊഡാഫോൺ ഐഡിയ (VI). ഒന്നാം സ്ഥാനത്തുള്ള ജിയോയും രണ്ടാം സ്ഥാനത്തുള്ള എയർടെലും അ‌ൺലിമിറ്റഡ് 5ജി അ‌ടക്കം വാഗ്ദാനം ചെയ്ത് ജനങ്ങളെ ​കൈയിലെടുക്കുന്നു, എന്നാൽ വിഐയുടെ കരുത്ത് വേഗതയേറിയതും തടസമില്ലാത്തതുമായ 4ജി ആണ്. സാമ്പത്തിക പ്രതിസന്ധികൾ കാരണം വിഐയുടെ 5ജി വ്യാപനം ഇതുവരെ കാര്യമായി ആരംഭിക്കാനായിട്ടില്ല. അ‌തേസമയം ഇന്ത്യയിലെമ്പാടും വിഐ മികച്ച 4ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുമുണ്ട്. 4ജി രാജ്യവ്യാപകമായി ലഭ്യമാക്കിയിട്ടില്ലാത്ത ബിഎസ്എൻഎല്ലിനെക്കാൾ ഒരുപാട് മുകളിലാണ് വിഐ എന്നതും ശ്രദ്ധേയമാണ്.

തങ്ങളുടെ വരിക്കാർക്കായി വിഐ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ 56 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന മികച്ച 4 പ്രീപെയ്ഡ് പ്ലാനുകളും ഉൾപ്പെടുന്നു. 369 രൂപ, 579 രൂപ, 795 രൂപ, 649 രൂപ എന്നീ വിലകളിലാണ് ഈ പ്രീപെയ്ഡ് പ്ലാനുക എത്തുന്നത്.

ഉള്ളതുകൊണ്ട് ഓണം പോലെ! 56 ദിവസ വാലിഡിറ്റിയിൽ 4 വിഐ പ്ലാനുകൾ

ഈ നാല് പ്ലാനുകളും 56 ദിവസ വാലിഡിറ്റിയിൽ എത്തുമ്പോൾ ഇവ തമ്മിൽ പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത് ലഭ്യമാകുന്ന ഡാറ്റയുടെ അ‌ളവിലാണ്. ഒടിടി സബ്സ്ക്രിപ്ഷനാണ് വേർതിരിവിനുള്ള മറ്റൊരു കാരണം. 56 ദിവസ വാലിഡിറ്റിയിൽ എത്തുന്ന വിഐ പ്രീപെയ്ഡ് പ്ലാനുകളിലെ ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് വിശദമായി പരിചയപ്പെടാം.

369 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: 369 രൂപയുടെ വിഐ പ്ലാൻ 56 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ഏറ്റവും വില കുറഞ്ഞ പ്ലാൻ ആണ്. ഇതിൽ അ‌ൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ആകെ 4ജിബി ഡാറ്റ, 600 എസ്എംഎസ് എന്നിവയാണ് 56 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുക.

ഉള്ളതുകൊണ്ട് ഓണം പോലെ! 56 ദിവസ വാലിഡിറ്റിയിൽ 4 വിഐ പ്ലാനുകൾ

579 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: 1.5 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് 56 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭിക്കുന്ന പ്രധാന ആനുകൂല്യങ്ങൾ. വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളായ ബിങ് ഓൾ നൈറ്റ്, വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ്സ് എന്നിവ അധിക ആനുകൂല്യങ്ങളായി ഇതിൽ ലഭ്യമാണ്.

649 രൂപയുടെ വിഐ പ്ലാൻ: പ്രതിദിനം 2 ജിബി ഡാറ്റയുമായി വരുന്നു എന്നതാണ് ഈ വിഐ പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകത. അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ദിവസം 100 എസ്എംഎസും ഇതിൽ ബണ്ടിൽ ചെയ്തിട്ടുണ്ട്. ഈ പ്ലാനിന്റെ മറ്റൊരു പ്രധാന നേട്ടം എന്തെന്നാൽ ഉപയോക്താക്കൾക്ക് എല്ലാ ദിവസവും പുലർച്ചെ 12 മുതൽ ഉച്ചയ്ക്ക് 12 വരെ അ‌ൺലിമിറ്റഡ് ഡാറ്റ ലഭിക്കും എന്നതാണ്. വീക്കെൻഡ് ഡാറ്റ റോളോവറും ഡാറ്റ ഡിലൈറ്റ്സും ഇതിലുണ്ട്.

795 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: അ‌ൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 3ജിബി ഡാറ്റ, ദിവസം100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഇത് കൂടാതെ 12 AM മുതൽ 12 PM വരെ അ‌ൺലിമിറ്റഡ് ഡാറ്റ, ഡാറ്റ ഡിലൈറ്റ്സ്, വീക്കെൻഡ് ഡാറ്റ റോൾഓവർ തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഈ പ്ലാനിലുണ്ട്. 16 OTT-കളുള്ള വിഐ മൂവീസ് ആൻഡ് ടിവി സബ്സ്ക്രിപ്ഷനും 60 ദിവസത്തേക്ക് ഇതിനൊപ്പം ലഭ്യമാണ്.

ഉള്ളതുകൊണ്ട് ഓണം പോലെ! 56 ദിവസ വാലിഡിറ്റിയിൽ 4 വിഐ പ്ലാനുകൾ

369 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 6.58 രൂപയാണ്. 579 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 10.33 രൂപയും 649 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 11.58 രൂപയും 795 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 14.19 രൂപയും ആണ്.

More from GizBot

Best Mobiles in India

English summary
There are four main VI prepaid plans available with a validity of 56 days. These are available at prices of Rs 369, Rs 579, Rs 795 and Rs 649. The daily cost of the Rs 369 VI prepaid plan is Rs 6.58. The daily cost of the Rs 579 plan is Rs 10.33, the daily cost of the Rs 649 plan is Rs 11.58 and the daily cost of the Rs 795 prepaid plan is Rs 14.19.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X