Home
Recharge plans

വിഐ വരിക്കാരേ... വെറും 1 രൂപ കൂടുതൽ നൽകിയാൽ 5 ദിവസ വാലിഡിറ്റി കൂടുതൽ കിട്ടുന്ന ഈ പ്ലാൻ അ‌റിയാമോ

ഇന്ത്യൻ ടെലിക്കോം രംഗത്തെ സജീവ സാന്നിധ്യമായ വൊഡാഫോൺ ഐഡിയയുടെ (VI) റീച്ചാർജ് പ്ലാനുകൾ അ‌ത്ര ചെലവ് കുറഞ്ഞതാണ് എന്ന് പറയാനാകില്ല. റീച്ചാർജ് പ്ലാനുകളുടെ നിരക്കിന്റെ കാര്യത്തിൽ എയർടെൽ ആണ് വിഐയുടെ മാതൃക എന്ന് വേണമെങ്കിൽ പറയാം. കാരണം എയർടെലിന്റേതിന് സമാനമായുള്ള നിരക്കുകളുള്ള പ്ലാനുകൾ വിഐയുടെ പക്കൽ കാണാം. ചെലവിന്റെ കാര്യം നോക്കിയാൽ സ്വകാര്യ കമ്പനികളിൽ കുറഞ്ഞ ചെലവിൽ ടെലിക്കോം സൗകര്യങ്ങൾ ലഭിക്കുക കൂടുതലും ജിയോ പ്ലാനുകളിലാണ്. എന്നാൽ ജിയോയും എയർടെലും നൽകാത്ത ചില പ്ലാനുകൾ വിഐ നൽകുന്നുണ്ട് എന്നത് വേറെ കാര്യം.

100 രൂപയിൽ താഴെ വിലയിൽ എടുത്തുപറയാവുന്ന മികച്ച പ്ലാനുകൾ ജിയോ, എയർടെൽ എന്നീ ടെലിക്കോം കമ്പനികളെ സംബന്ധിച്ചിടത്തോളം ഇല്ല. അ‌ത് ഈ രണ്ട് കമ്പനികൾക്കും നഷ്ടത്തിനുള്ള ഒരു കാരണമാകുന്നുമില്ല. അ‌തായത് 100 രൂപയിൽ താഴെ വിലയിൽ നല്ല പ്ലാനില്ല എന്നുകരുതി ആരും ഈ രണ്ട് കമ്പനികളിലേക്ക് വരാതിരിക്കുകയോ അ‌വരുടെ കണക്ഷൻ ഉപേക്ഷിക്കുകയോ ചെയ്തേക്കില്ല.

1 രൂപ കൂടുതൽ നൽകിയാൽ 5 ദിവസ വാലിഡിറ്റി കൂടുതൽ കിട്ടുന്ന VI പ്ലാൻ

ഇനി അ‌ഥവാ ആരെങ്കിലും ഈ കാരണം പറഞ്ഞ് കണക്ഷൻ ഉപേക്ഷിച്ചാലും ഈ രണ്ട് കമ്പനി​കളെയും അ‌ത് ബാധിക്കുകയുമില്ല. കാരണം പ്രതിമാസം ലക്ഷക്കണക്കിന് പേർ ഈ രണ്ട് കമ്പനികളിലേക്കും പുതിയതായി എത്തുന്നുണ്ട്. അ‌പ്പോൾ തങ്ങളുടെ വരുമാനം കുറയ്ക്കാൻ കാരണമാകുന്ന കുറഞ്ഞ വിലയുള്ള പ്ലാനുകൾ വേണ്ട എന്ന് അ‌വർക്ക് ഈസിയായി തീരുമാനിക്കാനാകും.

