ഈ തീരുമാനത്തിൽ ദുഃഖിക്കേണ്ടി വരില്ല, പക്ഷേ സന്തോഷിക്കേണ്ടി വരും! VI യുടെ 2 വെറൈറ്റി റീച്ചാർജ് പ്ലാനുകൾ
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) തങ്ങളുടെ വരിക്കാർക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വിഐ എന്നല്ല ഏത് ടെലിക്കോം കമ്പനിയുടെ വരിക്കാരായാലും തങ്ങളുടെ ആവശ്യങ്ങൾക്കും മുടക്കാൻ കഴിയുന്ന തുകയ്ക്കും അനുയോജ്യമായ റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കുമ്പോഴാണ് ഒരു റീച്ചാർജ് പ്ലാനിന്റെ യഥാർഥ ഗുണം ആസ്വദിക്കാൻ സാധിക്കുക. ഇത് മനസിലാക്കാതെയുള്ള തെരഞ്ഞെടുപ്പുകൾ പലപ്പോഴും ആളുകളെ നിരാശപ്പെടുത്താറുണ്ട്. എന്നാൽ അറിയാതെ തെരഞ്ഞെടുത്താൽപ്പോലും നിരാശപ്പെടുത്താത്ത, 'സന്തോഷം' നൽകുന്ന രണ്ട് വിഐ പ്രീപെയ്ഡ് പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.
അധിക ചെലവ് ഇല്ലാതെ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്ന രണ്ട് വിഐ പ്ലാനുകൾ ഉണ്ട്. അവ ഏതൊക്കെയെന്നും അവയിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയെന്നും അറിയുന്നത് നല്ലതാണ്. 1,198 രൂപയ്ക്കും 1,599 രൂപയ്ക്കും വിഐയുടെ നെറ്റ്ഫ്ലിക്സ് പ്ലാനുകൾ ലഭ്യമാണ്. ഇവ ഇന്ത്യയിലുടനീളമുള്ള എല്ലാവർക്കും ഒരേ വിലയിൽ ലഭ്യമാണ്. ഈ രണ്ട് പ്ലാനുകളും നിരവധി ആനുകൂല്യങ്ങളാൽ സമ്പന്നമായാണ് എത്തുന്നത്. അവ വിശദമായി പരിചയപ്പെടാം.

വോഡഫോൺ ഐഡിയയുടെ 1599 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് കോളിങ്, ദിവസവും 2.5ജിബി ഡാറ്റ, എന്നിവയാണ് ഈ വിഐ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. അധിക ആനുകൂല്യമായി അൺലിമിറ്റഡ് 5ജി ഡാറ്റ (വിഐ 5ജി ലഭ്യമായ പ്രദേശങ്ങളിൽ) ലഭ്യമാണ്. 84 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.
2.5ജിബി പ്രതിദിന ഡാറ്റയ്ക്ക് പുറമേ 12AM മുതൽ 12PM വരെ അൺലിമിറ്റഡ് ഡാറ്റ സൗജന്യമായി ഉപയോഗിക്കാനുള്ള അവസരവും ഈ വിഐ പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. വീക്കെൻഡ് ഡാറ്റ റോൾഓവർ ആനുകൂല്യവും ഇതിലുണ്ട്. ഇതിനെല്ലാം പുറമേ നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനും 84 ദിവസത്തേക്ക് ഇതിൽ ലഭ്യമാണ്.

വോഡഫോൺ ഐഡിയയുടെ 1198 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ, ദിവസവും 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 70 ദിവസത്തെ സേവന വാലിഡിറ്റിയിലാണ് ഈ വിഐ പ്രീപെയ്ഡ് പ്ലാൻ ലഭ്യമായിരിക്കുന്നത്.
വിഐ 5ജി ലഭ്യമായ പ്രദേശങ്ങളിലെ വരിക്കാർക്ക് ഈ പ്ലാനിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകും. 4ജി ഉപയോക്താക്കൾക്ക് ദിവസവും 12AM മുതൽ 12PM വരെ അൺലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാനുള്ള അവസരവുമുണ്ട്. ഇത് കൂടാതെ വീക്കെൻഡ് ഡാറ്റ റോൾഓവർ, ഡാറ്റ ഡിലൈറ്റ് എന്നീ ആനുകൂല്യങ്ങളും 1198 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു.
ഈ ആനുകൂല്യങ്ങൾക്കെല്ലാം പുറമേയാണ് 1198 രൂപയുടെ പ്ലാൻ നെറ്റഫ്ലിക്സ് സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നത്. 70 ദിവസത്തെ വാലിഡിറ്റിയിൽ നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ ആണ് ലഭ്യമാകുക. ഒടിടി പ്ലാറ്റ്ഫോം സബ്സ്ക്രിപ്ഷനുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വിഐ വരിക്കാർ ഉണ്ടെങ്കിൽ അവർക്ക് അനുയോജ്യമായ രണ്ട് റീച്ചാർജ് പ്ലാനുകളാണ് ഇവ.

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുകൾ ഡയറക്ടായി സ്വന്തമാക്കുന്നതിനെക്കാൾ ചെലവ് കുറവാണ് എന്നതാണ് ഈ വിഐ പ്ലാനുകൾ പ്രയോജനപ്പെടുത്തുന്നതുകൊണ്ടുള്ള നേട്ടം. ഇവിടെ 1198 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 17 രൂപ 11 പൈസയാണ്. 1599 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 19 രൂപ 03 പൈസയും.


Click it and Unblock the Notifications








