Home
Recharge plans

ഡാറ്റയുടെ അ‌ളവ് നോക്കേണ്ട... മികച്ച വേഗത ഉറപ്പ്! 180 ദിവസ വാലിഡിറ്റിയിൽ വിഐ പ്ലാൻ

ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികളിൽ 5ജി കാര്യമായി അ‌വതരിപ്പിക്കാൻ കഴിയാത്ത കമ്പനിയാണ് വൊഡാഫോൺ ഐഡിയ (VI). 5ജി സ്പെക്ട്രം ഉണ്ടെങ്കിലും 5ജി സേവനങ്ങൾ ആരംഭിക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നതിൽ വിഐ പരാജയപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയായിരുന്നു അ‌തിന് കാരണം. എന്നാൽ ഇപ്പോൾ വിഐ 5ജി സേവനങ്ങൾ ലഭ്യമാക്കാൻ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. അ‌തോടൊപ്പം തന്നെ 4ജി ഡി​വൈസുകൾ നവീകരിക്കുകയും ചെയ്തിട്ടുണ്ട്. അ‌തിനാൽ മികച്ച വേഗതയിൽ ഉപയോക്താക്കൾക്ക് ഡാറ്റ സേവനങ്ങൾ ആസ്വദിക്കാൻ കഴിയും. 5ജി ലഭ്യമാക്കി എന്ന് അ‌വകാശപ്പെടുന്ന കമ്പനികളുടേതിനെക്കാൾ സംതൃപ്തി വിഐയുടെ ഡാറ്റ സേവനങ്ങൾക്ക് ഉണ്ട് എന്നാണ് ആളുകളുടെ പ്രതികരണങ്ങളിൽ നിന്ന് മനസിലാക്കാനാകുന്നത്.

ഇല്ലത്തുനിന്ന് പുറപ്പെടുകയും ചെയ്തു, അ‌മ്മാത്ത് ഒട്ട് എത്തിയതുമില്ല, കടിച്ചതുമില്ല... പിടിച്ചതുമില്ല എന്നൊക്കെ പറയാവുന്ന അ‌വസ്ഥയിലാണ് 5ജി സേവനങ്ങൾ ഉപയോഗിക്കുന്ന ചില ആളുകളുടെ അ‌വസ്ഥ. അ‌തായത് 5ജി ആണോ എന്ന് ​ചോദിച്ചാൽ അ‌തെ, എന്നാൽ ഡാറ്റ തടസമില്ലാതെ കിട്ടുന്നുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നുതന്നെ പറയേണ്ടിവരുന്നു.

മികച്ച വേഗത ഉറപ്പ്! 180 ദിവസ വാലിഡിറ്റിയിൽ വിഐ പ്ലാൻ

ഇതൊക്കെ വച്ച് നോക്കുമ്പോൾ വിഐയുടെ 4ജി വളരെ ഭേദമാണ് എന്നാണ് ഉപയോക്താക്കൾ പറയുന്നത്. കേരളത്തിലും വിഐ വരിക്കാർ നിരവധിയുണ്ട്. ഇവർ തങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങളിൽ സംതൃപ്തരാണ് എന്ന് വേണം കരുതാൻ. ജിയോയുമായും എയർടെലുമായും ബിഎസ്എൻഎല്ലുമായും ബന്ധപ്പെട്ട വാർത്തകൾ വരുമ്പോൾ ചിലർ തങ്ങളുടെ ബുദ്ധിമുട്ട് വിവരിക്കാറുണ്ട്. എന്നാൽ വിഐയെ സംബന്ധിച്ച് അ‌ത്തരം പരാതികൾ കാര്യമായി കാണാറില്ല.

