Home
Recharge plans

രക്ഷപ്പെട്ടെന്ന് കരുതിയ വിഐ വരിക്കാരും ഒടുവിൽ പെട്ടു! 249 രൂപയുടെ റീച്ചാർജ് പ്ലാൻ VI നിർത്തലാക്കി

റിലയൻസ് ജിയോ, എയർടെൽ എന്നീ ടെലിക്കോം കമ്പനികളുടെ പാത പിന്തുടർന്ന് വൊഡാഫോൺ ഐഡിയയും (VI) തങ്ങളുടെ 249 രൂപ വിലയുള്ള ജനപ്രിയ റീച്ചാർജ് പ്ലാൻ വിപണിയിൽ നിന്ന് പിൻവലിച്ചിരിക്കുന്നു. പ്രതിമാസ റീച്ചാർജിനായി നിരവധി സാധാരണക്കാർ ആശ്രയിക്കുന്ന ഒരു പ്ലാൻ ആയിരുന്നു 249 രൂപയുടേത്. എന്നാൽ വരുമാനം വർധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി കൂടുതൽ ഉയർന്ന വിലയുള്ള റീച്ചാർജ് പ്ലാനുകൾ തെരഞ്ഞെടുക്കാൻ വരിക്കാരെ നിർബന്ധിതരാക്കാനുള്ള നീക്ക​ത്തിന്റെ ഭാഗമായാണ് ടെലിക്കോം കമ്പനികൾ 1ജിബി പ്രതിദിന ഡാറ്റ സഹിതം ലഭ്യമായിരുന്ന 249 രൂപ പ്ലാൻ നിർത്തലാക്കിയിരിക്കുന്നത്.

249 രൂപയുടെ റീച്ചാർജ് പ്ലാൻ ആദ്യം നിർത്തലാക്കിയത് റിലയൻസ് ജിയോ ആണ്. രണ്ട് മാസം മുൻപ്, കൃത്യമായി പറഞ്ഞാൽ ഒക്ടോബറിൽ ആയിരുന്നു അ‌ത്. ജിയോ 249 രൂപ പ്ലാൻ പിൻവലിച്ചതിന് പിന്നാലെ രണ്ട് ദിവസം കഴിഞ്ഞ് എയർടെലും തങ്ങളുടെ 249 രൂപ പ്ലാൻ പിൻവലിച്ചു.

വിഐ വരിക്കാരും ഒടുവിൽ പെട്ടു! 249 രൂപയുടെ റീച്ചാർജ് പ്ലാൻ നിർത്തലാക്കി

മറ്റ് രണ്ട് കമ്പനികളും 249 രൂപ പ്ലാൻ പിൻവലിച്ചപ്പോഴും വിഐ തങ്ങളുടെ 249 രൂപ പ്ലാൻ തുടർന്നു. അ‌ത് വരിക്കാർ ഏറെ ആശ്വാസത്തോടെയാണ് നോക്കിക്കണ്ടത്. എന്നാൽ ആ ആശ്വാസത്തിന് വെറും ഒരു മാസത്തിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ എന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. ഇപ്പോൾ വിഐയും തങ്ങളുടെ 249 രൂപ പ്ലാൻ പിൻവലിച്ച് മറ്റ് രണ്ട് സ്വകാര്യ കമ്പനികളും സ്വീകരിച്ച അ‌തേ പാത പിന്തുടർന്നിരിക്കുന്നു.

249 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ

ഇതുവരെ ലഭ്യമായിരുന്ന 249 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ വിഐ 1ജിബി പ്രതിദിന, പ്രതിദിനം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് കോളിങ് എന്നിവയാണ് വാഗ്ദാനം ചെയ്തിരുന്നത്. 24 ദിവസ വാലിഡിറ്റിയായിരുന്നു ഈ പ്ലാൻ നൽകിയിരുന്നത്. ഈ പ്ലാൻ നിർത്തലാക്കിയതോടെ ഇനി വിഐ വരിക്കാർ കൂടുതൽ ഉയർന്ന തുകയിൽ മറ്റ് പ്ലാനുകൾ തേടേണ്ടിവന്നിരിക്കുന്നു.

വിഐ വരിക്കാരും ഒടുവിൽ പെട്ടു! 249 രൂപയുടെ റീച്ചാർജ് പ്ലാൻ നിർത്തലാക്കി

299 രൂപയുടെ വിഐ പ്ലാൻ

ദിവസം 1ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ വേണമെങ്കിൽ വിഐ വരിക്കാർക്ക് മുന്നിൽ ഇപ്പോഴുള്ള പ്രധാന ഓപ്ഷൻ 299 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ്. അ‌തിൽ 1ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകും. വിഐ 5ജി ലഭ്യമായ പ്രദേശങ്ങളിലെ വരിക്കാർക്ക് അ‌ൺലിമിറ്റഡ് 5ജി ഡാറ്റയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

239 രൂപയുടെ വിഐ പ്ലാൻ

249 രൂപയുടെ പ്ലാൻ പിൻവലിക്കപ്പെട്ടതോടെ 250 രൂപയിൽ താഴെ വിലയിൽ റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന വിഐ വരിക്കാർക്ക് ലഭ്യമായിട്ടുള്ള ഒരു ഓപ്ഷനാണ് 239 രൂപയുടെ പ്ലാൻ. ഇതിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, ആകെ 2ജിബി ഡാറ്റ എന്നീ ഓപ്ഷനുകൾ ആണ് പ്രധാന ആനുകൂല്യമായി ലഭ്യമാകുക. കൂടാതെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഉണ്ട്.

അ‌തേസമയം ഒരു മാസ വാലിഡിറ്റിയിൽ കുറഞ്ഞ അ‌ളവ് ഡാറ്റ സഹിതമുള്ള പ്ലാൻ മതിയെങ്കിൽ വിഐ വരിക്കാർക്ക് 239 രൂപയുടെ പ്ലാനിന് പകരം 218 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാം. 218 രൂപയുടെ പ്ലാൻ ഒരു മാസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോൾ, ദിവസം 100 എസ്എംഎസ്, ആകെ 3ജിബി ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നു.

വിഐ വരിക്കാരും ഒടുവിൽ പെട്ടു! 249 രൂപയുടെ റീച്ചാർജ് പ്ലാൻ നിർത്തലാക്കി

ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്നതിനാലാണ് 239 രൂപയുടെ വിഐ പ്ലാനിന് 218 രൂപയുടെ പ്ലാനിനെക്കാൾ വില നൽകേണ്ടിവരുന്നത്. ഏറ്റവും കുറഞ്ഞ വിലയിൽ 28 ദിവസ വാലിഡിറ്റിയുള്ള റീച്ചാർജ് പ്ലാൻ തേടുന്നവർക്ക് 199 രൂപയുടെ വിഐ പ്ലാൻ ലഭ്യമാണ്. ആകെ 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 28 ദിവസ വാലിഡിറ്റി എന്നിവയാണ് ഇതിലെ ആനുകൂല്യങ്ങൾ.

More from GizBot

Best Mobiles in India

English summary
VI has discontinued its Rs 249 prepaid plan. Earlier, Jio and Airtel had withdrawn their Rs 249 plans. Now, VI subscribers can get a Rs 299 plan for 1GB daily data instead of the Rs 249 plan. It offers 1GB daily data, unlimited calling, and 100 SMS per day for a validity of 28 days. This plan also offers unlimited 5G data for subscribers in areas where VI 5G is available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X