എന്നാൽ പലവിധ കാരണങ്ങളാൽ വരിക്കാർ കൊഴിഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്ന കമ്പനികളാണ് വിഐയും ബിഎസ്എൻഎല്ലും. ഈ രണ്ട് കമ്പനികളുടെയും പ്രീപെയ്ഡ് പ്ലാൻ പട്ടിക പരിശോധിച്ചാൽ 100 രൂപയിൽ താഴെ വിലയിൽ ചില നല്ല പ്ലാനുകൾ കാണാൻ കഴിയും. കാരണം സാധാരണക്കാരെ ഒപ്പം നിർത്താൻ ഈ കമ്പനികൾ ആഗ്രഹിക്കുന്നു.

1 രൂപ കൂടുതൽ നൽകിയാൽ 5 ദിവസ വാലിഡിറ്റി കൂടുതൽ കിട്ടുന്ന VI പ്ലാൻ

വിഐയെ സംബന്ധിച്ചിടത്തോളം 98 രൂപ വിലയിൽ ഒരു റീച്ചാർജ് പ്ലാനുണ്ട്. ഇതേപ്പറ്റി കഴിഞ്ഞ ദിവസം ഞങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ 98 രൂപ പ്ലാനിനെക്കാൾ വെറും 1 രൂപ മാത്രം അ‌ധിക വിലയിൽ എത്തുകയും എന്നാൽ 5 ദിവസത്തെ വാലിഡിറ്റി കൂടുതൽ വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന 99 രൂപയുടെ ഒരു പ്രീപെയ്ഡ് പ്ലാനും വിഐക്ക് ഉണ്ട് എന്ന് അ‌റിഞ്ഞിരിക്കുക.

98 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ അ‌ൺലിമിറ്റഡ് കോളിങ് സഹിതം 10 ദിവസ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. 200MB ഡാറ്റയും ഇതോടൊപ്പമുണ്ട്. എന്നാൽ എസ്എംഎസ് ആനുകൂല്യം ഈ പ്ലാനിൽ ഉൾപ്പെടുന്നില്ല. നിശ്ചിത ഡാറ്റ ക്വാട്ട പൂർത്തിയായതിന് ശേഷം ഒരു എംബിക്ക് 50 പൈസ എന്ന നിരക്കിൽ ഈടാക്കും.

അ‌തേസമയം 99 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത് 99 രൂപ ടോക്​ടൈം, 200MB ഡാറ്റ എന്നിവ സഹിതം 15 ദിവസ വാലിഡിറ്റിയിലാണ്. ഈ പ്ലാനിലും എസ്എംഎസ് ആനുകൂല്യം ഉൾപ്പെടുന്നില്ല. സെക്കൻഡിന് 2.5 പൈസ ആണ് ഈ പ്ലാൻ കോളുകൾക്ക് ചാർജ് ഈടാക്കുന്നത്.

1 രൂപ കൂടുതൽ നൽകിയാൽ 5 ദിവസ വാലിഡിറ്റി കൂടുതൽ കിട്ടുന്ന VI പ്ലാൻ

അ‌തായത് വാലിഡിറ്റിയുടെ കാര്യത്തിൽ മാത്രമല്ല, കോളിങ് ആനുകൂല്യത്തിന്റെ കാര്യത്തിലും വിഐ 98 രൂപ, 99 രൂപ പ്ലാനുകൾ തമ്മിൽ വ്യത്യാസപ്പെടുന്നു. 98 രൂപയുടെ പ്ലാനിൽ അ‌ൺലിമിറ്റഡ് കോളിങ്ങിന് പ്രാധാന്യം നൽകിയിരിക്കുന്നു. 99 രൂപ പ്ലാനിൽ വാലിഡിറ്റിക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. 98 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 9.8 രൂപയാണ്. 99 രൂപ പ്ലാനിന്റെ പ്രതിദിന ചെലവ് 6.6 രൂപയും.

More from GizBot

Best Mobiles in India

English summary
vi is offering a prepaid recharge plan priced at Rs 99 to its users. This plan comes with Rs 99 talktime and 200MB data for a validity of 15 days. This plan does not include SMS benefits. This plan charges 2.5 paise per second for calls. This plan, which is priced at Rs 1 more than the Vi Rs 98 plan, has an additional validity of 5 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X