VI വരിക്കാരേ... ശ്രദ്ധിച്ച് നോക്കൂ, 349 രൂപയുടെ പ്രീപെയ്ഡ് പ്ലാനിനെക്കാൾ മെച്ചം ഈ 365 രൂപ പ്ലാനാണ്!
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ തങ്ങളുടെ വരിക്കാർക്കായി നൂറിലേറെ റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഇതിൽ തങ്ങളുടെ ആവശ്യങ്ങളോടും മുടക്കാൻ കഴിയുന്ന തുകയോടും ചേർന്നുനിൽക്കുന്ന പ്ലാനുകൾ തെരഞ്ഞെടുക്കാം. വിഐയുടെ പക്കൽ നിരവധി പ്ലാനുകൾ ഉണ്ടെങ്കിലും മികച്ച പ്ലാനുകൾ കണ്ടെത്തി റീച്ചാർജ് ചെയ്യേണ്ടത് ഉപയോക്താവിന്റെ ഉത്തരവാദിത്തമാണ്. അതിനായി പ്ലാനുകൾ മികച്ച രീതിയിൽ മനസിലാക്കിയിരിക്കേണ്ടതുണ്ട്. കുറഞ്ഞ വിലയിൽ എത്തുന്നു എന്ന് നമുക്ക് തോന്നുന്ന പ്ലാനിനെക്കാൾ ലാഭമുള്ള ഉയർന്ന വിലയുടെ പ്ലാനുകൾ വിഐ പ്ലാനുകളുടെ കൂട്ടത്തിൽ കാണാനാകും.
വിഐയുടെ റീച്ചാർജ് പ്ലാനുകളുടെ കൂട്ടത്തിൽ 349 രൂപ, 365 രൂപ വിലകളിൽ എത്തുന്ന പ്ലാനുകൾ കാണാം. നമ്മുടെ കേരളത്തിൽ ഉൾപ്പെടെ ഈ പ്ലാനുകൾ ലഭ്യമാണ്. ഈ പ്ലാനുകൾ തമ്മിൽ പ്രത്യക്ഷത്തിലുള്ള വ്യത്യാസം അവയുടെ വിലയാണ്. ലഭ്യമാകുന്ന ആനുകൂല്യങ്ങളുടെ കാര്യമെടുത്താൽ 349 രൂപയുടെ പ്ലാനിനെക്കാൾ ലാഭകരം 365 രൂപയുടെ പ്ലാനാണ്.

റീച്ചാർജിനായി പ്രതിമാസ പ്ലാനുകളെ ആശ്രയിക്കുന്ന വിഐ വരിക്കാർക്ക് ഈ രണ്ട് പ്ലാനുകളും ഒരുപക്ഷേ സുപരിചിതമായിരിക്കും. ഒറ്റ നോട്ടത്തിൽ ഇതിൽ വില കുറഞ്ഞ പ്ലാൻ 349 രൂപയുടേത് ആയതിനാൽ പ്രതിമാസ പ്ലാൻ തേടുന്ന പലരും 349 രൂപ പ്ലാനാകും തെരഞ്ഞെടുക്കുക. എന്നാൽ അത്യാവശ്യം ഡാറ്റ ഉപയോഗമുള്ള ഒരു വരിക്കാരനെ സംബന്ധിച്ചിടത്തോളം 365 രൂപയുടെ പ്ലാനാണ് കുറച്ചുകൂടി ലാഭകരം.
349 രൂപയുടെ വിഐ പ്ലാൻ ആനുകൂല്യങ്ങൾ
349 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ 28 ദിവസ വാലിഡിറ്റിയിൽ എത്തുന്നു. ഇതിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ലഭ്യമാകുന്നു. അധിക ആനുകൂല്യമായി വിഐ ഹീറോ ആനുകൂല്യങ്ങളും ഈ വിഐ പ്ലാനിൽ ലഭ്യമാണ്.

349 രൂപയുടെ വിഐ പ്ലാനിലെ അധിക ആനുകൂല്യമായി ബിഞ്ച് ഓൾ നൈറ്റ് ഓഫർ ( രാത്രി 12 മുതൽ പുലർച്ചെ 6 വരെ അൺലിമിറ്റഡ് ഡാറ്റ ലഭ്യമാകും), വീക്കെൻഡ് ഡാറ്റ റോളോവർ (പ്രവൃത്തിദിവസങ്ങളിൽ ഉപയോഗിക്കാത്ത പ്രതിദിന ഡാറ്റ വീക്കൻഡിൽ ലഭ്യമാകും), ഡാറ്റ ഡിലൈറ്റ്സ് (2ജിബി വരെ ബാക്കപ് ഡാറ്റ) എന്നിവ ലഭ്യമാകും.
365 രൂപയുടെ വിഐ പ്ലാൻ ആനുകൂല്യങ്ങൾ
അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ്, 28 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇതിന് പുറമേ വിഐ ഹീറോ ഓഫറിന്റെ ഭാഗമായി ബിഞ്ച് ഓൾ നൈറ്റ്, ഡാറ്റ ഡിലൈറ്റ്സ്, വീക്കെൻഡ് ഡാറ്റ റോളോവർ എന്നീ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകും.
ഈ രണ്ട് വിഐ പ്ലാനുകളും എടുത്താൽ ഇവയുടെ ആനുകൂല്യങ്ങൾ തമ്മിൽ ഒരേയൊരു വ്യത്യാസം മാത്രമാണുള്ളത്. ഒന്നിൽ 1.5ജിബി പ്രതിദിന ഡാറ്റയും മറ്റതിൽ 2ജിബി പ്രതിദിന ഡാറ്റയും എത്തുന്നു. ഇതിൽ പ്രതിദിന ചെലവ് നോക്കിയാലും 349 രൂപയുടെ പ്ലാനിനാണ് സ്വാഭാവികമായും ചെലവ് കുറയുക.

349 രൂപയുടെ വിഐ പ്ലാനിന്റെ പ്രതിദിന ചെലവ് 12.46 രൂപയാണ്. അതേസമയം 365 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 13.03 രൂപയും. അതായത് ഇരുപ്ലാനുകളും തമ്മിലുള്ള പ്രതിദിന ചെലവിന്റെ വ്യത്യാസം വളരെ നേർത്തതാണ്. ഇവിടെ 365 രൂപയുടെ പ്ലാൻ കൂടുതൽ ലാഭകരമാകുന്നത് കൂടുതൽ ഡാറ്റ ലഭിക്കുന്നതിലൂടെയാണ്.
വെറും 16 രൂപ അധികമായി നൽകുന്നതിലൂടെ ഏതാണ്ട് 14GB ജിബി ഡാറ്റ ഇവിടെ ഉപയോക്താവിന് ലഭിക്കുന്നു. ഇത് ഒരു ചെറിയ അളവാണ് എന്ന് തോന്നുമെങ്കിലും വിഐയുടെ ഡാറ്റ പ്ലാനുകളുടെ വില പരിശോധിച്ചാൽ സംഗതി വലിയ ലാഭമാണ് എന്ന് കാണാനാകും. വിഐയുടെ 2ജിബി ഡാറ്റ പ്ലാനിന് തന്നെ 33 രൂപയാണ് വില.


Click it and Unblock the Notifications








