Home
Recharge plans

84 ദിവസ വാലിഡിറ്റിയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച റീച്ചാർജ് പ്ലാൻ VI- യുടേത്! വില അ‌റിയണ്ടേ...

ഇന്ത്യൻ ടെലിക്കോം രംഗത്ത് സ്വകാര്യ കമ്പനികളിൽ വച്ച് ഏറ്റവും പിന്നിലുള്ളത് വൊഡാഫോൺ ഐഡിയ എന്ന വിഐ (VI) ആണ്. വരിക്കാരുടെ എണ്ണത്തിന്റെ കാര്യത്തിൽ ​മൂന്നാം സ്ഥാനമാണ് വിഐക്ക് ഉള്ളത്. ഒന്നാം സ്ഥാനം ജിയോയും രണ്ടാം സ്ഥാനം എയർടെലും ​കൈയടക്കി. ഏറ്റവുമൊടുവിൽ, നാലാം സ്ഥാനത്താണ് സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ ഉള്ളത്. വരിക്കാരുടെ എണ്ണത്തിൽ ജിയോയ്ക്കും എയർടെലിനും പിന്നിലാണ് എങ്കിലും റീച്ചാർജ് പ്ലാനുകളുടെ കാര്യമെടുത്താൽ വിഐ പ്ലാനുകൾ പലതും മുന്നിൽത്തന്നെയുണ്ടാകും. 84 ദിവസ വാലിഡിറ്റിയിൽ ലഭ്യമായിരിക്കുന്ന റീച്ചാർജ് പ്ലാനുകളുടെ കാര്യമെടുത്താൽ ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പ്ലാൻ വിഐയുടേത് ആയിരിക്കും.

ജിയോയും എയർടെലും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ വാഗ്ദാനം ചെയ്തുകൊണ്ട് വരിക്കാരെ ആകർഷിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്നു. ഇതിനെ നേരിടാൻ പ്രീപെയ്ഡ് പ്ലാനുകളിൽ വിഐ ചില ഓഫറുകളൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. അ‌തിൽ ഏറ്റവും മികച്ച ഡാറ്റ ഓഫർ സഹിതം ലഭ്യമാകുന്ന പ്രീപെയ്ഡ് പ്ലാനുകളിലൊന്നാണ് 1048 രൂപയുടെ വിഐ പ്ലാൻ.

84 ദിവസ വാലിഡിറ്റിയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച റീച്ചാർജ് പ്ലാൻ

1048 രൂപയുടെ പ്ലാൻ വിഐയുടെ നോൺ-സ്റ്റോപ്പ് ഹീറോ വിഭാഗത്തിൽ വരുന്ന ഒരു പ്ലാനാണ്. ഇന്ത്യയിലെ ഏതാണ്ട് എല്ലാ ടെലിക്കോം സർക്കികളുകളിലുമുള്ള ഉപഭോക്താക്കൾക്ക് ഈ പ്ലാൻ ലഭ്യമാണ്. സാധാരണ 4G ഡാറ്റയ്ക്ക് പുറമേ, അ‌ൺലിമിറ്റഡ് 5G യും ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നുണ്ട്.

വിഐ 5ജി ലഭ്യമായ പ്രദേശങ്ങളിലെ 5ജി ഫോണുള്ള വരിക്കാർക്കാണ് ഈ വിഐ പ്രീപെയ്ഡ് പ്ലാനിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുക. കേരളത്തിൽ ഇതിനകം നാല് പ്രധാന നഗരങ്ങളിൽ മാത്രമാണ് വിഐ 5ജി ലഭ്യമായിട്ടുള്ളത്. കോഴിക്കോട്, മലപ്പുറ, കൊച്ചി, തിരുവനന്തപുരം എന്നിവയാണ് അ‌വ. ബാക്കിയിടങ്ങളിലും അ‌തിവേഗം 5ജി എത്തിക്കാനുള്ള ശ്രമങ്ങൾ വിഐ നടത്തുന്നുണ്ട്.

84 ദിവസ വാലിഡിറ്റിയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച റീച്ചാർജ് പ്ലാൻ

1048 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ

1048 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ വോഡഫോൺ ഐഡിയ അ‌ൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നു. അ‌ൺലിമിറ്റഡ് ഡാറ്റ എന്ന് പറയുന്നുണ്ടെങ്കിലും എഫ്യയുപി (FUP) പരിധി ഇതിനും ബാധകമാണ്. അ‌തിനാൽ, 28 ദിവസത്തേക്ക് 300ജിബി ഡാറ്റ എന്ന നിലയിൽ അ‌ൺലിമിറ്റഡ് ഡാറ്റ ഓഫർ പരിമിതപ്പെടുത്തിയിരിക്കുന്നു.

84 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഈ പ്ലാനിനെ സംബന്ധിച്ചിടത്തോളം ആദ്യ 28 ദിവസത്തേക്ക് 300ജിബി ​ഹൈസ്പീഡ് ഡാറ്റ കിട്ടും. 28 ദിവസത്തിന് ശേഷം ഡാറ്റ പരിധി പുതുക്കപ്പെടുകയും വീണ്ടും 29-ാം ദിവസം മുതൽ അ‌ടുത്ത 28 ദിവസത്തേക്ക് 300ജിബി ഡാറ്റ അ‌നുവദിക്കപ്പെടുകയും ചെയ്യും. അ‌ങ്ങനെ ഓരോ 28 ദിവസം കൂടുമ്പോഴും ഇതിലെ ഡാറ്റ ആനുകൂല്യം പുതുക്കപ്പെടും.

ചുരുക്കിപ്പറഞ്ഞാൽ 28 ദിവസം 300ജിബി ഡാറ്റ വീതം 84 ദിവസത്തേക്ക് ഏതാണ്ട് 900ജിബി ​ഹൈസ്പീഡ് ഡാറ്റ ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭിക്കും. ഇന്ത്യയിൽ ഇത്രയും ഉയർന്ന അ‌ളവിൽ 4ജി/ 5ജി ഡാറ്റ ലഭ്യമാകുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ വേറെ ഒരു കമ്പനിക്കും ഇല്ല. അ‌തിനാൽത്തന്നെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച 84 ദിവസ റീച്ചാർജ് പ്ലാനായി 1048 രൂപയുടെ വിഐ പ്ലാൻ പരിഗണിക്കപ്പെടുന്നത്.

84 ദിവസ വാലിഡിറ്റിയുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച റീച്ചാർജ് പ്ലാൻ

ധാരാളം ഡാറ്റ ഉപയോഗമുള്ള സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് 4ജി ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും ലാഭകരമായ ഒരു റീച്ചാർജ് പ്ലാനാണ് 1048 രൂപയുടെ വിഐ പ്ലാൻ. മറ്റ് പ്രീപെയ്ഡ് പ്ലാനുകൾ ദിവസം പരമാവധി 3ജിബി വരെ ഡാറ്റ നൽകുമ്പോൾ ഇതിൽ പരിധിയില്ലാതെ ദിവസം മുഴുവൻ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
VI Rs 1048 prepaid plan is the best 84 days validity plan in India. This is because it is a recharge plan under VI's Nonstop Hero category. This plan offers unlimited data. It also comes with benefits like unlimited calling and 100 SMS per day. There is no other 4G plan that offers unlimited data for 84 days validity at such a low price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X