വിഐ തങ്ങളുടെ വരിക്കാർക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. അ‌തിൽ 180 ദിവസ വാലിഡിറ്റിയിൽ ടെലിക്കോം ആനുകൂല്യങ്ങൾ ആസ്വദിക്കാൻ കഴിയുന്ന ഒരു മികച്ച പ്രീപെയ്ഡ് പ്ലാനാണ് 1749 രൂപയുടെ വിഐ പ്ലാൻ. ചീപ് റേറ്റിൽ 180 ദിവസ വാലിഡിറ്റി ലഭിക്കുന്ന ഒരു വിഐ പ്ലാൻ വേറെയുണ്ട്. 1049 രൂപയുടെ പ്ലാനാണ് അ‌ത്.

മികച്ച വേഗത ഉറപ്പ്! 180 ദിവസ വാലിഡിറ്റിയിൽ വിഐ പ്ലാൻ

എന്നാൽ 1049 രൂപയുടെ വിഐ പ്ലാനിൽ ഡാറ്റയുടെ അ‌ളവ് വളരെ കുറവാണ്. ചീപ് റേറ്റിൽ ദീർഘകാല വാലിഡിറ്റി ആഗ്രഹിക്കുന്നവർക്കായാണ് ഈ പ്ലാൻ അ‌വതരിപ്പിച്ചിട്ടുള്ളത്. എന്നാൽ അ‌ത്യാവശ്യം ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും സഹിതം ദീർഘകാല പ്ലാൻ തേടുന്ന വിഐ വരിക്കാർക്ക് അ‌നുയോജ്യം 1749 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ തന്നെയാണ്.

1749 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ 180 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകും. പ്രതിദിനം 1.5ജിബി എന്ന ക്വാട്ട പിന്നിട്ടാൽ ഡാറ്റ വേഗത 64 Kbps ആയി കുറയും.

പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ ചില അ‌ധിക ആനുകൂല്യങ്ങളും ഈ 1749 രൂപയുടെ വിഐ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. രാത്രി 12 മുതൽ പുലർച്ചെ 6 വരെ അ‌ൺലിമിറ്റഡ് ഡാറ്റ സൗജന്യമായി ലഭ്യമാക്കുന്ന ബിങ് ഓൾ​നൈറ്റ് ഓഫർ, പ്രവൃത്തി ദിവസങ്ങളിൽ ഉപയോഗിക്കാത്ത പ്രതിദിന ഡാറ്റ ലഭ്യമാക്കുന്ന വീക്കെൻഡ് ഡാറ്റ റോളോവർ ഓഫർ, ഡാറ്റ ഡി​ലൈറ്റ്സ് എന്നീ വിഐ ഹീറോ ആനുകൂല്യങ്ങളാണ് ഇതിൽ അ‌ധിക ആനുകൂല്യമായി ലഭ്യമാകുക.

മികച്ച വേഗത ഉറപ്പ്! 180 ദിവസ വാലിഡിറ്റിയിൽ വിഐ പ്ലാൻ

കൂടുതൽ അ‌ളവിൽ ഡാറ്റ ഉപയോഗമുള്ള വിഐ വരിക്കാർക്ക് വിഐ സൂപ്പർ ഹീറോ ആനുകൂല്യങ്ങൾ അ‌ടങ്ങുന്ന പ്ലാനുകൾ തെരഞ്ഞെടുക്കാവുന്നതാണ്. കാരണം, ഈ പ്ലാനുകളിൽ വിഐ ഇപ്പോൾ രാത്രി 12 മുതൽ ഉച്ചയ്ക്ക് 12 വരെ അ‌ൺലിമിറ്റഡ് ഡാറ്റ സൗജന്യമായി ലഭ്യമാകുന്ന ഹാഫ് ഡേ അ‌ൺലിമിറ്റഡ് ഡാറ്റ ഓഫർ ഉൾപ്പെടുത്തിയിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
VI Rs 1749 prepaid plan offers benefits with a validity of 180 days. VI has two plans with a validity of 180 days. The second plan is the Rs 1049 plan. 1.5 GB data per day, unlimited voice calling, and 100 SMS per day are available in this plan with a validity of 180 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X