Home
Recharge plans

ഇന്നലെ സന്തോഷ വാർത്ത, ഇന്ന് ദുഖഃവാർത്ത! VI 98 രൂപ പ്ലാൻ വാലിഡിറ്റി കുറച്ചു; കേരളത്തിൽ ഇത് കാണ്മാനില്ല

ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ (VI) തങ്ങളുടെ 98 രൂപ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി കുറച്ചിരിക്കുന്നു. വിഐയുടെ ഏറ്റവും വില കുറഞ്ഞ റീച്ചാർജ് പ്ലാൻ എന്ന നിലയിൽ ഏറെ പ്രസിദ്ധമായ പ്ലാൻ ആയിരുന്നു ഇത്. ഇന്ത്യയിലെ പ്രധാന ടെലിക്കോം സർക്കികളുകളിൽ പലതിലും ഈ പ്ലാൻ ലഭ്യമാണ്. ഏറ്റവും കുറഞ്ഞ വിലയിൽ സർവീസ് വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന പ്ലാൻ എന്ന നിലയിൽ സാധാരണക്കാർക്ക് ഏറെ പ്രയോജനം ചെയ്തിരുന്ന ഒരു റീച്ചാർജ് പ്ലാനായിരുന്നു ഇത്. പുതിയ പരിഷ്കരണത്തോടെ ഈ പ്ലാൻ വരിക്കാർക്ക് ഒരു നഷ്ടക്കച്ചവടമായി മാറിയിരിക്കുന്നു.

വിഐ 98 രൂപ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ

മുൻപ് 14 ദിവസ വാലിഡിറ്റി, അ‌ൺലിമിറ്റഡ് കോളിങ്, 200 എംബി ഡാറ്റ എന്നിവയായിരുന്നു ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ക്വാട്ട പൂർത്തിയായതിന് ശേഷം ഒരു എംബിക്ക് 50 പൈസ എന്ന നിരക്കിൽ നൽകണമായിരുന്നു. ഇപ്പോൾ പുതിയ പ്ലാൻ പരിഷ്കരണത്തിന് ശേഷം ഈ പ്ലാൻ വെറും 10 ദിവസ വാലിഡിറ്റിയിൽ ആണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

VI 98 രൂപ പ്ലാൻ വാലിഡിറ്റി കുറച്ചു; കേരളത്തിൽ ഇത് കാണ്മാനില്ല!

സ്വകാര്യ ടെലിക്കോം കമ്പനികളിൽ 100 രൂപയിൽ താഴെ വിലയിൽ വാലിഡിറ്റി സഹിതം ലഭ്യമായ ഏക റീച്ചാർജ് പ്ലാൻ എന്ന പ്രത്യേകത 98 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിന് ഉണ്ടായിരുന്നു. എന്നാൽ കുറഞ്ഞ വിലയിലാണ് എത്തുന്നത് എങ്കിലും വാലിഡിറ്റി കുറച്ചതോടെ ഈ പ്ലാനിന്റെ പ്രതിദിന ചെലവ് വളരെ ഉയർന്നിരിക്കുന്നു.

മുൻപ് പ്രതിദിനം 7 രൂപയായിരുന്നു 98 രൂപയുടെ വിഐ പ്ലാനിന്റെ പ്രതിദിന ചെലവ്, എന്നാൽ ഇപ്പോൾ അ‌ത് 9.8 രൂപയായി വർധിച്ചിരിക്കുന്നു. ഒരു മാസ വാലിഡിറ്റിയുള്ള റീച്ചാർജ് പ്ലാൻ ചെയ്യാൻ പണം തികയാത്തപ്പോൾ അ‌ടിയന്തര ആവശ്യങ്ങൾക്കായി ഉപയോഗിക്കാം എന്നത് ​ഒഴിച്ചാൽ പ്രതിമാസ പ്ലാനുകളെ അ‌പേക്ഷിച്ച് 98 രൂപയുടെ പ്ലാൻ യഥാർഥത്തിൽ വരിക്കാരന് നഷ്ടമാണ്.

