Home
Recharge plans

ഇത്രയും വെ​റൈറ്റി ഓപ്ഷനുകൾ വേറെയാരും കൊടുക്കുന്നില്ല; അ‌ടിയന്തര ഘട്ടത്തിൽ ഉപകാരപ്പെടുന്ന 20 VI പ്ലാനുകൾ

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ തങ്ങളുടെ വരിക്കാർക്കായി നിരവധി റീച്ചാർജ് പ്ലാനുകൾ നൽകുന്നുണ്ട്. അ‌ത് എല്ലാ കമ്പനികളും തങ്ങളുടെ വരിക്കാർക്കായി നൽകുന്നതു പോലെ തന്നെയാണ്. എന്നാൽ ഡാറ്റ പ്ലാനുകളുടെ കാര്യത്തിലേക്ക് വരുമ്പോൾ വിഐ മറ്റ് കമ്പനികളെക്കാൾ ഏറെ മുന്നിലാണ്. ഏകദേശം 20 ഡാറ്റ പ്ലാനുകൾ വിഐ ലഭ്യമാക്കിയിട്ടുണ്ട്. ഇത്രയധികം വെ​റൈറ്റി ഡാറ്റ പ്ലാനുകൾ മറ്റൊരു കമ്പനിയും തങ്ങളുടെ വരിക്കാർക്ക് വാഗ്ദാനം ചെയ്യുന്നതായി അ‌റിവില്ല. ഇത്രയധികം ഓപഷനുകൾ ലഭ്യമായതിനാൽ വരിക്കാർക്ക് തങ്ങളുടെ ആവശ്യത്തോട് ചേർന്നുനിൽക്കുന്ന പ്ലാൻ തന്നെ തെരഞ്ഞെടുക്കാൻ സാധിക്കുന്നു.

അ‌ടിയന്തര ഘട്ടങ്ങളിൽ ഡാറ്റയ്ക്കായി ആശ്രയിക്കാവുന്ന വിഐ ഡാറ്റ പ്രീപെയ്ഡ് പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.
23 രൂപയുടെ വിഐ ഡാറ്റ പ്ലാൻ: ഒരു ദിവസത്തെ വാലിഡിറ്റിയിൽ 1GB ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. രാത്രി 11:59 ന് ഈ പ്ലാനിന്റെ വാലിഡിറ്റി തീരും. 26 രൂപയുടെ വിഐ ഡാറ്റ പ്ലാൻ: ഒരു ദിവസത്തെ വാലിഡിറ്റിയിൽ 1.5 ജിബി ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

അ‌ടിയന്തര ഘട്ടത്തിൽ ഉപകാരപ്പെടുന്ന 20 VI പ്ലാനുകൾ

33 രൂപയുടെ വിഐ ഡാറ്റ പ്ലാൻ: രണ്ട് ദിവസത്തെ വാലിഡിറ്റിയിൽ 2ജിബി ഡാറ്റ ഈ വിഐ പ്രീപെയ്ഡ് ഡാറ്റ പ്ലാനിൽ ലഭിക്കുന്നു. 48 രൂപയുടെ വിഐ ഡാറ്റ പ്ലാൻ: മൂന്ന് ദിവസത്തെ വാലിഡിറ്റിയിൽ 3 ജിബി ഡാറ്റ ഈ പായ്ക്ക് വാഗ്ദാനം ചെയ്യുന്നു. ഡബിൾ ഡാറ്റ ഓഫറിന്റെ ഭാഗമായി, 3ജിബി എക്സ്ട്രാ ഡാറ്റയും ഈ പ്ലാനിൽ ലഭിക്കും. അ‌തിനാൽ ആകെ 6ജിബി ഡാറ്റ ഈ പ്ലാൻ നൽകുന്നുണ്ട്.

49 രൂപയുടെ വിഐ ഡാറ്റ പ്ലാൻ: വിഐ 49 രൂപ ക്രിക്കറ്റ് ഓഫർ പ്ലാൻ ഒരു ദിവസ വാലിഡിറ്റിയിൽ 20ജിബി ​ഹൈസ്പീഡ് ഡാറ്റ നൽകുന്നു. 69 രൂപയുടെ വിഐ ഡാറ്റ പ്ലാൻ: ഈ പായ്ക്ക് 28 ദിവസത്തെ വാലിഡിറ്റിയിൽ 3 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

അ‌ടിയന്തര ഘട്ടത്തിൽ ഉപകാരപ്പെടുന്ന 20 VI പ്ലാനുകൾ

89 രൂപയുടെ വിഐ ഡാറ്റ പ്ലാൻ: വിഐ 89 രൂപ ഡാറ്റ പ്ലാൻ ഏഴ് ദിവസത്തെ വാലിഡിറ്റിയിൽ 7 ജിബി ഡാറ്റ നൽകുന്നു. 95 രൂപയുടെ വിഐ ഡാറ്റ പ്ലാൻ: ഇത് വിഐയുടെ പ്രീമിയം ഡാറ്റ പ്ലാനിൽപ്പെടുന്നു. 14 ദിവസത്തെ വാലിഡിറ്റിയിൽ 4 ജിബി ഡാറ്റയും 28 ദിവസത്തെ സോണിലിവ് മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിൽ ലഭ്യമാകും.

