കേരളത്തിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ VI യുടെ ഏറ്റവും ലാഭകരമായ 2 റീച്ചാർജ് പ്ലാനുകൾ
സാക്ഷാൽ റിലയൻസ് ജിയോയെപ്പോലും രണ്ടാം സ്ഥാനത്ത് ഒതുക്കി, കേരളത്തിൽ ഏറ്റവുമധികം വയർലെസ് വരിക്കാരുള്ള ടെലിക്കോം കമ്പനിയെന്ന നേട്ടം സ്വന്തം പേരിൽ കൊണ്ടുനടക്കുന്ന സ്ഥാപനമാണ് വൊഡാഫോൺ ഐഡിയ. കേരളത്തിലാകെയുള്ള നാല് കോടിയിലധികം (കൃത്യമായ പറഞ്ഞാൽ 41,527,176) വയർലെസ് ഉപയോക്താക്കളിൽ 12,845,818 പേർ വിഐ വരിക്കാരാണ്. രണ്ടാം സ്ഥാനത്തുള്ള റിലയൻസ് ജിയോയ്ക്ക് 10,803,334 വരിക്കാരാണ് ഉള്ളത്. കേരളത്തിൽ ഏറ്റവുമധികം വയർലെസ് വരിക്കാരുള്ളത് വിഐക്ക് ആണെന്ന് വിഐ വരിക്കാർക്ക് പോലും അറിയാമോ എന്നറിയില്ല. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ വിഐ വൻ തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്, എങ്കിലും കേരളത്തിൽ ഇതിന്റെ പ്രതിഫലനം വളരെ കുറവാണ് എന്നത് വിഐക്ക് ആശ്വാസകരമാണ്.
വിഐയുടെ 17 മുൻഗണനാ സർക്കിളുകളുടെ പട്ടികയിൽ ആദ്യത്തെ പേരും കേരളത്തിന്റേത് ആണ്. നിലവിൽ അൽപ്പം വൈകിയാണെങ്കിലും വിഐ 5ജി സേവനം ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ഇപ്പോൾ 23 നഗരങ്ങളിലാണ് 5ജി വ്യാപനം നടത്തിക്കൊണ്ടിരിക്കുന്നത്. അതിൽ കേരളത്തിൽ നിന്ന് ആദ്യ ഘട്ടത്തിൽ നാല് നഗരങ്ങളാണ് ഇടം പിടിച്ചത്.

അതിൽ കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിൽ കഴിഞ്ഞ ആഴ്ച 5ജി വ്യാപനം ആരംഭിച്ചതായി വിഐ ഔദ്യോഗികമായി അറിയിച്ചിരുന്നു. അധികം വൈകാതെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും 5ജി എത്തുമെന്ന് വിഐ സൂചിപ്പിച്ചിട്ടുണ്ട്. 5ജി സേവനങ്ങൾ ആരംഭിക്കുന്നത് വരിക്കാർ വിട്ടുപോകുന്നത് തടയാൻ വിഐയെ സഹായിക്കും എന്ന് കരുതപ്പെടുന്നു.
മികച്ച വേഗതയിൽ ഡാറ്റ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന വരിക്കാർ ഒരു വശത്ത് നിൽക്കെത്തന്നെ ഡാറ്റ വേണ്ടാത്ത് ടെലിക്കോം വരിക്കാരും ഉണ്ട്. അത്തരം വരിക്കാർക്കായി ഈ വർഷം ജനുവരിയിൽ വിഐ രണ്ട് വോയ്സ് ഒൺലി പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ പുറത്തിറക്കിയിരുന്നു. 470 രൂപ, 1849 രൂപ എന്നീ വിലകളിലാണ് ഈ പ്ലാനുകൾ ലഭ്യമായിട്ടുള്ളത്.

യഥാർഥത്തിൽ മുമ്പ് സ്വകാര്യ ടെലിക്കോം കമ്പനികളുടെ വരിക്കാർക്ക് ഡാറ്റ ആനുകൂല്യം ഇല്ലാതെയുള്ള റീച്ചാർജ് പ്ലാനുകൾ ലഭ്യമല്ലാത്ത ഒരു സാഹചര്യം നിലനിന്നിരുന്നു. അതിനാൽ ഡാറ്റ വേണ്ടാത്ത ഉപയോക്താക്കൾ റീച്ചാർജ് ചെയ്യുമ്പോൾ ഉപയോഗിക്കാത്ത ഡാറ്റയ്ക്കും ചേർത്ത് പണം നൽകേണ്ട അവസ്ഥ ഉണ്ടായി. ഇതിനെതിരേയുള്ള ട്രായിയുടെ നടപടിയുടെ ഭാഗമായിട്ടാണ് എല്ലാ കമ്പനികളിലും വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകൾ എത്തിയത്.
വിഐ 470 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ നൽകുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 900 എസ്എംഎസ് എന്നിവ 84 ദിവസ വാലിഡിറ്റിയിൽ ഈ വിഐ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകും. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം പ്രതിദിനം 5.59 രൂപയാണ് ഈ വിഐ പ്ലാനിന് ചെലവാകുക.
വിഐ 1849 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ നൽകുന്ന ആനുകൂല്യങ്ങൾ: വോയ്സ് ആനുകൂല്യങ്ങൾ മാത്രം മതി എന്നുള്ള വിഐ ഉപയോക്താക്കൾക്ക് അനുയോജ്യമായ ഏക വാർഷിക റീച്ചാർജ് പ്ലാനാണ് ഇത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 3600 എസ്എംഎസ് എന്നിവ 365 ദിവസം വാലിഡിറ്റിയോടെ ഈ പ്ലാനിൽ ലഭ്യമാകുന്നു.

വിഐക്ക് മാത്രമല്ല, ജിയോ, എയർടെൽ എന്നീ സ്വകാര്യ കമ്പനികൾക്കും ഇത്തരത്തിൽ ട്രായി നിർദേശ പ്രകാരമുള്ള വോയ്സ് - എസ്എംഎസ് ഒൺലി പ്ലാൻ ഉണ്ട്. അതേസമയം ബിഎസ്എൻഎൽ ട്രായി ഇത്തരമൊരു പ്ലാൻ കൊണ്ടുവരാൻ ആലോചിക്കുന്നതിനും വളരെ മുൻപ് തന്നെ ഡാറ്റ ഇല്ലാതെ വോയ്സ് ആനുകൂല്യം വാഗ്ദാനം ചെയ്തിരുന്ന പ്ലാൻ ലഭ്യമാക്കിയിരുന്നു.


Click it and Unblock the Notifications