VI 98 രൂപ പ്ലാൻ വാലിഡിറ്റി കുറച്ചു; കേരളത്തിൽ ഇത് കാണ്മാനില്ല!

രസകരമായ മറ്റൊരു കാര്യം എന്തെന്നാൽ, ഇപ്പോൾ കേരളത്തിൽ ലഭ്യമാകുന്ന വിഐ പ്രീപെയ്ഡ് പ്ലാനുകളുടെ ലിസ്റ്റിൽ ഈ 98 രൂപ പ്ലാൻ കാണാനില്ല എന്നതാണ്. വിഐ ​സൈലന്റായി കേരള സർക്കിളിൽ നിന്ന് ഈ പ്ലാൻ ഇതിനകം പിൻവലിച്ചു എന്നുവേണം കരുതാൻ. (നിങ്ങൾക്ക് ഇപ്പോഴും 98 രൂപ വിഐ പ്ലാൻ കേരളത്തിൽ ലഭ്യമാകുന്നുണ്ട് എങ്കിൽ കമന്റിലൂടെ ഞങ്ങളെ അ‌റിയിക്കുക).

ഇപ്പോൾ കേരള സർക്കിളിൽ വിഐയുടെ അ‌ൺലിമിറ്റഡ് കോളിങ് സൗകര്യമുള്ള ഏറ്റവും വില കുറഞ്ഞ പ്ലാനായി ലിസ്റ്റ് ചെയ്തിരിക്കുന്നത് 155 രൂപയുടെ പ്ലാനാണ്. ഇത് ആകെ 1ജിബി ഡാറ്റയും 300 എസ്എംഎസും 20 ദിവസ വാലിഡിറ്റിയും സഹിതം എത്തുന്നു. നിലവിൽ കേരളത്തിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ വിഐ പ്ലാൻ 155 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ആണ്.

കഴിഞ്ഞ ദിവസം വിഐ പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ചതായി വാർത്ത വന്നിരുന്നു. അ‌തിന് പിന്നാലെയാണ് ഇപ്പോൾ 98 രൂപയുടെ പ്ലാൻ വാലിഡിറ്റി കുറച്ചു എന്ന ദുഃഖ വാർത്ത വിഐ വരിക്കാരെ തേടി എത്തിയിരിക്കുന്നത്. കേരളത്തിലെ വിഐ വരിക്കാ​രുടെ കാര്യമെടുത്താൽ, ഉർവശീ ശാപം ഉപകാരമായി എന്ന് പറയും പോലെ ഉയർന്ന ചെലവുള്ള 98 രൂപയുടെ പ്ലാൻ ഇല്ലാത്തത് ഒരുവിധത്തിൽ നല്ലതാണ്.

VI 98 രൂപ പ്ലാൻ വാലിഡിറ്റി കുറച്ചു; കേരളത്തിൽ ഇത് കാണ്മാനില്ല!

കഴിഞ്ഞ ദിവസം വിഐ 198 രൂപ 204 രൂപ വിലകളിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ ആണ് പുതിയതായി അ‌വതരിപ്പിച്ചത്. ഇതിൽ ഒരു പ്ലാൻ 30 ദിവസ വാലിഡിറ്റിയും രണ്ടാ​മത്തെ പ്ലാൻ ഒരു മാസ വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഈ പ്ലാനുകളും കേരള സർക്കിളിൽ ഇല്ല. പകരം ഇവിടെ ഒരു മാസ വാലിഡിറ്റി ലഭ്യമാകുന്ന 218 രൂപ, 224 രൂപ, 232 രൂപ വിഐ പ്ലാനുകൾ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
VI has reduced the validity of its Rs 98 prepaid plan. This plan was available in select circles in India. Earlier, it had a validity of 14 days. But now the validity of this plan has been reduced to 10 days. The benefits available in this plan are unlimited calling and 200 MB data. Another notable thing is that the Rs 98 VI plan is not available in Kerala at the moment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X