139 രൂപയുടെ വിഐ ഡാറ്റ പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റിയിൽ 12ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. 145 രൂപയുടെ വിഐ ഡാറ്റ പ്ലാൻ: ഈ വിഐ പ്ലാൻ 28 ദിവസത്തേക്ക് പ്രതിദിനം 1ജിബി ഡാറ്റ (ആകെ 28 ജിബി ഡാറ്റ) വാഗ്ദാനം ചെയ്യുന്നു.

151 രൂപയുടെ വിഐ ഡാറ്റ പ്ലാൻ: ഇത് 30 ദിവസത്തെ വാലിഡിറ്റിയിൽ 4 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു, കൂടാതെ മൂന്ന് മാസത്തേക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നു. 154 രൂപയുടെ വിഐ ഡാറ്റ പ്ലാൻ: ഈ വിഐ പ്ലാനിൽ ഒരു മാസത്തെ വാലിഡിറ്റിയിൽ 2GB ഡാറ്റയും സീ5, സോണിലിവ്, സൺനെക്സ്റ്റ് അ‌ടക്കം നിരവധി ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ലഭിക്കുന്നു.

അ‌ടിയന്തര ഘട്ടത്തിൽ ഉപകാരപ്പെടുന്ന 20 VI പ്ലാനുകൾ

169 രൂപയുടെ വിഐ ഡാറ്റ പ്ലാൻ: ഈ പ്രീമിയം പ്ലാനിൽ 30 ദിവസത്തെ വാലിഡിറ്റിയിൽ 8GB ഡാറ്റയും മൂന്ന് മാസത്തേക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. 175 രൂപയുടെ വിഐ ഡാറ്റ പ്ലാൻ: 28 ദിവസത്തെ വാലിഡിറ്റിയിൽ 10GB ഡാറ്റയും വിഐ മൂവീസ് ആൻഡ് ടിവി സൂപ്പർ പ്ലാനിന്റെ ഭാഗമായി 16 OTT ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാൻ നൽകുന്നു.

202 രൂപയുടെ വിഐ ഡാറ്റ പ്ലാൻ: ഒരു മാസത്തെ വാലിഡിറ്റിയിൽ 5GB ഡാറ്റയും വിഐ മൂവീസ് ആൻഡ് ടിവി പ്രോ പ്ലാനിന് കീഴിലുള്ള 14 OTT ആപ്പുകളുടെ സബ്‌സ്‌ക്രിപ്‌ഷനും ഇതിൽ ലഭിക്കും. 208 രൂപയുടെ വിഐ ഡാറ്റ പ്ലാൻ: 30 ദിവസത്തെ വാലിഡിറ്റിയിൽ, പ്രതിദിനം 1.5GB ഡാറ്റ (ആകെ 45GB) ഈ പ്ലാനിൽ ലഭിക്കും.

248 രൂപയുടെ വിഐ ഡാറ്റ പ്ലാൻ: ഈ വിഐ പ്ലാനിൽ 6GB ഡാറ്റയും വിഐ മൂവീസ് ആൻഡ് ടിവി പ്ലസ് പ്ലാനിന്റെ ഭാഗമായുള്ള 17 OTT ആപ്പുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നു. 348 രൂപയുടെ വിഐ ഡാറ്റ പ്ലാൻ: ഈ വർക്ക് ഫ്രം ഹോം (WFH) പ്ലാൻ 28 ദിവസത്തെ വാലിഡിറ്റിയിൽ 50GB ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

488 രൂപയുടെ വിഐ ഡാറ്റ പ്ലാൻ: ഈ വർക്ക് ഫ്രം ഹോം ഡാറ്റ പ്ലാൻ 56 ദിവസത്തെ വാലിഡിറ്റിയിൽ 100GB ഡാറ്റ നൽകുന്നു. 1189 രൂപയുടെ വിഐ ഡാറ്റ പ്ലാൻ: 365 ദിവസത്തെ വാലിഡിറ്റിയിൽ 50GB ഡാറ്റ ഈ വിഐ ഡാറ്റ പ്ലാനിൽ ലഭ്യമാകുന്നു.

More from GizBot

Best Mobiles in India

English summary
VI is far ahead of other companies when it comes to data plans. VI has made about 20 data plans available. No other company is known to offer such a variety of data plans to its subscribers. With so many options available, subscribers can choose the plan that best suits their needs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X